• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

2018 മിനി കൂപ്പര്‍ ഫേസ്‌ലിഫ്റ്റ് ഇന്ത്യന്‍ നിരത്തുകളില്‍

news18india
Updated: May 25, 2018, 3:16 PM IST
2018 മിനി കൂപ്പര്‍ ഫേസ്‌ലിഫ്റ്റ് ഇന്ത്യന്‍ നിരത്തുകളില്‍
news18india
Updated: May 25, 2018, 3:16 PM IST
ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി എം ഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള മിനി തങ്ങളുടെ
കൂപ്പര്‍ മോഡലിന്റെ 2018 ഫേസ്ലിഫ്റ്റിന്റെ പുതുക്കിയ പതിപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

ഈ വര്‍ഷം ജനുവരിയിലാണ് പുതിയ കൂപ്പര്‍ ആഗോള വിപണിയിലെത്തുന്നത്. ബോഡി സ്റ്റൈല്‍, എന്‍ജിന്‍ എന്നിവയനുസരിച്ച് 29.70 ലക്ഷം മുതല്‍ 37.10 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.

മെഴ്സിഡീസ് എ ക്ലാസ്, വോള്‍വോ വി 40 എന്നിവയാണ് മിനി കൂപ്പറിന്റെ എതിരാളികള്‍. മുന്‍ഗാമിയെ പോലെ തന്നെ 3 ഡോര്‍, 5 ഡോര്‍, കണ്‍വെര്‍ട്ടിബിള്‍ ബോഡി സ്റ്റൈലുകളില്‍ മിനി കൂപ്പര്‍ ഹാച്ച്ബാക്ക് ഇന്ത്യയില്‍ ലഭ്യമാകും.

3 ഡോര്‍ വേരിയന്റിന് പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളുണ്ട്. എന്നാല്‍ 5 ഡോര്‍ മിനി കൂപ്പര്‍ ഡീസല്‍ എന്‍ജിനിലും കണ്‍വെര്‍ട്ടിബിള്‍ മിനി കൂപ്പര്‍ പെട്രോള്‍ എന്‍ജിനിലും മാത്രമായിരിക്കും ലഭ്യമാകുക.
Loading...
പുറത്തു നിന്നുള്ള കാഴ്ചയില്‍ മുന്‍ മോഡലിനേക്കാള്‍ അല്‍പ്പം വ്യത്യസ്തനാണ് പുതിയ കൂപ്പര്‍. ഫ്രണ്ട്, റിയര്‍ എല്‍ ഇ ഡി ലൈറ്റുകള്‍ സ്റ്റാന്‍ഡേഡായി ലഭിക്കുമ്പോള്‍ മാട്രിക്സ് എല്‍ ഇ ഡി ഹൈ ബീം ലൈറ്റുകള്‍ ഓപ്ഷണലാണ്.

എമറാള്‍ഡ് ഗ്രേ മെറ്റാലിക്, സ്റ്റാര്‍ലിറ്റ് ബ്ലൂ മെറ്റാലിക്, സോളാറിസ് ഓറഞ്ച് മെറ്റാലിക് എന്നീ മൂന്ന് പുതിയ നിറങ്ങളില്‍ കാര്‍ ലഭിക്കും. ഇതോടെ എക്സ്റ്റീരിയര്‍ പെയിന്റ് ഷേഡുകളുടെ എണ്ണം പതിനാലായി. കൂടാതെ പെട്രോള്‍ മോഡലുകള്‍ ഓപ്ഷണലായി പിയാനോ-ബ്ലാക്ക് ഫിനിഷില്‍ കൂടി ലഭിക്കും.

മള്‍ട്ടിഫങ്ഷണല്‍ ബട്ടണുകള്‍ സഹിതം പുതിയ 3 സ്പോക്ക് സ്റ്റിയറിംഗ് വീല്‍, സ്പോര്‍ട്സ് സീറ്റുകള്‍, ബ്രൗണ്‍ ലെതര്‍ അപ്ഹോള്‍സ്റ്ററി, ഡോറുകളിലും സെന്റര്‍ കണ്‍സോളിലും പിയാനോ ബ്ലാക്ക് ഫിനിഷ് എന്നിവയാണ് പരിഷ്‌കരിച്ച മോഡലുകളുടെ ക്യാബിനില്‍ കാണുന്നത്.

പവര്‍ട്രെയ്നാണ് ഫേസ്ലിഫ്റ്റിന്റെ ഒരു ഹൈലൈറ്റ്. കൂപ്പര്‍ എസ് വേരിയന്റിലെ 192 എച്ച് പി, 280 എന്‍ എം, 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ നിലവിലുള്ളത് തന്നെയാണെങ്കിലും പുതിയ 7 സ്പീഡ് ഡ്യുയല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയിരിക്കുന്നു.

കൂപ്പര്‍ ഡി വേരിയന്റിലും ഫേസ്ലിഫ്റ്റിന് മുമ്പുള്ള മോഡലിലെ 1.5 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഇപ്പോഴും. 114 എച്ച് പി കരുത്തും 270 എന്‍ എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക് അതേപോലെ നിലനിര്‍ത്തിയിരിക്കുന്നു.

സസ്പെന്‍ഷന്‍, എന്‍ജിന്‍ എന്നിവ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന സ്റ്റാന്‍ഡേഡ്, ഗ്രീന്‍, സ്പോര്‍ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് ലഭിക്കുന്നത്.

ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, 3 പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ക്രാഷ് സെന്‍സര്‍, എ ബി എസ്, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, റണ്‍ ഫ്ളാറ്റ് ടയറുകള്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ എല്ലാ മോഡലുകളിലും ലഭ്യമാണ്.
First published: May 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍