• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിപണി പിടിക്കാൻ ആസ്റ്റർ; ലക്ഷ്യം 725 കോടി

cricketnext
Updated: February 10, 2018, 3:44 PM IST
വിപണി പിടിക്കാൻ ആസ്റ്റർ; ലക്ഷ്യം 725 കോടി
cricketnext
Updated: February 10, 2018, 3:44 PM IST
കൊച്ചി: പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ ആസ്റ്റര്‍ ഡിഎം ഹെൽത്ത് കെയർ ഓഹരി വിപണിയിലേക്ക് കടക്കുന്നു. ആസ്റ്ററിന്‍റെ പ്രാഥമിക ഓഹരി വിൽപ്പന ഫെബ്രുവരി 12ന് ആരംഭിക്കും. 180- 190 രൂപ വില വരുന്ന ഓഹരിയുടെ മുഖവില പത്ത് രൂപയാണ്. ഓഹരി വിൽപ്പനയിലൂടെ 725 കോടി രൂപയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ആസ്റ്റർ ചെയർമാൻ ആസാദ് മൂപ്പൻ അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിൽ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി പത്ത് ആശുപത്രികള്‍ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി നിരവധി ആശുപത്രികൾ ആസ്റ്ററിനുണ്ട്. 2017 സെപ്തംബറിലെ കണക്കുകൾ പ്രകാരം 17,408 ജീവനക്കാരും 1417 ഡോക്ടർമാരും ആസ്റ്ററിനുണ്ട്. കൊട്ടാക് മഹിന്ദ്ര ക്യാപിറ്റൽ കമ്പനി, ആക്സിസ് ക്യാപിറ്റൽ, ഗോൾഡ്മാൻ സച്സ് (ഇന്ത്യ) സെക്യൂരിറ്റീസ്, ഐസിഐസിഐ സെക്യൂരിറ്റി, ജെഎം ഫിനാൻഷ്യൽ ആൻഡ് യെസ് സെക്യൂരിറ്റീസ് എന്നിവയാണ് ആസ്റ്ററിന്റെ പബ്ലിക് ഇഷ്യൂ നിയന്ത്രിക്കുന്നത്. ഓഹരികള്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യും.
First published: February 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍