നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഒരു തലമുറയെ തന്നെ നിർവചിച്ച ടിവി പരസ്യം; പ്രധാനപ്പെട്ട സന്ദേശവുമായി തിരിച്ചെത്തി പ്രിയങ്കരമാകുന്നു

  ഒരു തലമുറയെ തന്നെ നിർവചിച്ച ടിവി പരസ്യം; പ്രധാനപ്പെട്ട സന്ദേശവുമായി തിരിച്ചെത്തി പ്രിയങ്കരമാകുന്നു

  2007ൽ ഇറങ്ങി പ്രേക്ഷകരിൽ ഒരുപാട് വികാരങ്ങളുണർത്തിയ ഈ പരസ്യം ഇന്നത്തെ സാഹചര്യത്തിനുതകുന്ന പുതിയ രൂപത്തിൽ വീണ്ടും വരുന്നു.

  asian paints

  asian paints

  • Share this:
   മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. സഹജീവികളുമായി ഇടപഴകാനുള്ള ജന്മസഹജമായ ചോദന ഉള്ളതിനാലാണ് 'ക്വാറൻറീൻ', 'ഐസൊലേഷൻ' മുതലായ വാക്കുകൾ നമ്മെ പേടിപ്പെടുത്തുന്നത്. എന്നിരുന്നാലും ഈ സമ്മർദ്ദം നിറഞ്ഞ ദിനങ്ങളിൽ ഒരു നല്ല കാര്യം സംഭവിക്കുന്നുണ്ട്; വീട്ടിൽ കുടുംബത്തിനൊപ്പം ചിലവഴിക്കാൻ വിലപ്പെട്ട ഒരുപാട് സമയം നമുക്ക് ലഭിക്കുന്നു. ലോക്ക്ഡൗൺ അവസാനിച്ചാലും നാമേവരും ഏറെകാലം ഓർത്തുവെക്കാൻ പോകുന്ന നിമിഷങ്ങളാണിവ.

   സാമൂഹിക അകലം പാലിക്കുന്ന ഈ കാലത്ത് നമ്മുടെ ഏറ്റവും വലിയ ആശ്വാസം നമ്മുടെ വീടും കുടുംബവുമാണ്. അതുകൊണ്ടുതന്നെ ‘ഹർ ഘർ ചുപ് ചാപ് സേ കെഹ്താ ഹേ’ എന്ന ഏഷ്യൻ പെയിൻറ്സിൻറെ പ്രശസ്തമായ പരസ്യം ഇപ്പോൾ തന്നെയാണ് വരേണ്ടിയിരുന്നത്. തിരക്കേറിയ ജീവിതത്തിൽ ചെയ്യാൻ സാധിക്കാത്ത ചില കാര്യങ്ങൾ നാം ആസ്വദിക്കുന്ന ഈ അവസരത്തിൽ ഈ പരസ്യത്തിൻറെ സന്ദേശം ഏവരിലേക്കും എത്തുന്നു. 2007ൽ ഇറങ്ങി പ്രേക്ഷകരിൽ ഒരുപാട് വികാരങ്ങളുണർത്തിയ ഈ പരസ്യം ഇന്നത്തെ സാഹചര്യത്തിനുതകുന്ന പുതിയ രൂപത്തിൽ വീണ്ടും വരുന്നു. ഇത് വീണ്ടും കാണുമ്പോൾ മനസിലുണ്ടാകുന്ന വികാരങ്ങൾ നിർവചിക്കാൻ കഴിഞ്ഞെന്ന് വരില്ല.

   തിരക്കേറിയ ജീവിതം മൂലം നമുക്ക് നഷ്ടമാകുന്നത് എന്തെല്ലാം ഓർമകളാണെന്ന് ഒരു ബ്രാൻഡ് ഈ സമയത്ത് ഇത്തരത്തിൽ നമ്മോട് പറയുമ്പോൾ പുഞ്ചിരിക്കാതെ തരമില്ല. എന്നും ചെയ്യുന്ന അതിസാധാരണമായ കാര്യങ്ങൾ കുടുംബങ്ങൾ ഒന്നിച്ച് ചെയ്യുന്ന ദൃശ്യങ്ങൾ ക്വാറൻറൈൻ കാലത്ത് കാണുമ്പോൾ മനസ് നിറയുന്നു. കുടുംബാംഗങ്ങൾ വീട്ടിൽ തന്നെ പരസ്പരം ഇടപഴകിയും കളിച്ചും ചിരിച്ചും കഴിയുന്ന ദൃശ്യങ്ങൾ കാണുമ്പോൾ നമ്മളും പരസ്യത്തിൻറെ ഭാഗമാണോ എന്ന് നമുക്ക് തോന്നിപ്പോകുന്നു. മാത്രമല്ല 'വീട്ടിൽ കഴിയൂ, സുരക്ഷിതരായിരിക്കൂ' എന്ന വളരെ പ്രധാനപ്പെട്ട സന്ദേശവും ഈ പരസ്യം മുന്നോട്ടുവെക്കുന്നു.

   2007ൽ ഈ പരസ്യം നിർമിച്ച പ്രതിഭാധനനായ പിയൂഷ് പാണ്ഡേയും ഒജിൽവിയിലെ സംഘവുമാണ് ഇന്നത്ത പരസ്യത്തിനും പുറകിൽ എന്നത് ശ്രദ്ധേയമാണ്. 13 വർഷം മുൻപുണ്ടായിരുന്ന അതേ മികവോടെയാണ് അവർ ഈ പരസ്യം പുനർനിർമിച്ചിരിക്കുന്നത്.

   നമുക്ക് താങ്ങാകുന്ന കുടുംബം, കഴിയാൻ അടച്ചുറപ്പുള്ള വീട്, ആ വീട്ടിൽ നാം സൃഷ്ടിക്കുന്ന ഓർമ്മകൾ എന്നിവക്കെല്ലാം പ്രാധാന്യമേറിയ ഇക്കാലത്തെ വ്യക്തമായി വരച്ചിടുന്നു ‘ഹർ ഘർ ചുപ് ചാപ് സേ കെഹ്താ ഹേ’ എന്ന പരസ്യം. ദശാബ്ദങ്ങളായി ഗൃഹങ്ങൾക്ക് മോടികൂട്ടുന്ന ബ്രാൻഡായ ഏഷ്യൻ പെയിൻറ്സ് ആളുകളോട് വീടിൻറെ സുരക്ഷയിൽ കഴിയാൻ ആവശ്യപ്പെടുന്ന സന്ദേശവുമായി മുന്നോട്ട് വന്നത് സ്തുത്യർഹമാണ്.
   First published:
   )}