• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

അംബാനി മാത്രമല്ല, റിലയൻസ് വാർഷിക ജനറൽ ബോഡിയിൽ ശ്രദ്ധാകേന്ദ്രമായി മക്കളും

news18india
Updated: July 5, 2018, 1:03 PM IST
അംബാനി മാത്രമല്ല, റിലയൻസ് വാർഷിക ജനറൽ ബോഡിയിൽ ശ്രദ്ധാകേന്ദ്രമായി മക്കളും
news18india
Updated: July 5, 2018, 1:03 PM IST
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി മുകേഷ് അംബാനിയെ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നിയമിക്കുന്നതിന് കമ്പനി ഷെയർ ഹോൾഡർമാരുടെ അനുമതി തേടി.

61കാരനായ മുകേഷ് അംബാനി 1977 മുതൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ ഉണ്ട്. 2002 ജൂലൈയിൽ അച്ഛൻ ധീരുഭായി അംബാനിയുടെ മരണത്തെ തുടർന്നായിരുന്നു അദ്ദേഹം റിലയൻസിന്റെ ചെയർമാനായത്.

വ്യാഴാഴ്ച മുംബൈയിൽ നടന്ന 41ാമത് വാർഷിക പൊതു സമ്മേളനത്തിലാണ് മുകേഷ് അംബാനിയെ വീണ്ടും ചെയർമാനായി നിയമിക്കുന്നതിന് പ്രമേയം പാസാക്കിയത്. നിലവിലെ കാലാവധി അവസാനിക്കുന്നത് മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം. 2019 ഏപ്രിൽ 19 മുതൽ ഇത് പ്രബല്യത്തിൽ വരും.

അംബാനിയുടെ മക്കളായ ഇഷയെയും ആകാശിനെയും റിലയൻസ് ഇൻഡസ്ട്രീസ് ടെലികോം ആൻഡ് റിട്ടെയിൽ വെഞ്ച്വേസിന്റെ ഡയറക്ടർമാരായി 2014 ഒക്ടോബർ 11ന് നിയമിച്ചിരുന്നു. 27 വയസുള്ള ഇഷയെയും ആകാശിനെയും റിലയൻസ് ജിയോ ഇൻഫോ കോം ലിമിറ്റഡ് ആൻഡ് റിലയൻസ് റിട്ടെയിൽ വെഞ്ച്വേസ് ലിമിറ്റഡ് ബോഡിലും നിയമിച്ചു.

റിലയൻസ് ഇൻഡസ്ട്രീസ് ജീവനക്കാരും കുടുംബാംഗങ്ങളുമടക്കം 50,000 പേർ പങ്കെടുത്ത പരിപാടിയിൽ അംബാനി കുടുംബത്തിലെ അടുത്ത തലമുറയായ ഇഷ, ആകാശ്, ആനന്ദ് എന്നിവരായിരുന്നു ശ്രദ്ധാകേന്ദ്രം.

റിലയൻസിന്റെ ഭാവി പുതിയ തലമുറയുടെ കൈയ്യിലാണെന്ന് കമ്പനിയുടെ 40ാം വാർഷികവും സ്ഥാപകൻ ധീരുഭായി അംബാനിയുടെ ജന്മ വാർഷികവും ആഘോഷിച്ച പരിപാടിയിൽ മുകേഷ് അംബാനി പറഞ്ഞിരുന്നു.

യാലെ യൂണിവേഴ്സിറ്റിയിൽ നിന്ന് 2013ൽ സൈക്കോളജിയിലും സൗത്ത് ഏഷ്യൻ സ്റ്റഡീസിലും ബിരുദം നേടിയയാളാണ് ഇഷ. ഗ്ലോബൽ കൺസൾട്ടൻസി സ്ഥാപനമായ അമേരിക്കയിലെ മക് കിൻസെയിൽ ജോലി നോക്കിയിരുന്നു. ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയയാളാണ് ആകാശ്.

1981ൽ 24ാം വയസിൽ മുകേഷ് അംബാനി റിലയൻസിൽ ചേർന്ന അതേ പ്രായത്തിൽ തന്നെയാണ് മക്കളായ ഇഷയും ആകാശും റിലയൻസിൽ ചേർന്നത്. 2011ൽ റിലയൻസിന്റെ 30 ശതമാനം ഓഹരി വിൽക്കാൻ ലണ്ടനിൽ വെച്ച് ഒപ്പുവെച്ച കമ്പനിയുടെ ബിസിനസ് കരാറിലാണ് ആകാശ് ആദ്യമായി പങ്കെടുത്തത്.

16ാം വയസിൽ ഫോർബിസിന്റെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് ഇഷ ലോക ശ്രദ്ധ നേടിയത്.

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയും റിലയൻസിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 2010ൽ ഈസ്റ്റ് ഇന്ത്യ ഹോട്ടലിന്റെ 14.8 ശതമാനം വാങ്ങാനുള്ള റിലയൻസിന്റെ തീരുമാനത്തിൽ പ്രധാന പങ്ക് വഹിച്ചത് നിതയായിരുന്നു. റിലയൻസിന്റെ റീട്ടെയിൽ ഇടപാടുകളിലും നിത ഇടപെടുന്നുണ്ട്.
First published: July 5, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍