• HOME
  • »
  • NEWS
  • »
  • money
  • »
  • Apple | ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഐഫോൺ കയറ്റുമതിയിൽ ഇരട്ടി വർദ്ധനവ്; പ്രധാനമന്ത്രിയുടെ പദ്ധതി വിജയം

Apple | ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഐഫോൺ കയറ്റുമതിയിൽ ഇരട്ടി വർദ്ധനവ്; പ്രധാനമന്ത്രിയുടെ പദ്ധതി വിജയം

ചൈനയ്‌ക്ക് ബദലായി ഇന്ത്യയെ ഒരു ഫാക്ടറിയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിക്ക് ശുഭസൂചനയാണ് കയറ്റുമതി നിരക്ക് ഉയരുന്നതിൽ നിന്ന് ലഭിക്കുന്നത്.

  • Last Updated :
  • Share this:
    ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഐഫോൺ കയറ്റുമതി ഏപ്രിൽ മുതലുള്ള അഞ്ച് മാസത്തിനുള്ളിൽ 1 ബില്യൺ ‍ഡോളറിന് മുകളിലെത്തി. ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ ഒരു ശക്തിയായി മാറുന്നതിൻ്റെ സൂചനയാണിതെന്നാണ് ഈ മേഖലയിലെ വിദ​ഗ്ദർ അഭിപ്രായപ്പെടുന്നു.

    നിലവിലെ നിരക്കനുസരിച്ച് 2023 മാർച്ച് വരെയുള്ള 12 മാസത്തിനുള്ളിൽ യൂറോപ്പിലേക്കും മിഡിൽ ഈസ്റ്റിലേക്കും ഇന്ത്യയിൽ നിർമ്മിച്ച ഐഫോണുകളുടെ കയറ്റുമതി 2.5 ബില്യൺ ഡോളറിലെത്തുമെന്നാണ് വിലയിരുത്തലുകൾ. 2022 മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യ കയറ്റുമതി ചെയ്ത 1.3 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകളുടെ ഇരട്ടിയാണ് ഇത്.

    ഐഫോൺ ഉൽപ്പാദനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇന്ത്യയിൽ നടക്കുന്നത്. ചൈനയ്‌ക്ക് ബദലായി ഇന്ത്യയെ ഒരു ഫാക്ടറിയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിക്ക് ശുഭസൂചനയാണ് കയറ്റുമതി നിരക്ക് ഉയരുന്നതിൽ നിന്ന് ലഭിക്കുന്നത്. ആപ്പിൾ ചൈനയിൽ ദീർഘകാലമായി ഐഫോണുകൾ നിർമ്മിക്കുന്നുണ്ട്. എന്നാൽ ഷി ജിൻപിങ്ങിന്റെ ഭരണകൂടം യുഎസ് സർക്കാരുമായി ഏറ്റുമുട്ടുകയും സാമ്പത്തിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും രാജ്യത്തുടനീളം ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്യുന്നതിനാൽ ആപ്പിൾ കമ്പനി ബദലുകൾ തേടുകയാണ്.

    2020-ൽ നരേന്ദ്ര മോദിയുടെ 6 ബില്യൺ ഡോളർ ഇൻസെന്റീവ് പുഷ് യുഎസ് ടെക് ഭീമനെ ഉൽപ്പാദനം വർധിപ്പിക്കാൻ പ്രേരിപ്പിക്കുന്നതിനു മുമ്പ് തന്നെ കാലിഫോർണിയ ആസ്ഥാനമായുള്ള കുപെർട്ടിനോ കമ്പനി ഐഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു.

    Also read : 'ഇന്ത്യ പല സമ്പദ്‌വ്യവസ്ഥകളേക്കാളും മികച്ച നിലയിൽ'; രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആർബിഐ ഗവർണർ

    ആപ്പിളിന്റെ പ്രധാന തായ്‌വാനീസ് കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ്, വിസ്‌ട്രോൺ കോർപ്പറേഷൻ, പെഗാട്രോൺ കോർപ്പറേഷൻ എന്നിവ നിലവിൽ ദക്ഷിണേന്ത്യയിലെ പ്ലാന്റുകളിൽ ഐഫോണുകൾ നിർമ്മിക്കുന്നുണ്ട്. മൂന്ന് പേരും ഒരു ഫെഡറൽ ഗവൺമെന്റ് പ്ലാൻ പ്രകാരം നിർമ്മാണ ഇൻസെന്റീവ് നേടിയിട്ടുണ്ട്.

    ഇന്ത്യ ഇപ്പോഴും ചൈനയെക്കാൾ വളരെ പിന്നിലാണ്. ബ്ലൂംബെർഗ് ഇന്റലിജൻസ് കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ചൈനയിൽ 230 മില്യൺ ഐഫോണുകൾ നിർമ്മിച്ചപ്പോൾ ഇന്ത്യയിൽ നിർമ്മിച്ചത് ഏകദേശം 3 ദശലക്ഷം ഐഫോണുകളാണ്.

    ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തവയിൽ ഐഫോൺ 11, ഐഫോൺ 12, ഐഫോൺ 13 മോഡലുകൾ ഉൾപ്പെടുന്നുണ്ട്. പുതിയ ഐഫോൺ 14 ന്റെ കയറ്റുമതി ഉടൻ ആരംഭിക്കുമെന്നാണ് ലഭ്യമായ വിവരം. കഴിഞ്ഞ മാസം മുതൽ ആപ്പിൾ ഇന്ത്യയിൽ ഐഫോൺ 14 നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്.

    സ്മാർട്ട്‌ഫോണുകൾക്ക് പുറമേ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് നിർമ്മാതാക്കൾക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ഇന്ത്യ തയ്യാറാക്കുന്നുണ്ട്. മാക്ബുക്കുകളും ഐപാഡുകളും പ്രാദേശികമായി നിർമ്മിക്കുന്നത് മറ്റ് ബ്രാൻഡുകളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    എന്നാൽ രണ്ട് പതിറ്റാണ്ടായി ആപ്പിൾ നിർമ്മാണ വിതരണ ശൃംഖലയിൽ ആഴമായ വേരുകളുള്ള ചൈനയിൽ നിന്ന് പുറത്തുകടക്കുന്നത് ആപ്പിളിന് എളുപ്പമല്ല. ആപ്പിളിന്റെ ഉൽപ്പാദന ശേഷിയുടെ 10% മാത്രം ചൈനയിൽ നിന്ന് മാറ്റാൻ ഏകദേശം എട്ട് വർഷമെടുക്കുമെന്നാണ് ഒരു ബ്ലൂംബെർഗ് ഇന്റലിജൻസ് വിശകലനം കണക്കാക്കിയിരിക്കുന്നത്. ആപ്പിൾ കമ്പനിയുടെ 98% ഐഫോണുകളും നിർമ്മിക്കുന്നത് ചെെനയിലാണ്.
    Published by:Amal Surendran
    First published: