• HOME
  • »
  • NEWS
  • »
  • money
  • »
  • Apple| വൻനേട്ടത്തിനുശേഷം ആപ്പിൾ ഓഹരി മൂല്യത്തിൽ റെക്കോഡ് തകർച്ച; നഷ്ടം 180 ബില്യൺ ഡോളറോളം എന്ന് വിപണി

Apple| വൻനേട്ടത്തിനുശേഷം ആപ്പിൾ ഓഹരി മൂല്യത്തിൽ റെക്കോഡ് തകർച്ച; നഷ്ടം 180 ബില്യൺ ഡോളറോളം എന്ന് വിപണി

ചരിത്രത്തില്‍ ആദ്യമായാണ് ആപ്പിളിന് ഓഹരിവിപണിയില്‍ ഇത്രവലിയ തിരിച്ചടി നേരിടുന്നത്.

News18 malayalam

News18 malayalam

  • Last Updated :
  • Share this:
    ന്യൂയോര്‍ക്ക്: മൊത്തം വിപണി മൂല്യത്തിൽ രണ്ട് ട്രില്ല്യന്‍ ഡോളര്‍ എന്ന അത്യപൂർവ നേട്ടവുമായി കുതിച്ച സാങ്കേതിക ലോകത്തെ ഭീമൻ ആപ്പിളിന് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം 180 ബില്ല്യണ്‍ ഡോളറിന്റെ ഇടിവാണ് ഓഹരി മൂല്യത്തിൽ ആപ്പിളിന് നേരിടേണ്ടിവന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ആപ്പിളിന് ഓഹരിവിപണിയില്‍ ഇത്രവലിയ തിരിച്ചടി നേരിടുന്നത്. ആപ്പിളിന്റെ ഓഹരി വില 8 ശതമാനം കുറഞ്ഞ് 120.88 ഡോളറിലെത്തി. ഒരു ദിവസത്തെ ഏറ്റവും വലിയ തകർച്ചയാണിത്.

    Also Read- GDP Plunges | ജിഡിപിയിൽ 23.9% ഇടിവ്; രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിപ്പോർട്ട്

    മാർച്ച് 2020ന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് ആപ്പിൾ നേരിട്ടത്. അന്ന് ഓഹരി മൂല്യത്തിൽ 6.4 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നു. ഒറ്റദിവസത്തെ തകർച്ചയിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ആപ്പിൾ. ഫോക്സ് വാഗന്റെ 2008ലെ 143 ബില്ല്യൺ ഡോളറിന്റെ റെക്കോർഡാണ് ആപ്പിൾ മറികടന്നിരിക്കുന്നത്.

    Also Read- 'എന്റെ കൈയിലും ഐപാഡുണ്ട്; അന്ന് ഒരു ഫയലിൽ മാത്രമല്ല; 39 ഫയലുകളിൽ ഒപ്പിട്ടിട്ടുണ്ട്'; ഒപ്പു വിവാദത്തിൽ മുഖ്യമന്ത്രി

    കഴിഞ്ഞ മാസം ആദ്യത്തോടെ സൗദി അരാംകോയെ മറികടന്ന് ആപ്പിള്‍ കമ്പനി ലോകത്തെ വലിയ കമ്പനിയായിരുന്നു. പാദവാര്‍ഷിക കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ ആപ്പിളിന്റെ ഓഹരി മൂല്യത്തില്‍ 7.1 ശതമാനത്തിന്റെ വര്‍ധനവുണ്ടായിരുന്നു. ഇതാണ് ചരിത്രനേട്ടത്തിലേക്കെത്താന്‍ കമ്പനിയെ സഹായിച്ചത്.



    ഒറ്റദിവസത്തെ തകർച്ചയിൽ റെക്കോർഡിട്ടെങ്കിലും മൊത്തം വിപണി മൂല്യം 2 ട്രില്ല്യൺ ഡോളറിന് മുകളിൽ തന്നെ തുടരുകയാണ്. 2.067 ട്രില്ല്യൺ ഡോളറാണ് മൊത്തം വിപണി മൂല്യമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. മൈക്രോസോഫ്റ്റ് ഓഹരികൾ ആറ് ശതമാനവും ഗൂഗിൾ അഞ്ച് ശതമാനവും ആമസോൺ 4.6 ശതമാനവും ടെസ്‌ല 9 ശതമാനവും ഇടിഞ്ഞു.
    Published by:Rajesh V
    First published: