• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആമേരിക്കൻ വിപണി ആശങ്കയിൽ

gopika.gs | news18
Updated: April 4, 2018, 11:49 PM IST
ആമേരിക്കൻ വിപണി ആശങ്കയിൽ
gopika.gs | news18
Updated: April 4, 2018, 11:49 PM IST
ന്യൂയോർക്ക്: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 25% നികുതി ഏർപ്പെടുത്തിയ ചൈനയുടെ നടപടിയെ വിമർശിച്ച് അമേരിക്ക രംഗത്തെത്തി. പന്നിയിറച്ചിയും വൈനുമുൾപ്പെടെ 128 ഉൽപ്പന്നങ്ങൾക്കാണ് ചൈന ചുങ്കം ചുമത്തിയത്.

ചൈനയുടെ നടപടി ആഗോളമാർക്കറ്റിനെ നശിപ്പിക്കുന്നതാണെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. ഇതോടെ ചൈനയെ സാമ്പത്തിക ശത്രുവായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൽഡ് ട്രംപ് ട്വിറ്ററിലൂടെ രംഗത്തെത്തി.

ആശങ്കകളെ തുടർന്ന് അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റിൽ വൻ ഇടിവാണുണ്ടായത്. എന്നാൽ, അമേരിക്ക ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ നികുതി മൂലമുണ്ടാകുന്ന നഷ്ടം നികത്താനായിരുന്നു ഈ നീക്കം എന്ന് ചൈന വിശദീകരിച്ചു.

അമേരിക്ക സ്റ്റീലും അലൂമിനിയവും അടക്കമുള്ള ചൈനീസ് ഉൽപ്പന്നങ്ങൾക്ക് നികുതി കുത്തനെ വർധിപ്പിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തിലേക്ക് നയിച്ചത്.
First published: April 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍