• HOME
 • »
 • NEWS
 • »
 • money
 • »
 • ഓഹരിവില 74 രൂപയിൽ നിന്നും വർധിച്ചത് 387 ശതമാനം; അമിതാഭ് ബച്ചന് വമ്പൻ നേട്ടം

ഓഹരിവില 74 രൂപയിൽ നിന്നും വർധിച്ചത് 387 ശതമാനം; അമിതാഭ് ബച്ചന് വമ്പൻ നേട്ടം

ബിഗ് ബി എന്നറിയപ്പെടുന്ന അമിതാഭ് ഹരിവംശ് റായ് ബച്ചൻ 2018 സെപ്തംബർ മുതൽ ഈ കമ്പനിയിൽ 3,32,800 യൂണിറ്റ് ഓഹരികൾ, അതായത് 2.45 ശതമാനം ഓഹരികൾ കൈവശം വച്ചിട്ടുണ്ടെന്ന് എയ്‌സ് ഇക്വിറ്റിയിൽ നിന്ന് ലഭ്യമായ ഡാറ്റകൾ സൂചിപ്പിക്കുന്നു

 • Share this:

  ബോളിവുഡ് നടനായ അമിതാഭ് ബച്ചൻ (Amitabh Bachchan) വയർ നിർമ്മാണ കമ്പനിയും എൻഎസ്ഇ-ലിസ്റ്റ് ചെയ്തിട്ടുള്ളതുമായ സ്മോൾ ക്യാപ് സ്ഥാപനത്തിൽ നിന്ന് വൻതുക ലാഭവിഹിതം നേടിയതായി റിപ്പോർട്ട്. ബിഗ് ബി എന്നറിയപ്പെടുന്ന അമിതാഭ് ഹരിവംശ് റായ് ബച്ചൻ 2018 സെപ്തംബർ മുതൽ ഈ കമ്പനിയിൽ 3,32,800 യൂണിറ്റ് ഓഹരികൾ, അതായത് 2.45 ശതമാനം ഓഹരികൾ കൈവശം വച്ചിട്ടുണ്ടെന്ന് എയ്‌സ് ഇക്വിറ്റിയിൽ നിന്ന് ലഭ്യമായ ഡാറ്റകൾ സൂചിപ്പിക്കുന്നു. ‘ഡിപി വയേഴ്സ്’ ആണ് ബിഗ് ബിയ്ക്ക് വമ്പൻ ലാഭം നേടിക്കൊടുത്ത ആ കമ്പനി.

  വയറിംഗ് കമ്പനിയുടെ ഓഹരി വില 2018 സെപ്റ്റംബർ 3-ന് 74 രൂപ ആയിരുന്നത് 2023 മാർച്ച് 1-ന് 4.87 മടങ്ങ് അഥവാ 387 ശതമാനം ഉയർന്ന് 360.35 രൂപയിലെത്തി. അതിന്റെ ഓഹരികളിലെ മികച്ച നേട്ടത്തോടെ ഡിപി വയറുകളുടെ വിപണി മൂലധനം കുതിച്ചുയർന്നു. 2018 സെപ്റ്റംബറിലെ 100.40 കോടി രൂപയിൽ നിന്ന് ഇപ്പോൾ 488.92 കോടി രൂപയിലേക്ക് അത് വളർന്നു. 2022 സെപ്‌റ്റംബർ 20-ന് കമ്പനിയുടെ റെക്കോർഡ് തുകയായ 502.80 രൂപയിലെത്തി. ഡിപി വയറിനെക്കുറിച്ച് വിശദമായി അറിയാം:

  ബിസിനസ്സും പശ്ചാത്തലവും

  എണ്ണയും പ്രകൃതിവാതകവും, വൈദ്യുതി, പരിസ്ഥിതി, സിവിൽ, ഊർജം, ഓട്ടോമൊബൈൽ, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന സ്റ്റീൽ വയറുകളുടെയും പ്ലാസ്റ്റിക് ഫിലിമുകളുടെയും നിർമ്മാണവും വിതരണവുമാണ് മധ്യപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിപി വയേഴ്സിന്റെ വ്യാപാര മേഖല. കമ്പനി നിർമ്മിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ലാൻഡ് ഫില്ലുകൾക്കും, ഹൈവേകൾ റോഡ് എന്നിവയുടെ നിർമ്മാണങ്ങൾ, കുളങ്ങൾ, ടാങ്കുകൾ, ജലസംഭരണികൾ, ഖനനം, ലായനി കുളങ്ങൾ, സ്റ്റീൽ ടാങ്കുകൾ, വയർ ഉൽപന്നങ്ങൾ എന്നിവയുടെ സംരക്ഷണ ഭിത്തികളുടെ നിർമ്മാണം, പാലങ്ങളുടെ നിർമ്മാണം എന്നിവയിൽ ഉപയോഗിക്കുന്നു.

  Also read: Gold price | മാർച്ച് മാസത്തിൽ സ്വർണം വാങ്ങാൻ പ്ലാൻ ഇടുന്നുണ്ടോ? നിരക്ക് എത്രയെന്നു അറിഞ്ഞോളൂ

  കമ്പനിയുടെ ഷെയറുകൾ കൈവശം വച്ചിരിക്കുന്ന രീതി

  2022 ഡിസംബർ 31 വരെ കമ്പനിയിൽ പ്രൊമോട്ടർമാർക്ക് 70.40 ശതമാനം ഓഹരിയാണുള്ളത്. റീട്ടെയിൽ നിക്ഷേപകരും ഉയർന്ന ആസ്തിയുള്ള വ്യക്തികളും ഡിപി വയറിൽ യഥാക്രമം 8.88 ശതമാനവും 8.85 ശതമാനവും ഓഹരികൾ കൈവശം വച്ചിരിക്കുന്നു.

  റിപ്പോർട്ട് കാർഡ്

  കമ്പനിയുടെ അറ്റ ​​വിൽപ്പന 2017 സാമ്പത്തിക വർഷത്തിലെ 195.38 കോടി രൂപയിൽ നിന്ന് 25.70 ശതമാനം വർധിച്ച് 2022 ൽ 613.24 കോടി രൂപയായി വർദ്ധിച്ചു. മറുവശത്ത്, ഇതേ കാലയളവിൽ അറ്റാദായം 42.05 ശതമാനം വാർഷിക വളർച്ചാ നിരക്ക് നേടി. സൂചിപ്പിച്ച കാലയളവിൽ 5.02 കോടിയിൽ നിന്ന് 29.05 കോടി രൂപയായി കമ്പനിയുടെ സാമ്പത്തിക അടിത്തറ കുതിച്ചുയർന്നു. 2022 ഡിസംബർ 31ന് അവസാനിച്ച ഒമ്പത് മാസങ്ങളിൽ കമ്പനിയുടെ അറ്റ ​​വിൽപ്പന 90.54 ശതമാനം ഉയർന്ന് 828.67 കോടി രൂപയായി. ഇതേ കാലയളവിലെ അറ്റാദായം 17.61 ശതമാനം വർധിച്ച് 25.95 കോടി രൂപയായി.

  കമ്പനിയുടെ ഒരു ഷെയറിന്റെ വാർഷിക വരുമാനം 2019 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ 8.88 രൂപയിൽ നിന്ന് 2023 ലെ അവസാനിക്കുന്ന നാലാം പാദത്തിലെ സാമ്പത്തിക വർഷത്തിൽ 27.44 രൂപയായി ഉയർന്നു. നിക്ഷേപകരുടെ അഭിപ്രായം അനുസരിച്ച് 2022 ഡിസംബർ വരെ കമ്പനിയുടെ കടബാധ്യത ‘പൂജ്യം’ ആണ്.

  ഏറ്റവും പുതിയ വിവരം അനുസരിച്ച് ബിസിനസ് അന്തരീക്ഷം വെല്ലുവിളി നിറഞ്ഞതായി തുടരുന്നുവെന്നും ആഗോളതലത്തിൽ പണപ്പെരുപ്പത്തിന്റെ സമ്മർദ്ദം കുറയുന്നതിനാൽ വെല്ലുവിളികൾ ഇനിയും കൂടാനാണ് സാധ്യത എന്നും ഡിപി വയേഴ്സ് അനുമാനിക്കുന്നു.

  “ഇന്ത്യയിൽ, സ്റ്റീലിന്റെ ആഭ്യന്തര ആവശ്യം ശക്തമായി തന്നെ തുടരുകയാണ്. 2023-24 ലെ കേന്ദ്ര ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങൾക്കായി ബജറ്റ് വിഹിതം 33 ശതമാനം വർധിപ്പിച്ച് 10 ലക്ഷം കോടി രൂപയായി ഉയർത്തിയത് ഇതിന് കൂടുതൽ ഉത്തേജനം നൽകുന്നുണ്ട്. കൂടാതെ, കമ്പനിയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വിശാലമായ ശ്രേണി, വർദ്ധിച്ച ഉൽപ്പാദന ശേഷി, ഉറച്ച ഉപഭോക്തൃ അടിത്തറ, ശക്തമായ ബാലൻസ് ഷീറ്റ് എന്നിവയും വളർച്ചയുടെ വേഗത നിലനിർത്താൻ ഞങ്ങളെ സഹായിക്കുന്നു, ഇത് അത് പോലെ തുടരാനാണ് ഞങ്ങൾ ശ്രമിക്കുന്നത് ”കമ്പനി പ്രതിനിധി പറഞ്ഞു.

  Published by:user_57
  First published: