News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 16, 2019, 9:43 PM IST
അനിൽ അംബാനി
മുംബൈ:
റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ഡയറക്ടർ പദവിയിൽ നിന്ന് അനിൽ അംബാനി രാജിവച്ചു. പാപ്പരായി പ്രഖ്യാപിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കമ്പനിയുടെ ആസ്തികൾ വിൽക്കുന്ന നടപടികൾ തുടങ്ങാനിരിക്കെയാണ് രാജി. നാല് ഡയറക്ടർമാർക്കൊപ്പമാണ് അനിൽ അംബാനി രാജിവച്ചത്.
ഛായ വിരാനി, റൈന കരാനി, മഞ്ജരി കാക്കർ, സുരേഷ് രംഗാചർ എന്നിവരാണ് രാജിവച്ച മറ്റു നാല് പേർ. ശനിയാഴ്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ നോട്ടീസിലാണ് രാജിവച്ച കാര്യം അനിൽ അംബാനി അറിയിച്ചത്.
അനിൽ അംബാനി, ഛായ വിരാനി, മഞ്ജരി കാക്കര്‍ എന്നിവർ വെള്ളിയാഴ്ചയും റൈന കരാനി വ്യാഴാഴ്ചയും സുരേഷ് രംഗച്ചാര് ബുധനാഴ്ചയുമാണ് രാജി സമർപ്പിച്ചത്.
Also Read- മന്ത്രിയുടെ പോസ്റ്റിൽ കമന്റിട്ടതിന് പിരിച്ചുവിട്ട സിപിഎം പ്രവർത്തകനെ തിരിച്ചെടുത്തു
കമ്പനിയുടെ ചീഫ് ഫൈനാൻഷ്യൽ ഓഫീസറും ഡയറക്ടറുമായിരുന്ന വി. മണികണ്ഠൻ നേരത്തെ പദവിയിൽ നിന്നും രാജിവച്ചിരുന്നു. മേൽസൂചിപ്പിച്ച രാജികൾ കമ്പനിയ്ക്ക് വായ്പ നൽകിയവർക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.
2019-20 രണ്ടാം പാദത്തില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഏകീകൃത നഷ്ടം 30,142 കോടി രൂപയാണ്. വെള്ളിയാഴ്ചയാണ് ഈ കണക്ക് പുറത്ത് വിട്ടത്.
ഒരുകാലത്തെ് ലോകത്തെ പത്ത് സമ്പന്നരിൽ ഒരാളായിരുന്നു അനിൽ അംബാനി . ഒരു വർഷം മുൻപ് 1,141 കോടി രൂപയായിരുന്നു ആർ കോമിന്റെ പാദവാർഷിക ലാഭം.
First published:
November 16, 2019, 9:43 PM IST