നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Amit Shah Mega Cooperatives Meet | മെഗാ കോ ഓപ്പറേറ്റീവ് സമ്മേളനം അമിത് ഷാ പങ്കെടുക്കും; സര്‍ക്കാര്‍ മാര്‍ഗരേഖ വിശദീകരിക്കാന്‍ സാധ്യത

    Amit Shah Mega Cooperatives Meet | മെഗാ കോ ഓപ്പറേറ്റീവ് സമ്മേളനം അമിത് ഷാ പങ്കെടുക്കും; സര്‍ക്കാര്‍ മാര്‍ഗരേഖ വിശദീകരിക്കാന്‍ സാധ്യത

    സമ്മേളനത്തിൽ കോർപ്പറേറ്റ് മേഖലയുടെ വികസനത്തിനായുള്ള സർക്കാരിന്റെ വീക്ഷണങ്ങളും മാർഗരേഖയും അദ്ദേഹം വിശദീകരിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

    Amit Shah

    Amit Shah

    • Share this:
      ദേശീയ തലസ്ഥാനത്ത് നാളെ (ശനിയാഴ്ച) നടക്കുന്ന ആദ്യ മെഗാ കോർപ്പറേറ്റീവ് സമ്മേളനത്തിൽ കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ പങ്കെടുക്കും. സമ്മേളനത്തിൽ കോർപ്പറേറ്റ് മേഖലയുടെ വികസനത്തിനായുള്ള സർക്കാരിന്റെ വീക്ഷണങ്ങളും മാർഗരേഖയും അദ്ദേഹം വിശദീകരിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഈ വർഷം ജൂലൈയിൽ രൂപീകരിച്ച പുതിയ സഹകരണ മന്ത്രാലയത്തിന്റെ അധിക ചുമതലയുള്ള മന്ത്രിയായി സ്ഥാനമേറ്റ അമിത് ഷാ അഭിസംബോധന ചെയ്യുന്ന ആദ്യ ദേശീയ സഹകരണ സമ്മേളനമാണിത്.

      ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനം സംഘടിപ്പിക്കുന്നത് സഹകരണ സംഘങ്ങളായ ഇഫ്കോ (IFFCO), നാഷണൽ കോ -ഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യ (National Cooperative Federation of India), അമുൽ (Amul), സഹകാർ ഭാരതി (Sahakar Bharti), നാഫെഡ് (NAFED), ക്രിബ്കോ (KRIBHCO) തുടങ്ങിയവയുടെ സഹകരണത്തോടെയാണ്.

      സഹകരണ സഹമന്ത്രി ബി.എൽ വർമ, ഇന്റർനാഷണൽ കോ -ഓപ്പറേറ്റീവ് അലയൻസ് (ഗ്ലോബൽ) പ്രസിഡന്റ് ഏരിയൽ ഗാർക്കോ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

      സഹകരണ സംഘങ്ങളെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ വലിയ സമ്മേളനമാണിത്. സമ്മേളനത്തിൽ സർക്കാരിന്റെ കാഴ്ചപ്പാട് പങ്കിടുകയും രാജ്യത്തെ സഹകരണ മേഖലയുടെ വികസനത്തിനുള്ള മാർഗ്ഗരേഖ രൂപപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയ വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

      ഈ മേഖലയെക്കുറിച്ചുള്ള സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് സഹകരണ സംഘത്തിലെ അംഗങ്ങൾക്ക് മന്ത്രിയിൽ നിന്ന് നേരിട്ട് കേൾക്കാൻ കഴിയുന്ന ആദ്യ അവസരമാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

      പരിപാടിയിൽ 2,000ഓളം അംഗങ്ങൾ നേരിട്ട് പങ്കെടുക്കും. അതേസമയം 8 കോടി പേർ വിർച്വലായി പരിപാടിയിൽ പങ്കുചേരും. ഇന്റർനാഷണൽ കോ -ഓപ്പറേറ്റീവ് അലയൻസുമായി ബന്ധപ്പെട്ട 110 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 3 മില്യൺ സഹകരണ സംഘങ്ങളും പരിപാടിയിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഇഫ്കോ ഉദ്യോഗസ്ഥൻ പറഞ്ഞു.

      ആഗോള തലത്തിൽ ഇന്ത്യൻ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിൽ ഈ സമ്മേളനം ഒരു പ്രധാന പങ്ക് വഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സബ്കാ സാഥ്, സബ്കാ വികാസ്' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഈ സമ്മേളനം പ്രവർത്തിക്കുമെന്ന് ഇഫ്കോ പ്രസ്താവനയിൽ പറഞ്ഞു.

      രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക, പ്രത്യേക ഭരണ, നിയമ, നയ ചട്ടക്കൂട് രൂപീകരിക്കുക, മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ (എംഎസ്‌സി‌എസ്) വികസനം സാധ്യമാക്കുന്നതിനുള്ള പ്രക്രിയകൾ കാര്യക്ഷമമാക്കുക എന്നിവയാണ് മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

      ഇന്ത്യയിലെ സഹകരണസംഘങ്ങളുടെ ചരിത്രം നൂറിലധികം വർഷങ്ങൾ പഴക്കമുള്ളതാണ്. സാമ്പത്തിക വളർച്ച താഴ്ന്ന വിഭാഗങ്ങളിലേക്ക് എത്തിക്കാൻ സഹകരണ സംഘങ്ങൾക്കുള്ള കഴിവ് വളരെ ശ്രദ്ധേയവുമാണ്. സഹകരണ മന്ത്രാലയത്തിന്റെ ചുമതല കൂടി അമിത് ഷായ്ക്ക് നൽകിയതിൽ നിന്ന് നരേന്ദ്ര മോദി സർക്കാർ ഈ മേഖലയ്ക്ക് നൽകുന്ന പ്രാധാന്യം വ്യക്തമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
      Published by:Jayesh Krishnan
      First published:
      )}