നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ശക്തിയുടെയും മുക്തിയുടെയും വീട് പ്രതിഫലിപ്പിക്കുന്നത് അവരുടെ വ്യക്തിത്വത്തിന്‍റെ മുദ്രണം

  ശക്തിയുടെയും മുക്തിയുടെയും വീട് പ്രതിഫലിപ്പിക്കുന്നത് അവരുടെ വ്യക്തിത്വത്തിന്‍റെ മുദ്രണം

  ശക്തിക്കും മുക്തിക്കും അവരുടെ വീട് വെറുമൊരു പ്രൊഫഷണൽ സംഗതിയല്ല, വ്യക്തിപരമായ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നൊരു സ്ഥലമാണ്. കുടുംബത്തോടൊത്ത് താമസിക്കുന്ന വീട്ടിൽ നിന്ന് ലഭിക്കുന്നത് ഊഷ്മളമായൊരു അനുഭവമാണ് ഇവർക്ക്.

  Mohan Sisters

  Mohan Sisters

  • Share this:
   സർഗ്ഗാത്മകതയും വ്യക്തിത്വവും ജീവിതരീതികളേയും വാസ ഇടങ്ങളെയും നിർവചിക്കുന്ന, ഇന്ത്യയിലെ ചെറുപ്പക്കാരുടെ സ്പെഷ്യൽ ബ്രീഡിനെ പ്രതിനിധീകരിക്കുന്നവരാണ് ശക്തി മോഹനും മുക്തി മോഹനും. വിഖ്യാത നർത്തക സഹോദരിമാർ ഡൽഹിയിലുള്ള അവരുടെ വീടിന്‍റെ അകത്തളങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുകയാണ് ‘Asian Paints Where The Heart Is’ സീസൺ 4-ലൂടെ. കുടുംബത്തിനുള്ള നശ്വരമായ ഇഴയടുപ്പം സൃഷ്ടിക്കാൻ ഇടങ്ങൾക്ക് എങ്ങനെ കഴിയുന്നു എന്ന് നമ്മെ കാട്ടിത്തരുന്നു.

   സിനിമകളിലും ഡാൻസ് റിയാലിറ്റി ഷോകളിലുമുള്ള പങ്കാളിത്തത്തിലൂടെ പ്രശസ്തിയുടെ പടവുകൾ ചവിട്ടി കയറിയ ശക്തിയുടെയും മുക്തിയുടെയും വീട് പോസിറ്റീവ് കൊളാബൊറേഷന്‍റെയും പ്രകടനത്തിന്‍റെയും വേദിയായിരുന്നു. ഇവരുടെ വൈറൽ വീഡിയോകൾ സ്ഥിരമായി ഫോളോ ചെയ്യുന്നവർക്ക് ടെറസ് ഗാർഡൻ സുപരിചിതമായിരിക്കും. ഡാൻസ് പ്രാക്ടീസ് ചെയ്യാനും വീഡിയോകൾ സൃഷ്ടിക്കാനുമുള്ള അവരുടെ പ്രിയപ്പെട്ട സ്പോട്ടാണിത്. ടെറസിൽ ചൂടു കൂടുമ്പോഴോ മഴ പെയ്യുമ്പോഴോ ഗ്രൗണ്ട് ലെവലിലുള്ള ലീവിംഗ് റൂമിലേക്ക് ഡാൻസ് സ്റ്റുഡിയോ മാറും. ഇതിനായി കുറച്ച് ഫർണിച്ചറുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാ മതി.

   ശക്തിക്കും മുക്തിക്കും അവരുടെ വീട് വെറുമൊരു പ്രൊഫഷണൽ സംഗതിയല്ല, വ്യക്തിപരമായ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നൊരു സ്ഥലമാണ്. കുടുംബത്തോടൊത്ത് താമസിക്കുന്ന വീട്ടിൽ നിന്ന് ലഭിക്കുന്നത് ഊഷ്മളമായൊരു അനുഭവമാണ് ഇവർക്ക്. ആഘോഷങ്ങൾക്കെല്ലാം ഈ വീടാണ് സാക്ഷി. ശക്തിയും മുക്തിയും പരസ്പരം വെച്ച് പുലർത്തുന്ന സ്നേഹത്തിന്‍റെയും ബഹുമാനത്തിന്‍റെയും പ്രതിഫലനം കൂടിയാണിത്. ഒരേ താളത്തിൽ നൃത്തം ചവിട്ടുന്നത് പോലെ തന്നെയാണ് വീടിനുള്ളിലെ അവരുടെ ഒരേ താളത്തിലുള്ള ജീവിതവും.

   തങ്ങളുടെ ബെഡ്റൂമുകളിലേക്ക് പോകുമ്പോൾ മാത്രമാണ് ഇവരിൽ വ്യക്തിത്വ വ്യതിയാനങ്ങൾ ഉണ്ടാകുന്നത്. മുക്തിയെക്കാൾ രണ്ടു വയസ്സ് മൂത്ത ശക്തിക്ക് തന്‍റെ കിടപ്പുമുറിയെന്നാൽ ശാന്തതയും നിശബ്ദതയും അനുഭവിക്കാനുള്ളൊരു പേഴ്സണൽ സ്പേസാണ്. മുക്തിയുടെ മുറി പ്രതിഫലിപ്പിക്കുന്നത് അവരുടെ വൈബ്രൻസിയും ഊർജ്ജവുമാണ്. തങ്ങളുടെ വ്യക്തിത്വവും താൽപ്പര്യങ്ങളും പ്രകടിപ്പിക്കുന്ന തരത്തിലാണ് ഇരുവരും തങ്ങളുടെ മുറി ക്രമീകരിച്ചിരിക്കുന്നത്.

   ഈ നർത്തക സഹോദരിമാരുടെ വീടിനെ അടുത്തറിയൂ   ‘Asian Paints Where The Heart Is’ സീസൺ 4-നെ വേറിട്ടു നിർത്തുന്നത് സെലബ്രിറ്റി വീടുകളെ പരിചയപ്പെടുത്തുന്നു എന്നതിനാലാണ്. ഈ സീരീസിൽ കാഴ്ച്ചക്കാരെ ശങ്കർ മഹാദേവൻ, തമന്നാ ഭാട്ടിയ, അനിതാ ഡോംഗ്രേ, സ്മൃതി മന്ദാനാ, പ്രതീക് കുഹാദ്, രാജ്കുമാർ റാവു തുടങ്ങിയവരുടെ വീടുകൾ ഞങ്ങൾ പരിചയപ്പെടുത്തി. പ്രശസ്ത വ്യക്തികളുടെ വീടിനെ അടുത്തറിയുന്ന ‘Asian Paints Where The Heart Is’ എന്ന പരിപാടിക്ക് 3 സീസണുകളിൽ നിന്നായി 250 ദശലക്ഷത്തിലേറെ കാഴ്ച്ചകൾ ലഭിച്ചിട്ടുണ്ട്. നാലാം സീസണിൽ ഇത് വീണ്ടും മെച്ചപ്പെട്ടു.

   This is Partnered Content
   Published by:Rajesh V
   First published:
   )}