കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുമായി ഓടിയ 1162 വാഹനങ്ങൾ പിടിയിൽ; കൂടുതൽ കോഴിക്കോട്

ശനിയാഴ്ച രാത്രി ഒൻപതുമുതൽ ഞായറാഴ്ച പുലർച്ചെ അഞ്ചുമണിവരെ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടിയിലായത്

news18
Updated: July 8, 2019, 7:28 PM IST
കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുമായി ഓടിയ 1162 വാഹനങ്ങൾ പിടിയിൽ; കൂടുതൽ കോഴിക്കോട്
ശനിയാഴ്ച രാത്രി ഒൻപതുമുതൽ ഞായറാഴ്ച പുലർച്ചെ അഞ്ചുമണിവരെ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടിയിലായത്
  • News18
  • Last Updated: July 8, 2019, 7:28 PM IST IST
  • Share this:
തിരുവനന്തപുരം: എതിരെ വരുന്ന വാഹനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്നതരത്തിൽ അനധികൃതമായി കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ ഘടിപ്പിച്ച 1162 വാഹനങ്ങൾ മോട്ടോർവാഹന വകുപ്പിന്റെ രാത്രികാല പരിശോധനയിൽ കുടുങ്ങി. ശനിയാഴ്ച രാത്രി ഒൻപതുമുതൽ ഞായറാഴ്ച പുലർച്ചെ അഞ്ചുമണിവരെ നടത്തിയ പരിശോധനയിലാണ് ഇത്തരം വാഹനങ്ങൾ പിടിയിലായത്.

ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടിയിലായത് കോഴിക്കോട് ജില്ലയിലാണ്. 217 വാഹനങ്ങളാണ് ജില്ലയിൽ പിടിയിലായത്. മലപ്പുറം 149, കോട്ടയം 139, എറണാകുളം 135, തിരുവനന്തപുരം 138, കണ്ണൂർ 131 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ. ശക്തിയേറിയ ലൈറ്റുകൾ ഘടിപ്പിച്ചതിന് പിഴയായി 11.62 ലക്ഷം രൂപയാണ് ചുമത്തിയത്. 1000 രൂപയാണ് ശക്തിയേറിയ ലൈറ്റുകൾ ഘടിപ്പിക്കുന്നതിനു പിഴ.

അധിക ലോഡ് കയറ്റിയതിന് 283 വാഹനങ്ങൾക്കു പിഴ ചുമത്തി. കോട്ടയം 49, എറണാകുളം 48, പാലക്കാട് 44, തിരുവനന്തപുരം 43, പത്തനംതിട്ട 36 എന്നിവയാണ് ഈ നിയമലംഘനം കൂടുതലായി പിടികൂടിയ ജില്ലകൾ. മറ്റു നിയമലംഘനങ്ങളുടെ പേരിൽ 2777 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. മലപ്പുറം 500, കോഴിക്കോട് 329, തിരുവനന്തപുരം 269, പാലക്കാട് 229, തൃശൂർ 200, കൊല്ലം 178, കണ്ണൂർ 172, കാസർകോട് 169, കോട്ടയം 158 എന്നിവയാണു കൂടുതൽ കേസുകളുള്ള മറ്റു ജില്ലകൾ. ആകെ 38,26,200 രൂപയാണു പിഴ ഇനത്തിൽ ലഭിച്ചത്. 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading