• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജി.എസ്.ടി ഒന്നാം വർഷത്തിലേക്ക്; നാല് ലക്ഷം കോടിയുടെ അധിക വരുമാനം


Updated: June 29, 2018, 9:50 AM IST
ജി.എസ്.ടി ഒന്നാം വർഷത്തിലേക്ക്; നാല് ലക്ഷം കോടിയുടെ അധിക വരുമാനം

Updated: June 29, 2018, 9:50 AM IST
ന്യൂഡൽഹി: ചരക്കുസേവന നികുതി(ജി.എസ്.ടി) രാജ്യത്ത് നടപ്പാക്കിയിട്ട് ഒരു വർഷം തികയുമ്പോൾ വൻതോതിലുള്ള നികുതിവെട്ടിപ്പ് തടയാനായെന്ന് സർക്കാർ. പ്രതിമാസം നാല് ലക്ഷം കോടി രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുന്നെന്നും കേന്ദ്ര ധനകാര്യ സെക്രട്ടറി ഹഷ്മുഖ് അധിയ പറയുന്നു. ജി.എസ്.ടി ഒരു വർഷം പിന്നിട്ട സാഹചര്യത്തിൽ സിഎൻബിസി-ടിവി18 സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജി.എസ്.ടിക്ക് മുമ്പ് പ്രതിമാസം ഒരുലക്ഷം കോടി രൂപയുടെ വരുമാനം ഇപ്പോൾ അഞ്ച് ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ടെന്ന് അധിയ പറഞ്ഞു.

ആദായനികുതിയിൽ തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്നത് കണ്ടെത്താൻ പുതിയ സംവിധാനം കൊണ്ടുവരുമെന്ന് ഹഷ്മുഖ് അധിയ പറഞ്ഞു. നിലവിൽ ആദായനികുതി ഇളവിനായി സമർപ്പിക്കുന്ന വിവരങ്ങളിൽ പത്ത് ശതമാനം തെറ്റാണ്. ഇത് കണ്ടെത്താനായാൽ 4000 കോടിയിലേറെ രൂപയുടെ അധികവരുമാനം കണ്ടെത്താനാകുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി പറഞ്ഞു.

പ്രകൃതിവാതകതത്തിനും വിമാന ഇന്ധനത്തിനും ജി.എസ്.ടി ഏർപ്പെടുത്തുന്ന കാര്യം കേന്ദ്രസർക്കാരിന്‍റെ പരിഗണനയിലാണെന്ന് ഹഷ്മാൻ അധിയ പറഞ്ഞു. ഇക്കാര്യം അടുത്തുതന്നെ ജി.എസ്.ടി കൌൺസിൽ തീരുമാനിക്കും. ചരിത്രപരമായ തീരുമാനമായിരിക്കും ഇത്. എന്നാൽ ജൂലൈ 27ന് ചേരുന്ന ജി.എസ്.ടി കൌൺസിൽ ഇക്കാര്യം തീരുമാനിക്കുമോയെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. 2019 ജനുവരി ഒന്നു മുതൽ ജി.എസ്.ടിയിൽ ചില പരിഷ്ക്കാരങ്ങൾ കൊണ്ടുവരുമെന്ന് അധിയ പറഞ്ഞു. ഇത് പരീക്ഷണാടിസ്ഥാനത്തിൽ ഒക്ടോബർ മുതൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ ഒന്നിനാണ് ജി.എസ്.ടിയുടെ ഒന്നാം വാർഷികം. ഏപ്രിൽ മാസത്തിൽ ജി.എസ്.ടിയായി ഖജനാവിന് ലഭിച്ചത് 1,03,458 കോടി രൂപയാണ്. ജി.എസ്.ടി നടപ്പാക്കിയ ശേഷം ചില സാധനങ്ങൾക്കും സേവനങ്ങൾക്കും നികുതിനിരക്ക് കുറയ്ക്കുകയും നികുതിനിർദ്ദേശ വ്യവസ്ഥകൾ പരിഷ്ക്കരിക്കുകയും ചെയ്തു. ജി.എസ്.ടിയിലൂടെ രാജ്യത്തെ നികുതിവ്യവസ്ഥ സമൂലമായി പരിഷ്ക്കരിച്ചു. ഇതുവഴി നികുതി വരുമാനം വൻതോതിൽ വർധിപ്പിക്കാൻ സർക്കാരിനായി. ഇടനിലക്കാരെ അകറ്റാനും ചെക്ക് പോസ്റ്റുകളിലെ തട്ടിപ്പ് ഒഴിവാക്കാനുമായി. ഇതുവഴി രാജ്യത്തെ വ്യാപാരരംഗത്ത് പുത്തൻ ഉണർവ് ലഭിക്കുകയും ചെയ്തെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

അതേസമയം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വലിയതോതിൽ നികുതിവരുമാനം ലഭ്യമാക്കുന്ന പെട്രോൾ, ഡീസൽ, പാചകവാതകം, വിമാന ഇന്ധനം തുടങ്ങിയവയ്ക്ക് ജി.എസ്.ടി ഏർപ്പെടുത്താത്തത് വലിയതോതിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇന്ധനങ്ങൾക്ക് കേന്ദ്ര എക്സൈസ് തീരുവയും, സംസ്ഥാന വാറ്റും 28 ശതമാനത്തിലേറെയാണ്. അടുത്തുതന്നെ പ്രകൃതിവാതകവും വിമാന ഇന്ധനവും ജി.എസ്.ടി പരിധിയിലാക്കാൻ സർക്കാർ നീക്കം നടത്തുന്നുണ്ട്. അങ്ങനെ വന്നാൽ ജി.എസ്.ടി സ്ലാബായ 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം ഇതിൽ ഏതെങ്കിലും ഒന്നിൽ ഉൾപ്പെടുത്തും. ഇതിലൂടെ വൻതോതിൽ വില കുറയുകയും ചെയ്യും.

ഇതേപോലെ പെട്രോൾ, ഡീസൽ എന്നിവയും ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്നാണ് ആവശ്യം. എന്നാൽ വൻ വരുമാനം നഷ്ടമുണ്ടാകുമെന്നതിനാൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഇതിന് പിന്തുണയ്ക്കാൻ സാധ്യത കുറവാണ്. അതേസമയം ഇതുസംബന്ധിച്ച കാര്യങ്ങൾ ജി.എസ്.ടി കൌൺസിലിൽ ചർച്ചയായിട്ടുണ്ടെന്ന് ഹഷ്മാൻ അധിയ പറഞ്ഞു. ഇക്കാര്യത്തിലും വൈകാതെ ഒരു തീരുമാനം എടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
First published: June 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍