കൊറോണ അനിശ്ചിതത്വത്തിനിടെ HDFC യിലെ 1.75 കോടി ഓഹരികൾ സ്വന്തമാക്കി ചൈന സെൻട്രൽ ബാങ്ക്

ലോകം കൊറോണ വൈറസിനെതിരെ പോരാട്ടം തുടരുന്നതിനിടയിലാണ് ചൈന നിർണായക നീക്കം നടത്തിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: April 12, 2020, 4:40 PM IST
കൊറോണ അനിശ്ചിതത്വത്തിനിടെ HDFC യിലെ 1.75 കോടി ഓഹരികൾ സ്വന്തമാക്കി ചൈന സെൻട്രൽ ബാങ്ക്
HDFC Bank
  • Share this:
ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിസന്ധിയ്ക്കിടെ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ(HDFC) ഓഹരികൾ സ്വന്തമാക്കി പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) എച്ച്.ഡി.എഫ്.സിയുടെ 1.75 കോടി ഓഹരികളാണ് ചൈനീസ് ബാങ്ക് സ്വന്തമാക്കിയത്.ലോകം കൊറോണ വൈറസിനെതിരെ പോരാട്ടം തുടരുന്നതിനിടയിലാണ് ചൈന നിർണായക നീക്കം നടത്തിയിരിക്കുന്നത്.
You may also like:ഒരു വയസിൽ ഗ്രൗണ്ട് മുഴുവൻ ഓട്ടം; ഒന്നര വയസിൽ നദിയിലെ നീന്തൽ; നടി മഡോണ സെബാസ്റ്റ്യനെ ട്രോളി സോഷ്യൽ മീഡിയ [PHOTOS]ലോക്ക് ഡൗൺ | പഞ്ചാബിൽ കർഫ്യു പാസ്സ് ചോദിച്ച പൊലീസുകാരന്റെ കൈപ്പത്തി വെട്ടിമാറ്റി [NEWS]'കെ സുരേന്ദ്രന് എന്തുപറ്റി? അദ്ദേഹത്തിന്റെ തലച്ചോർ സ്പോഞ്ച് പോലെയാണോ?' വിമർശനവുമായി ജ്യോതികുമാർ ചാമക്കാല [NEWS]

ഇന്ത്യയിൽ നിന്നും ഹൈഡ്രോക്സിക്ലോറോക്വിൻ യു‌എസിൽ എത്തി മണിക്കൂറുകൾക്ക് പിന്നാലെയാണ് സെൻട്രൽ ബാങ്ക് ഓഫ് ചൈന തങ്ങളുടെ 1.75 കോടി ഓഹരികൾ സ്വന്തമാക്കിയെന്ന വിവരം എച്ച്.ഡ്.എഫ്.സി വെളിപ്പെടുത്തിയത്.മാർച്ച് അവസാനത്തോടെയാണ് ഓഹരി കൈമാറ്റം നടന്നതെന്നും എച്ച്.ഡി.എഫ്.സി വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ എച്ച്ഡി.എഫ്.സി ഓഹരികളുടെ മൂല്യം കഴിഞ്‍ മാസം 25 ശതാനം വരെ ഇടിഞ്ഞിരുന്നു. എച്ച്.ഡി.എഫ്.സി ഇന്ത്യൻ വിപണിയിലും കഴിഞ്ഞ വർഷം മോശം പ്രകടനമാണ് കാഴ്ചവച്ചിരുന്നത്.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൽഐസി) എച്ച്ഡിഎഫ്സിയിലെ ഓഹരി പങ്കാളിത്തം ഡിസംബർ പാദത്തിൽ 4.21 ശതമാനത്തിൽ നിന്ന് 4.67 ശതമാനമായി ഉയർത്തിയിരുന്നു.​

പി‌ബി‌ഒ‌സിക്ക്  2019 മാർച്ച് വരെ 0.8 ശതമാനം ഓഹരി ഉണ്ടായിരുന്നതായി എച്ച്‌ഡി‌എഫ്‌സി വൈസ് ചെയർമാനും സി‌ഇ‌ഒയുമായ കെക്കി മിസ്ട്രിയെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. പി‌ബി‌ഒ‌സിയുടെ  ഓഹരി ഇപ്പോൾ 1.1 ശതമാനമായി വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.First published: April 12, 2020, 4:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading