HOME » NEWS » Money »

Financial Assistance | മിടുക്കരായി പഠിച്ചിട്ടും ജോലിയില്ലേ? തൊഴിൽരഹിതരായ അഭ്യസ്തവിദ്യർക്ക് 25,000 രൂപ സഹായവുമായി അസം സർക്കാർ

ബാങ്ക് പാസ്ബുക്കിന്റെ ഫോട്ടോകോപ്പി, പാസ് പോർട്ട് ഫോട്ടോ, വോട്ടർ കാർഡ്, ആധാർ കാർഡ് എന്നിവയും സമർപ്പിക്കണം. പണം എന്തിന് ചെലവഴിക്കും എന്നത് സംബന്ധിച്ച് അപേക്ഷകൻ വ്യക്തമാക്കേണ്ടതാണ്.

News18 Malayalam | news18
Updated: January 6, 2021, 7:44 PM IST
Financial Assistance |  മിടുക്കരായി പഠിച്ചിട്ടും ജോലിയില്ലേ? തൊഴിൽരഹിതരായ അഭ്യസ്തവിദ്യർക്ക് 25,000 രൂപ സഹായവുമായി അസം സർക്കാർ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: January 6, 2021, 7:44 PM IST
  • Share this:
ദിസ്പുർ: സംസ്ഥാനത്തെ അഭ്യസ്ത വിദ്യരായ യുവജനങ്ങൾക്ക് സന്തോഷ വാർത്തയുമായി അസം സർക്കാർ. അഭ്യസ്ത വിദ്യരായ - തൊഴിലില്ലാത്ത യുവജനങ്ങൾക്കാണ് സംസ്ഥാനസർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നത്.

25, 000 രൂപയാണ് ഇവർക്ക് സാമ്പത്തികസഹായമായി ലഭിക്കുക. അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്നായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക. ജനുവരി 18ന് മുമ്പ് ഓഫ് ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

You may also like:Junk Food and Brain | ഒരാഴ്ച തുടർച്ചയായി ജങ്ക് ഫുഡ് കഴിച്ചാൽ അത് നിങ്ങളുടെ തലച്ചോറിനെ തകരാറിലാക്കിയേക്കാം [NEWS]
അപേക്ഷ സമർപ്പിക്കേണ്ടവർ താഴെ പറയുന്ന കാര്യങ്ങൾ അതിൽ വ്യക്തമാക്കേണ്ടതാണ്

അപേക്ഷകർക്ക് നിർബന്ധമായും ഒരു ബിരുദം ഉണ്ടായിരിക്കണം

കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടു ലക്ഷത്തിൽ കവിയാൻ പാടില്ല

അപേക്ഷകർക്ക് പ്രായം 25 വയസിനും 45 വയസിനും ഇടയിലാണ്

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ആയിരിക്കും ഇതിന്റെ ഗുണഫലം ലഭിക്കുക

എസ് സിയിൽ ഉൾപ്പെട്ട അഭ്യസ്തവിദ്യർക്ക് ആയിരിക്കും സാമ്പത്തികസഹായം ലഭിക്കുക
ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; കൊമേഡിയൻ മുനവർ ഫാറുഖിക്ക് ജാമ്യം നിഷേധിച്ച് കോടതി [NEWS]
ഓഫ് ലൈനിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഓഫീസ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. എസ് സി ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്, വാർഷികവരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ബാങ്ക് പാസ്ബുക്കിന്റെ ഫോട്ടോകോപ്പി, പാസ് പോർട്ട് ഫോട്ടോ, വോട്ടർ കാർഡ്, ആധാർ കാർഡ് എന്നിവയും സമർപ്പിക്കണം. പണം എന്തിന് ചെലവഴിക്കും എന്നത് സംബന്ധിച്ച് അപേക്ഷകൻ വ്യക്തമാക്കേണ്ടതാണ്.
Published by: Joys Joy
First published: January 6, 2021, 6:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories