മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ രാജിവെച്ചു
news18india
Updated: June 20, 2018, 4:46 PM IST
news18india
Updated: June 20, 2018, 4:46 PM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ രാജിവെച്ചു. കുടുംബപരമായ ഉത്തരവാദിത്വങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് രാജിക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
ദിവസങ്ങൾക്കു മുമ്പ് വീഡിയോ കോൺഫറൻസിംഗ് വഴി അരവിന്ദ് സുബ്രഹ്മണ്യം തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് ജെയ്റ്റ്ലി പറഞ്ഞു. കുടുംബപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനായി അമേരിക്കയിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ചുവെന്ന് അദ്ദേഹം അറിയിച്ചുവെന്നും ജെയ്റ്റ്ലി പറയുന്നു. രാജിവയ്ക്കാനുള്ള കാരണം വ്യക്തിപരമാണെങ്കിലും അദ്ദേഹത്തിന് അത് പ്രധാനപ്പെട്ടത് തന്നെയാണ്. മറ്റ് സാഹചര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ തീരുമാനത്തിനോട് യോജിക്കുകയാണെന്നും ജെയ്റ്റ്ലി കുറിച്ചു.
ദിവസത്തിൽ പല തവണ മന്ത്രി എന്ന് വിളിച്ച് നല്ല വാർത്ത പറയാനോ മറ്റെന്തെങ്കിലും കാര്യങ്ങൾക്കോ അദ്ദേഹം തന്റെ മുറിയിലേക്ക് കടന്നു വരാറുണ്ടെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം തനിക്ക് നഷ്ടമായെന്ന് പറയേണ്ടതില്ലല്ലോയെന്നും ജെയ്റ്റ്ലി കുറിക്കുന്നു.
2014 ഒക്ടോബറിലാണ് അരവിന്ദ് സുബ്രഹ്മണ്യത്തെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. 2017 ഒക്ടോബറിൽ മൂന്ന് വർഷം കാലാവധി തികച്ച അദ്ദേഹത്തോട് ഒരു വർഷം കൂടി തുടരാൻ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയാണ് രാജി.
രഘുറാം രാജൻ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ച് ആർബിഐ ഗവർണറായി നിയമിതനായതിനെ തുടര്ന്നാണ് അരവിന്ദ് സുബ്രഹ്മണ്യം തൽസ്ഥാനത്തേക്ക് എത്തിയത്.ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ബിരുദം നേടിയ അരവിന്ദ് സുബ്രഹ്മണ്യൻ ഐഐഎമ്മിൽ നിന്നും എംബിഎയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫിലും ഡിഫിലും നേടി.
ദിവസങ്ങൾക്കു മുമ്പ് വീഡിയോ കോൺഫറൻസിംഗ് വഴി അരവിന്ദ് സുബ്രഹ്മണ്യം തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് ജെയ്റ്റ്ലി പറഞ്ഞു. കുടുംബപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനായി അമേരിക്കയിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ചുവെന്ന് അദ്ദേഹം അറിയിച്ചുവെന്നും ജെയ്റ്റ്ലി പറയുന്നു. രാജിവയ്ക്കാനുള്ള കാരണം വ്യക്തിപരമാണെങ്കിലും അദ്ദേഹത്തിന് അത് പ്രധാനപ്പെട്ടത് തന്നെയാണ്. മറ്റ് സാഹചര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ തീരുമാനത്തിനോട് യോജിക്കുകയാണെന്നും ജെയ്റ്റ്ലി കുറിച്ചു.
ദിവസത്തിൽ പല തവണ മന്ത്രി എന്ന് വിളിച്ച് നല്ല വാർത്ത പറയാനോ മറ്റെന്തെങ്കിലും കാര്യങ്ങൾക്കോ അദ്ദേഹം തന്റെ മുറിയിലേക്ക് കടന്നു വരാറുണ്ടെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം തനിക്ക് നഷ്ടമായെന്ന് പറയേണ്ടതില്ലല്ലോയെന്നും ജെയ്റ്റ്ലി കുറിക്കുന്നു.
Loading...