ഫേസ്ബുക്ക് ഇന്ത്യ പോളിസി മേധാവി അങ്കി ദാസ് രാജിവച്ചു; രാജി രാഷ്ട്രീയ ഉള്ളടക്കം സംബന്ധിച്ച വിവാദങ്ങൾക്കിടെ

ഫേസ്ബുക്കിലെ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയ്ക്കുള്ളില്‍ നിന്നും സര്‍ക്കാര്‍ തലത്തില്‍ നിന്നും അങ്കിദാസിന്റെ ഇടപെടല്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

News18 Malayalam | news18-malayalam
Updated: October 27, 2020, 8:20 PM IST
ഫേസ്ബുക്ക് ഇന്ത്യ പോളിസി മേധാവി അങ്കി ദാസ് രാജിവച്ചു; രാജി രാഷ്ട്രീയ ഉള്ളടക്കം സംബന്ധിച്ച  വിവാദങ്ങൾക്കിടെ
Facebook
  • Share this:ന്യൂഡൽഹി: ഫേസ്ബുക്ക് ഇന്ത്യ ദക്ഷിണ- മധ്യേഷ്യപോളിസി മേധാവി അങ്കി ദാസ് രാജിവച്ചു. ഫേസ്ബുക്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.  ഫേസ്ബുക്കിലെ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയ്ക്കുള്ളില്‍ നിന്നും സര്‍ക്കാര്‍ തലത്തില്‍ നിന്നും അങ്കിദാസിന്റെ ഇടപെടല്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.  ഇതിനു പിന്നാലെയാണ് രാജി പ്രഖ്യാപനം.


"പൊതുസേവനത്തോടുള്ള താൽപര്യം മുൻനിർത്തി ഫേസ്ബുക്കിലെ തന്റെ ചുമതലകളിൽ നിന്നും പിന്മാറാൻ അങ്കി തീരുമാനിച്ചു. ഇന്ത്യയിലെ ഞങ്ങളുടെ ആദ്യകാല ജോലിക്കാരിൽ ഒരാളായിരുന്നു അങ്കി, കഴിഞ്ഞ 9 വർഷമായി കമ്പനിയുടെയും സേവനങ്ങളുടെയും വളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിച്ചു," ഫേസ്ബുക്ക് മാനേജിംഗ് ഡയറക്ടർ അജിത് മോഹൻ പ്രസ്താവനയിൽ അറിയിച്ചു.

Also Read വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം; പരാതി നൽകേണ്ടത് എവിടെ?

ഫേസ്ബുക്ക് പേജിൽ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കുന്നതിനെ അങ്കി ദാസ് ഇടപെട്ട് തടഞ്ഞെന്ന് വാള്‍സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച അങ്കി  ദാസ് ഒരു പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരായിരുന്നു. രണ്ട് മണിക്കൂറോളം അദ്ദേഹം സമിതിയുടെ ചോദ്യം നേരിട്ടു.

Published by: Aneesh Anirudhan
First published: October 27, 2020, 8:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading