നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Apple | സ്റ്റീവ് ജോബ്സ് നിർമിച്ച ആപ്പിളിന്റെ ആദ്യകാല കമ്പ്യൂട്ടര്‍ ലേലത്തിന്; വില 2 കോടി വരെ ലഭിച്ചേക്കുമെന്ന് പ്രതീക്ഷ

  Apple | സ്റ്റീവ് ജോബ്സ് നിർമിച്ച ആപ്പിളിന്റെ ആദ്യകാല കമ്പ്യൂട്ടര്‍ ലേലത്തിന്; വില 2 കോടി വരെ ലഭിച്ചേക്കുമെന്ന് പ്രതീക്ഷ

  ആപ്പിളിന്റെ സ്ഥാപകരായ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ചേര്‍ന്ന് 45 വര്‍ഷം മുന്‍പ് സ്വന്തമായി നിര്‍മ്മിച്ച കമ്പ്യൂട്ടറാണിത്

  • Share this:
   ഇന്നത്തെ ആപ്പിള്‍, ക്രോം, മാക്ബുക്ക് തുടങ്ങിയവയുടെ മുന്‍ഗാമി ഇന്ന് ലേലം നേരിടാന്‍ പോവുകയാണ്. ആപ്പിളിന്റെ സ്ഥാപകരായ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ചേര്‍ന്ന് 45 വര്‍ഷം മുന്‍പ് സ്വന്തമായി നിര്‍മ്മിച്ച കമ്പ്യൂട്ടറാണിത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ലേലം നടക്കുന്നത്. 600,000 ഡോളറാണ് ഇതിന് പ്രതീക്ഷിക്കുന്ന ലേലത്തുക!

   ആപ്പിളിന്റെ തുടക്കകാലത്ത് നിര്‍മ്മിച്ച 'ഷാഫെയ് കോളേജ്' ആപ്പിള്‍-1 എന്ന പതിപ്പിലെ കമ്പ്യൂട്ടറാണിത്. ഇത്തരത്തില്‍ 200 എണ്ണമായിരുന്നു ജോബ്‌സും വോസ്‌നിയാക്കും ചേര്‍ന്ന് അന്ന് നിര്‍മ്മിച്ചെടുത്തത്. ആ കാലമൊക്കെ കടന്ന് ഇന്ന് ആപ്പിള്‍ എത്തിനില്‍ക്കുന്നത് രണ്ട് ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള കമ്പനിയായാണ്. ലേലത്തിന് വെച്ച ആദ്യകാല കമ്പ്യൂട്ടറിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം അതിന്റെ ബാഹ്യ നിര്‍മ്മിതിയാണ്. മെറ്റലിലോ പ്ലാസ്റ്റിക്കിലോ അല്ല ഈ മുതുമുത്തച്ഛന്‍ കമ്പ്യൂട്ടറിനെ നിര്‍മ്മിച്ചിരിക്കുന്നത്. ഹവായ്യിലെ ക്ലാവ് പിടിക്കുന്ന മരമായ കോവ തടിയിലാണ് ഈ കമ്പ്യൂട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 200 കമ്പ്യൂട്ടറുകളില്‍ അപൂര്‍വ്വം ചിലത് മാത്രമാണ് ഇത്തരത്തില്‍ നിര്‍മ്മിച്ചിട്ടുള്ളത്. അക്കാലത്ത് ജോബ്‌സും വോസ്‌നിയാക്കും ആപ്പിള്‍-1ന്റെ ഭാഗങ്ങളാണ് കൂടുതലായും വിറ്റിരുന്നത്. ഇവരില്‍ നിന്നും കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ വാങ്ങിയ ഒരു കമ്പ്യൂട്ടര്‍ ഷോപ്പിന്റെ ആവശ്യപ്രകാരമായിരുന്നു ചിലത് തടിയില്‍ പണിതത്. 50 ഓളം യൂണിറ്റുകൾ ഓർഡർ ചെയ്ത ഈ ഷോപ്പിന്റെ ഉടമസ്ഥർ അവയിൽ ചിലതിന് തടിയില്‍ ആവരണം തീര്‍ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ലേലക്കമ്പനി പറയുന്നത്.

   “ഇത്തരത്തിലുള്ള കമ്പ്യൂട്ടറുകൾക്ക് പഴയകാല ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സാമഗ്രികള്‍ ശേഖരിക്കുന്നവര്‍ക്കിടയില്‍ ഒരു വിശുദ്ധ പാനപാത്രത്തിന്റെ മതിപ്പാണുള്ളത്,” ആപ്പിള്‍-1 വിദഗ്ദനായ കോരെ കോഹന്‍ ലോസ് ആഞ്ചലസ് ടൈംസിനോട് പറഞ്ഞു.

   ജോണ്‍ മോറന്‍ എന്ന ലേലക്കമ്പനിയാണ് ഇത് ലേലത്തിന് വെയ്ക്കുന്നത്. ഈ ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്നത് 1986 മോഡല്‍ പാനസോണിക്ക് വീഡിയോ മോണിറ്റര്‍ ആണന്നാണ് ഇവർ പറയുന്നത്. ഇതുവരെ രണ്ട് ഉടമസ്ഥര്‍ മാത്രമേ ഈ കമ്പ്യൂട്ടറിന് ഉണ്ടായിട്ടുള്ളു എന്നും അവര്‍ പറയുന്നു.

   ലേല കമ്പനിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം അനുസരിച്ച്, ഈ കമ്പ്യൂട്ടര്‍ ആദ്യം വാങ്ങിയത്, കാലിഫോര്‍ണിയയിലെ റാഞ്ചോ ക്യുകമോങ്കയിലെ ഷാഫേയ് കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം പ്രൊഫസറായിരുന്നു. ശേഷം, 1977 ല്‍ അത് അദ്ദേഹം തന്റെ വിദ്യാര്‍ത്ഥിയ്ക്ക് വിറ്റു. അന്ന് ആ വിദ്യാര്‍ത്ഥി വെറും 650 ഡോളറിനായിരുന്നു ഈ കമ്പ്യൂട്ടര്‍ സ്വന്തമാക്കിയതെന്ന് ലോസ് ആഞ്ചലസ് ടൈംസിലെ റിപ്പോര്‍ട്ട് പറയുന്നു. ആ വിദ്യാര്‍ത്ഥി ഇപ്പോള്‍ കോടീശ്വരനാകാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം. കാരണം, 2014 ല്‍ വിപണിയിലെത്തിയ പ്രവര്‍ത്തിയ്ക്കുന്ന ഒരു ആപ്പിള്‍-1ന് ലഭിച്ച വില 900,00 ഡോളറായിരുന്നു! ബോണ്‍ഹാംസ് ആയിരുന്നു അന്നത് വിറ്റത്.

   ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ഒടുക്കത്തിലും എൺപതുകളുടെ തുടക്ക കാലത്തിലുമാണ് ആപ്പിള്‍ കമ്പനി വിജയം കൊയ്ത് തുടങ്ങിയത്. അതിന് ശേഷം കമ്പനി വീണ്ടും സജീവമായി തുടങ്ങിയത് 1990 കളുടെ അവസാന കാലത്ത് ജോബ്‌സ് വീണ്ടും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ആയി എത്തിയതിന് ശേഷമാണ്. 2011 ല്‍ തന്റെ മരണത്തിന് മുന്‍പ് തന്നെ ജോബ്‌സ് ഐപോഡിന്റെയും ഐഫോണിന്റെയും കുതിപ്പ് മനസ്സിൽ കണ്ടിരുന്നു.
   Published by:Karthika M
   First published:
   )}