നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Atal Pension Yojana | നികുതി ആനുകൂല്യങ്ങളോടെ പ്രതിമാസം 5000 രൂപ പെൻഷൻ; ഈ സർക്കാർ പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം

  Atal Pension Yojana | നികുതി ആനുകൂല്യങ്ങളോടെ പ്രതിമാസം 5000 രൂപ പെൻഷൻ; ഈ സർക്കാർ പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം

  അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന പൗരൻമാർക്ക് വാർദ്ധക്യകാലത്ത് വരുമാന സുരക്ഷ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

  • Share this:
   സർക്കാർ പദ്ധതിയായ അടൽ പെൻഷൻ യോജനയുടെ (Atal Pension Yojana) കീഴിൽ ഈ സാമ്പത്തിക വർഷം ഇതുവരെ 65 ലക്ഷം പേർ രജിസ്റ്റർ ചെയ്തതായി ധനമന്ത്രാലയം (Finance Ministry) അറിയിച്ചു. ഇതോടെ കഴിഞ്ഞ ആറര വർഷത്തിനുള്ളിൽ പെൻഷൻ സ്‌കീമിൽ (Pension Scheme) രജിസ്റ്റർ ചെയ്തവരുടെ എണ്ണം 3.68 കോടി കടന്നെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

   ഈ പ്രവണത തുടരുകയാണെങ്കിൽ ഈ വർഷം പദ്ധതിയിൽ ചേർന്നവരുടെ എണ്ണം മാർച്ച് 31ഓടെ ഒരു കോടിയ്ക്ക് മുകളിൽ എത്തുമെന്നാണ് പ്രതീക്ഷയെന്ന് പെൻഷൻ റെഗുലേറ്റി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) പറഞ്ഞു. രാജ്യത്തെ മുതിർന്ന പൗരൻമാർക്ക് (Senior Citizen) വേണ്ടി സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതിയാണ് (Social Security Scheme) എപിവൈ എന്നറിയപ്പെടുന്ന അടൽ പെൻഷൻ യോജന.

   കേന്ദ്ര സർക്കാരിന്റെ സുപ്രധാന സമൂഹ്യ സുരക്ഷാ പദ്ധതിയായ അടൽ പെൻഷൻ യോജന 2015 മെയ് 9നാണ് ആരംഭിച്ചത്. പ്രത്യേകിച്ചും അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന പൗരൻമാർക്ക് വാർദ്ധക്യകാലത്ത് വരുമാന സുരക്ഷ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

   വിരമിക്കൽ പ്രായമായ 60 വയസ്സ് എത്തുമ്പോൾ പദ്ധതിയുടെ വരിക്കാർക്ക് 1,000 രൂപ മുതൽ 5,000 രൂപ വരെ പെൻഷൻ ലഭിക്കും. വരിക്കാർ നൽകുന്ന വിഹിതത്തിന്റെ അനുപാതം അടിസ്ഥാനമാക്കിയായിരിക്കും ലഭ്യമാകുന്ന പെൻഷൻ തുക.

   ''അടൽ പെൻഷൻ യോജന (എപിവൈ) ആരംഭിച്ചത് മുതലുള്ള ആറര വർഷക്കാലത്തെ യാത്ര ശ്രദ്ധേയമാണ്. 3.68 കോടിയോളം പേർ നിലവിൽ പദ്ധതിയുടെ ഭാഗമാണ്. ഈ സാമ്പത്തിക വർഷത്തെ പ്രകടനം മികച്ചതാണ്. കാരണം 65 ലക്ഷത്തിലധികം വരിക്കാർ ഈ വർഷം പദ്ധതിയിൽ പുതുതായി ചേർന്നു. പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഇതേ കാലയളവിലെ എക്കാലത്തെയും ഉയർന്ന നിരക്കാണിത്'', സർക്കാർ കഴിഞ്ഞ ദിവസം പ്രസ്താവനയിൽ പറഞ്ഞു.

   "ഈ സാമ്പത്തിക വർഷത്തിൽ ഒരു കോടി അംഗങ്ങളെ ചേർക്കുക എന്നതാണ് ലക്ഷ്യം. ഇതിന് പുറമേ, രാജ്യത്ത് പെൻഷൻ പൂർണ്ണമായി വ്യാപിപ്പിക്കുക എന്ന ദൗത്യവും ഞങ്ങൾക്കുണ്ട്. ഇത് നേടുന്നതിനായി പ്രത്യേക സംരംഭങ്ങൾ ഞങ്ങൾ തുടർന്നും ഏറ്റെടുക്കും", പിഎഫ്ആർഡിഎ ചെയർമാൻ സുപ്രതിം ബന്ദോപാധ്യായ പറഞ്ഞു.

   പൊതു-സ്വകാര്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, പേയ്മെന്റ് ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, തപാൽ വകുപ്പ് എന്നിവയുടെ നിരന്തരമായ പരിശ്രമം കൊണ്ടും സംസ്ഥാന തല ബാങ്കർമാരുടെ സമതികളുടെ പിന്തുണ ഉള്ളതുകൊണ്ടും മാത്രമാണ് സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങളെയും പെൻഷന്റെ പരിധിയിൽ കൊണ്ടുവരിക എന്ന ഈ ഈ നേട്ടം സാധ്യമായത്'', അദ്ദേഹം കൂട്ടിച്ചേർത്തു.

   അടൽ പെൻഷൻ യോജനയുടെ (APY) പ്രധാന സവിശേഷതകൾ എന്തെല്ലാമാണ്?

   2015 മെയ് മാസത്തിൽ ആരംഭിച്ച അടൽ പെൻഷൻ യോജന വർഷങ്ങൾ കഴിഞ്ഞിട്ടും ജനങ്ങൾക്കിടയിൽ സ്വീകാര്യമായി തുടരുകയാണ്. അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനായാണ് സർക്കാർ ഈ പെൻഷൻ പദ്ധതിയ്ക്ക് രൂപം നൽകിയത്. എപി‌വൈ നിയന്ത്രിക്കുന്നത് പെൻഷൻ റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (പി‌ എഫ്‌ ആർ‌ ഡി ‌എ). ഈ പദ്ധതിയുടെ കീഴിൽ നിക്ഷേപകർക്ക് 60 വയസിനു ശേഷം പെൻഷൻ ലഭിക്കും. നിക്ഷേപത്തുകയും പദ്ധതിയിൽ ചേർന്ന കാലയളവും അനുസരിച്ചാവും പെൻഷൻ തുക തീരുമാനിക്കുക. എത്ര നേരത്തെ ഈ പദ്ധതിയിൽ ഭാഗമാകുന്നോ അതിനനുസരിച്ച് കൂടുതൽ പെൻഷൻ നേടാൻ കഴിയും.

   അടൽ പെൻഷൻ യോജനയുടെ പ്രധാന സവിശേഷതകൾ ഇവയാണ്:

   1. ജോലിയിൽ നിന്നും വിരമിച്ചതിന് ശേഷം പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന, 18 നും 40 നും ഇടയിൽ പ്രായമുള്ള ആർക്കും ഈ സ്‌കീമിൽ ചേരാം. വർഷങ്ങളോളം വരിക്കാർ നൽകുന്ന വിഹിതം അടിസ്ഥാനമാക്കി പ്രതിമാസം 5,000 രൂപ വരെ ഉറപ്പുള്ള പെൻഷൻ സർക്കാർ നൽകും. എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകൾക്കും ഈ പദ്ധതി ലഭ്യമാണ്.

   2. പദ്ധതിയുടെ വരിക്കാർക്ക് ജീവിത കാലം മുഴുവൻ 1,000 രൂപ മുതൽ 5,000 രൂപ വരെ പ്രതിമാസ പെൻഷൻ ലഭ്യമാകും. വരിക്കാരുടെ മരണശേഷം അവരുടെ പങ്കാളികൾക്ക് പെൻഷൻ ലഭ്യമാക്കും. അവരുടെ മരണശേഷം, വരിക്കാർ 60 വയസ്സ് വരെ സമാഹരിച്ച പെൻഷൻ തുക വരിക്കാരുടെ നോമിനിക്ക് തിരികെ നൽകും.

   Education Loan| വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കണോ? വായ്പ എടുക്കുന്നതിനെക്കുറിച്ചും തിരിച്ചടവ് പ്രക്രിയയെക്കുറിച്ചും

   3. ഈ സ്‌കീമിന് കീഴിലുള്ള സംഭാവനകൾക്ക് നാഷണൽ പെൻഷൻ സിസ്റ്റം (NPS) സ്‌കീമിന് കീഴിൽ ഒരാൾക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ ലഭ്യമാകും. അടൽ പെൻഷൻ യോജന സ്‌കീമിന് കീഴിൽ നിങ്ങൾ നൽകുന്ന സംഭാവനകൾക്ക് ആദായ നികുതി നിയമത്തിലെ 80CCD (1B) വകുപ്പ് പ്രകാരമുള്ള ആദായ നികുതി ആനുകൂല്യങ്ങളും ലഭിക്കും.

   PAN - Aadhaar | നിങ്ങളുടെ PAN ആധാറുമായി ബന്ധിപ്പിച്ചോ? സമയപരിധി കഴിഞ്ഞാൽ 10,000 രൂപ പിഴയൊടുക്കേണ്ടി വരും

   4. പദ്ധതിയിൽ മിനിമം പെൻഷൻ സർക്കാർ ഉറപ്പു നൽകുന്നുണ്ട്. ഇതിനർത്ഥം, വരിക്കാരുടെ ഭാഗത്തു നിന്നുള്ള വിഹിതം അടിസ്ഥാനമാക്കി സമാഹരിച്ച തുകയിൽ നിന്നും ലഭിക്കുന്നത് നിക്ഷേപത്തിൽ നിന്നും പ്രതീക്ഷച്ചതിലും കുറഞ്ഞ വരുമാനമാണെങ്കിലും ഉറപ്പ് നൽകിയിട്ടുള്ള കുറഞ്ഞ പെൻഷൻ നല്കാൻ അത് പര്യാപ്തമല്ലെങ്കിലും, അത്തരം കുറവുകൾ കേന്ദ്രസർക്കാർ പരിഹരിക്കുകയും കുറഞ്ഞ പെൻഷൻ ലഭ്യമാക്കുകയും ചെയ്യും. അതേസമയം നിക്ഷേപത്തിൽ നിന്നുള്ള വരുമാനം കൂടുതലാണെങ്കിൽ വരിക്കാർക്ക് മെച്ചപ്പെട്ട പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കും.

   Also Read- How to Apply Education Loan| വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നത് എങ്ങനെ?

   5. ചില നിബന്ധനകൾക്ക് വിധേയമായി വരിക്കാർക്ക് അടൽ പെൻഷൻ യോജനയിൽ നിന്ന് സ്വമേധയാ പുറത്തു പോകാം. ഇത്തരം സന്ദർഭങ്ങളിൽ ലഭ്യമാക്കുന്ന തുകയിൽ നിന്നും സർക്കാർ നൽകുന്ന വിഹിതവും റിട്ടേൺ അല്ലെങ്കിൽ പലിശയും കുറയ്ക്കും.
   Published by:Jayashankar AV
   First published: