തിരുവനന്തപുരം: ലളിതമായ നടപടിക്രമങ്ങളിലൂടെ വീട്ടിലിരുന്ന് തന്നെ ചെറുകിട വ്യവസായം തുടങ്ങാനുള്ള അനുമതി നേടാം. http://www.kswift.kerala.gov.in എന്ന വെബ്സൈറ്റിൽ കയറിയാൽ അപേക്ഷ നൽകാനുള്ള ലിങ്ക് ലഭിക്കും. വെബ്സൈറ്റില്‍ പ്രാഥമിക വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്താൽ വ്യവസായം തുടങ്ങാനുള്ള അപേക്ഷ സമർപ്പിക്കാം. നിയമലംഘനങ്ങളൊന്നും നടത്തുന്നില്ല എന്ന സാക്ഷി പത്രം വ്യവസായം തുടങ്ങുന്ന ആൾ തന്നെ നൽകണം. വെബ്സൈറ്റിൽ സ്വയം സാക്ഷ്യപത്രം സമർപ്പിച്ച് കഴിഞ്ഞാൽ അപ്പോൾ തന്നെ വ്യവസായം തുടങ്ങാനുള്ള കൈപ്പറ്റ് രസീത് സൗൺലോഡ് ചെയ്യാം.
ചെറുകിട വ്യവസായങ്ങൾ തുടങ്ങാനുള്ള അനുമതി തേടി ഓഫീസുകൾ കയറി ഇറങ്ങേണ്ടതില്ല. കൈപ്പറ്റ് രസീത് ഡൗൺലോഡ് ചെയ്താൽ വ്യവസായത്തിനുള്ള അനുമതി ആയി. ക്യൂ ആർ കോഡുള്ള ഈ രസീത് ഉണ്ടെങ്കിൽ മൂന്ന് വർഷത്തേയ്ക്ക് വേറെ അനുമതി വേണ്ട. മൂന്ന് വർഷം കഴിഞ്ഞാൽ 6 മാസത്തിനുള്ളിൽ അനുമതി ഈ വെബ്സൈറ്റ് വഴി തന്നെ ലഭിക്കും. 14 വകുപ്പുകളിലെ 31 അനുമതികളും ലൈസൻസും വെബ്സൈറ്റിൽ നിന്ന് തന്നെ ലഭിക്കും.
നേരത്തെ ജില്ല ബോർഡിന് മുന്നിൽ നേരിട്ട് അപേക്ഷ സമർപ്പിച്ച് വേണം വ്യവസായം തുടങ്ങാനുള്ള അനുമതി നേടേണ്ടത്. ഈ സാഹചര്യമാണ് വെബ്സൈറ്റ് പുതുക്കിയതോടെ മാറിയത്. 10 കോടി രൂപയില്‍ കൂടുതലുള്ള വ്യവസായ നിക്ഷേപങ്ങൾക്ക് അനുമതിയ്ക്ക് നേരത്തെ ഉള്ള രീതി തുടരും.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.