• HOME
  • »
  • NEWS
  • »
  • money
  • »
  • അരംകോ ഡ്രോൺ ആക്രമണം: ഇന്ധന വിലയിൽ അഞ്ചോ ആറോ രൂപ കൂടിയാൽ ഇന്ത്യൻ സമ്പദ് ഘടന തകിടം മറിയും

അരംകോ ഡ്രോൺ ആക്രമണം: ഇന്ധന വിലയിൽ അഞ്ചോ ആറോ രൂപ കൂടിയാൽ ഇന്ത്യൻ സമ്പദ് ഘടന തകിടം മറിയും

  • News18
  • Last Updated :
  • Share this:
    സിന്ധു ഭട്ടാചാര്യ

    ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാനിരക്കിലുണ്ടായ ഇടിവിനെ 'മാന്ദ്യം' എന്നു വിളിക്കാതെ സർക്കാർ മുന്നോട്ടുപോകവെ, അടുത്ത രണ്ടാഴ്ച്ചക്കുള്ളിൽ തന്നെ ഇന്ധനവിലയിൽ അഞ്ചോ ആറോ രൂപ വരെ വർധനവുണ്ടാകുമെന്ന വാർത്ത അത്ര നല്ലതായിരിക്കില്ല. സൗദി അറേബ്യയിലെ അരംകോ എണ്ണപ്പാടത്ത് വാരാന്ത്യത്തിൽ നടന്ന ഒന്നിലധികം ഡ്രോൺ ആക്രമണങ്ങൾ ആ രാജ്യത്തു നിന്നുള്ള ആഗോള എണ്ണ വിതരണത്തെ ബാധിക്കുകയും ആഗോള എണ്ണവിലയിൽ ചാഞ്ചാട്ടമുണ്ടാക്കുകയും ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിൽ മാസങ്ങളായി ആഴത്തിലുള്ള മാന്ദ്യം വ്യാപിക്കുന്നതിൽ എണ്ണ വില ഒരു പ്രധാന ഘടകമാണെന്ന് ഓർക്കുക. സൗദിയിലെ ഡ്രോൺ ആക്രമണത്തിൽ നിന്നുള്ള ആഘാത തരംഗങ്ങൾ ഏറെ വൈകാതെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ അനുഭവപ്പെടും. ഇന്ത്യ ഉപയോഗിക്കുന്ന എണ്ണയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ എണ്ണവിലയിലുണ്ടാകുന്ന വ്യത്യാസം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും.

    ആഗോള അസംസ്കൃത എണ്ണ വിലയിലുണ്ടായ വർധന താൽക്കാലികമാണെങ്കിലും ഓയിൽ മാർക്കറ്റിംഗ് കമ്പനികളെ പ്രതികൂലമായി ബാധിച്ചേക്കാം. ഓട്ടോ ഇന്ധനങ്ങളുടെ വിപണന മാർജിനിൽ മിതത്വം കൊണ്ടുവരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിലെ വിശകലന വിദഗ്ധർ പറയുന്നു. ആഗോള ക്രൂഡ്, ഉൽപാദന വിലകളിൽ ബാരലിന് 10 ഡോളർ വരെയുള്ള വർധനവ് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഡീസലിന്റെയും പെട്രോളിന്റെ ചില്ലറ വില ലിറ്ററിന് 5-6 രൂപ വർധിപ്പിക്കാൻ കാരണമായേക്കാം- കുറിപ്പിൽ പറയുന്നു. ഈ വിശകലന വിദഗ്ധർ സൂചിപ്പിക്കുന്നത് പോലെ ഇന്ധന വില 5-6 രൂപ വരെ ഉയർന്നാൽ, അത് തീർച്ചയായും ഗണ്യമായ വർദ്ധനവാണ്.

    Also Read- മതപരിവർത്തനത്തിനായി വിദേശ ഫണ്ട് സ്വീകരിക്കുന്ന സംഘടനകളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

    പെട്രോളും ഡീസലും ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയിൽ എണ്ണവിലയുടെ നിരന്തരമായ വർധനവ് എല്ലായ്പ്പോഴും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതായിരിക്കുമെന്ന് കെയർ റേറ്റിംഗിലെ മദൻ സബ്നാവിസും ഉർവിഷ എച്ച് ജഗഷെത്തും അഭിപ്രായപ്പെടുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-ജൂലൈ) ഇന്ത്യ 4.5 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ പ്രതിദിനം ഇറക്കുമതി ചെയ്തു. ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ ഇറക്കുമതി ആശ്രിതത്വം 84.9 ശതമാനമായി ഉയർന്നു. വ്യാപാരക്കമ്മി, വിപണി, വിനിമയ നിരക്ക് എന്നിവയിൽ ഇത് സ്വാധീനം ചെലുത്തും. 1643 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുകയും ഒരു ഡോളർ തുടർച്ചയായി വർധിക്കുകയും ചെയ്താൽ പ്രതിവർഷം 1.6 ബില്യൺ യുഎസ് ഡോളർ അധിക ചെലവ് വരുമെന്നാണ് വിലയിരുത്തൽ.

    അരംകോ ആക്രമണത്തിലൂടെയുണ്ടായ ആഘാതം ഇന്ത്യയെ ബാധിക്കില്ലെന്നാണ് ഇപ്പോഴും സർക്കാർ പറയുന്നത്. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ തിങ്കളാഴ്ച ട്വീറ്റ് ചെയ്തത് ഇങ്ങനെ- 'സെപ്റ്റംബർ മാസത്തെ മൊത്തത്തിലുള്ള അസംസ്കൃത എണ്ണ വിതരണം ഞങ്ങളുടെ ഒ‌എം‌സികളുമായി അവലോകനം ചെയ്തു. ഇന്ത്യയിലേക്കുള്ള വിതരണം തടസ്സപ്പെടില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യം ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്'. വിതരണം തടസ്സപ്പെടില്ലെന്ന് സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയ്ക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ബ്രെന്റ് ക്രൂഡ് വില തിങ്കളാഴ്ച ആരംഭിച്ചപ്പോൾ 19 ശതമാനം ഉയർന്നു. 1991ന് ശേഷം ആദ്യമായാണ് ഇത്. പിന്നീടും വിലകൾ ഉയർന്നെങ്കിലും വരും ആഴ്ചകളിൽ അവ അസ്ഥിരമായേക്കാം.
    നിലവിലെ പ്രതിസന്ധിയെ നേരിടാൻ ഒപെക്കിനും അമേരിക്കയ്ക്കും വേണ്ടത്ര തന്ത്രപരമായ എണ്ണ ശേഖരം ഉണ്ടെങ്കിലും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ശരിയാക്കുന്നതിനും സൗദി അറേബ്യ മുന്നോട്ട് പോകുമ്പോൾ, വില നിലവിലെ അവസ്ഥയിൽ തുടരാൻ അനുവദിക്കരുതെന്ന് ഈ മേഖലയെ നിരീക്ഷിക്കുന്ന ഒരു വിശകലന വിദഗ്ധൻ പറയുന്നു.

    അതേസമയം, സി‌എൻ‌ബി‌സി-ടിവി 18 ന് നൽകിയ അഭിമുഖത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് എണ്ണ വിതരണത്തിലും വിലയിലും താൽ‌ക്കാലിക പ്രത്യാഘാതമുണ്ടാക്കുമെന്നും എന്നാൽ ഇത് ദീർഘകാലത്തേക്ക് ഉണ്ടാകുമോ എന്നും കുറച്ച് ദിവസങ്ങൾക്ക് ശേഷം മാത്രമേ വിലയിരുത്താൻ കഴിയൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. 'ഇത് ക്രൂഡ് വിലയിൽ സ്വാധീനം ചെലുത്താൻ പോകുന്നു, ലോകമെമ്പാടുമുള്ള കറൻസികളിലും വിപണികളിലും സ്വാധീനം ചെലുത്തും. ഇന്ത്യൻ കറൻസിയെ ബാധിക്കുന്നതായി അനുഭവപ്പെട്ടുതുടങ്ങി. ഇത് എത്രകാലം നിലനിൽക്കുന്നു എന്നതിനെ ആശ്രയിച്ച് കറന്റ് അക്കൗണ്ട് കമ്മിയിലും ചില സമയങ്ങളിൽ ധനക്കമ്മിയിലും സ്വാധീനം ചെലുത്തും'-അദ്ദേഹം പറഞ്ഞു.

    എണ്ണവില ഉയർന്ന തോതിൽ തുടരുകയാണെങ്കിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ബാധിക്കുമെന്നും ദാസ് കൂട്ടിച്ചേർത്തു. ഒരു രാജ്യം കയറ്റുമതിയിൽ നിന്ന് നേടുന്നതിനേക്കാൾ കൂടുതൽ ഇറക്കുമതിക്കായി ചെലവഴിക്കുമ്പോഴാണ് കറന്റ് അക്കൗണ്ട് കമ്മി സംഭവിക്കുന്നത്. അസ്ഥിരമായ ഇന്ധനവില കാരണം കറൻസി മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും തള്ളിക്കളയാനാവില്ല.

    ഇന്ധന വില വ്യതിയാനങ്ങളോട് സംവേദനക്ഷമതയുള്ള മേഖലകൾ ഇതിനകം തന്നെ ആശങ്കയിലാണ്. ഇന്ധനവില വർധിച്ചാൽ വാഹന വിൽപ്പനയിൽ ഇനിയും ഇടിവുണ്ടാകുമോ എന്ന ആശങ്ക വർദ്ധിച്ചുവരികയാണ്. വാഹന വിൽപ്പന ഇതിനകം മന്ദഗതിയിലാണ്. സംസ്ഥാനതല നികുതികൾ, ഇൻഷുറൻസ് പ്രീമിയം എന്നിവയിലെ വർധനവാണ് ഇതിനായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അരംകോ ആക്രമണത്തിന് പിന്നാലെ ഇന്ധന വില ഉയരുകയാണെങ്കിൽ, വാഹന മേഖലയിലെ മാന്ദ്യം കൂടുതൽ വഷളാകും.

    ഇന്ത്യയുടെ വ്യോമയാന മേഖലയിലും സമാനമായ ആശങ്കകൾ പ്രകടമാണ്. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന് (എടിഎഫ്) ഇതിനകം തന്നെ കനത്ത നികുതി ചുമത്തിയിട്ടുണ്ട്. അതിനാൽ വില ഉയരുകയാണെങ്കിൽ, വിമാനക്കമ്പനികൾ ഇവ യാത്രക്കാരുടെ മുകളിലേക്ക് ഭാരം കൈമാറാൻ നിർബന്ധിതരാകാം.

    (മുതിർന്ന മാധ്യമപ്രവർത്തകയാണ് ലേഖിക. അഭിപ്രായങ്ങൾ വ്യക്തിപരം)

    First published: