• HOME
  • »
  • NEWS
  • »
  • money
  • »
  • ഹോട്ടലിൽ പൊറോട്ട അടിക്കാനെത്തിയ ഇതരസംസ്ഥാന തൊഴിലാളിക്ക് 70 ലക്ഷം രൂപ ലോട്ടറിയടിച്ചു

ഹോട്ടലിൽ പൊറോട്ട അടിക്കാനെത്തിയ ഇതരസംസ്ഥാന തൊഴിലാളിക്ക് 70 ലക്ഷം രൂപ ലോട്ടറിയടിച്ചു

ചെറിയ സമ്മാനങ്ങൾ ഇടയ്ക്ക് ലഭിക്കാറുണ്ടെങ്കിലും ഇത്രയും വലിയ സമ്മാനം ലഭിക്കുന്നത് ഇതാദ്യമായാണ്

  • Share this:

    കൊച്ചി: ഹോട്ടലിൽ പൊറോട്ട അടിക്കാനെത്തിയ ആസംകാരനായ തൊഴിലാളിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചു. ഇക്രം ഹുസൈൻ എന്നയാളെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ഇന്നലെ നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ചത്.

    ഇക്രം എടുത്ത നിർമൽ ഭാഗ്യക്കുറിയുടെ NG 773104 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിലാണ് 42കാരനായ ഇക്രം. നെല്ലിമറ്റം ബിസ്മി ഫാസ്റ്റ് ഫുഡിൽ പൊറോട്ടയടിക്കാരനും സപ്ലെയറുമാണ് ഇയാൾ.

    മിക്ക ദിവസങ്ങളിലും ഇക്രം ഭാഗ്യക്കുറി ടിക്കറ്റെടുക്കാറുണ്ട്. ചെറിയ സമ്മാനങ്ങൾ ഇടയ്ക്ക് ലഭിക്കാറുണ്ടെങ്കിലും ഇത്രയും വലിയ സമ്മാനം ലഭിക്കുന്നത് ഇതാദ്യമായാണ്. സമ്മാന വിവരം അറിഞ്ഞ ഇക്രം ഹോട്ടൽ ഉടമയ്ക്കൊപ്പം നെല്ലിമറ്റം എസ്ബിഐ ശാഖയിൽ രേഖകൾ സഹിതം ലോട്ടറി കൈമാറി.

    Also Read- Kerala Lottery Results Today: Nirmal NR-320 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

    കോതമം​ഗലം പി ഒ ജങ്ഷനിലുള്ള പ്രതീക്ഷ ലോട്ടറി ഏജന്റ് ബാപ്പു വിറ്റ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. പ്രതീക്ഷയിൽ നിന്ന് വാങ്ങിയ ടിക്കറ്റ് വിൽപ്പനക്കാരനായ സിബി ദേവസ്യയാണ് ഇക്രമിന് നൽകിയത്. ഇക്രം 40 രൂപ വീതം മൂന്ന് ടിക്കറ്റെടുത്തിരുന്നു. അതിൽ ഒരു ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

    Published by:Anuraj GR
    First published: