നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Volkswagen Tiguan | പുതിയ മാറ്റങ്ങളുമായി 2022 മോഡൽ ഫോക്‌സ്‌വാഗൺ ടിഗുവാൻ വിപണിയിൽ

  Volkswagen Tiguan | പുതിയ മാറ്റങ്ങളുമായി 2022 മോഡൽ ഫോക്‌സ്‌വാഗൺ ടിഗുവാൻ വിപണിയിൽ

  മൊത്തം എട്ട് കളർ വേരിയന്റുകളിൽ വാഹനം ലഭ്യമാകും. വീലുകളുടെ സൈസ് 17 മുതൽ 20 ഇഞ്ച് വരെ ആയിരിക്കും. അളവുകളെ സംബന്ധിച്ചിടത്തോളം, അപ്‌ഡേറ്റു ചെയ്‌ത ടിഗുവാന് നിലവിലുള്ള മോഡലിനേക്കാൾ 20 mm കൂടുതൽ നീളമുണ്ട്.

  Volkswagen

  Volkswagen

  • News18
  • Last Updated :
  • Share this:
   ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് 2017ലാണ് രണ്ടാം തലമുറയിൽപ്പെട്ട ടിഗുവാൻ എസ്‌യുവി പുറത്തിറക്കിയത്. ചുരുങ്ങിയ കാലം കൊണ്ട് യു‌ എസിൽ കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി ടിഗുവാൻ മാറുകയും ചെയ്തു. എന്നാൽ പിന്നീട് ക്രോസ് ഓവർ വിഭാഗത്തിൽ മത്സരം കൂടുതൽ കഠിനമാവുകയും മുന്നോട്ടുള്ള പ്രയാണം ബുദ്ധിമുട്ടായിത്തീരുകയും ചെയ്തു. ഇത് മറികടക്കുവാനായി ഫോക്‌സ്‌വാഗൺ വിപുലമായ പരിഷ്കാരങ്ങളോടെ 2022ൽ പുത്തൻ ടിഗുവാനുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്. വാഹനത്തിന് പുതിയ സവിശേഷതകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. പുതുക്കിയ എക്സ്റ്റീരിയർ, ഇന്റീരിയർ മാറ്റങ്ങൾ വാഹനത്തിന് വരുത്തിയിട്ടുണ്ട്.

   നവീകരിച്ച ഫ്രണ്ട് ഡിസൈനോടു കൂടിയാണ് 2022 ഫേസ് ലിഫ്റ്റ് മോഡൽ പുറത്തിറക്കിയിരിക്കുന്നത്. ഫോക്‌സ്‌വാഗൺ ബാഡ്‌ജിനൊപ്പം ഗ്രില്ലിലുടനീളം പ്രവർത്തിക്കുന്ന ലൈറ്റിംഗ് ബാർ, ആകർഷിണീയമായ ഫ്രണ്ട് ബംമ്പർ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. ഫോക്സ് വാഗൺ അതിന്റെ IQ ഡ്രൈവ് സ്യൂട്ട് ഓഫ് സേഫ്റ്റി സവിശേഷത അടിസ്ഥാന മോഡൽ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നൽകും. ഫോർവേഡ് ക്രാഷ് അലേർട്ട്, റിയർ ട്രാഫിക് അലേർട്ടോടു കൂടിയ എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് - സ്പോട്ട് മോണിറ്ററിംഗ്, പെഡസ്ട്രിൻ ഡിറ്റക്ഷൻ, ലെയ്ൻ - കീപ്പ് അസിസ്റ്റ് എന്നിവ കൂടാതെ മറ്റനവധി സവിശേഷതകളും പുതിയ മോഡലിൽ ഉൾപ്പെടുന്നു. ടിഗുവാന്റെ അടിസ്ഥാന വേരിയന്റിൽ ഫോർവേഡ് - കൊളിഷൻ വാണിംഗും റിയർ ട്രാഫിക് അലേർട്ടും വാഗ്ദാനം ചെയ്യുന്നുണ്ട്.

   ഐൻസ്റ്റീന്റ കത്ത്; പ്രസിദ്ധ സമവാക്യം E=mc² അടങ്ങിയ കത്തിന്റെ വില 3 കോടി രൂപ

   ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ സ്റ്റാൻഡേർഡ് ഓപ്ഷനായി തന്നെ വരുന്നുണ്ട്. അത് ഹീറ്റഡ് സ്റ്റിയറിംഗ് വീലായും വെന്റിലേറ്റഡ് ലെതർ സീറ്റുകളായും അപ്ഗ്രേഡ് ചെയ്യാവുന്നതാണ്. പിൻഭാഗത്ത് ഫോക്‌സ്‌വാഗൻ ബാഡ്‌ജിംഗിന് തൊട്ടു താഴെയായി ടിഗുവാൻ എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടാകും. കൂടാതെ, 2022ലെ ടിഗുവാന്റെ ഹൈ - എൻഡ് മോഡലായ R-ലൈനിൽ മുന്നിലും പിന്നിലുമുള്ള പുതിയ ബംമ്പറുകൾ ചുറ്റുമുള്ള ക്രോം ആക്‌സന്റുകൾ എന്നിവ ഒരു സ്‌പോർട്ടിയർ മേക്ക് ഓവർ വാഹനത്തിന് നൽകും. ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും എൽഇഡി ഹെഡ്‌ലാമ്പുകളും കാറിൽ സ്റ്റാൻഡേർഡായി തന്നെ വരുന്നുണ്ട്.

   കണ്ണൂരിൽ ചീട്ടു കളിക്കാൻ പോകുന്നതിന് ഇ-പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ; വിദ്യാർത്ഥിയെ പൊലീസ് പൊക്കി

   മൊത്തം എട്ട് കളർ വേരിയന്റുകളിൽ വാഹനം ലഭ്യമാകും. വീലുകളുടെ സൈസ് 17 മുതൽ 20 ഇഞ്ച് വരെ ആയിരിക്കും. അളവുകളെ സംബന്ധിച്ചിടത്തോളം, അപ്‌ഡേറ്റു ചെയ്‌ത ടിഗുവാന് നിലവിലുള്ള മോഡലിനേക്കാൾ 20 mm കൂടുതൽ നീളമുണ്ട്. പക്ഷേ ഇന്റീരിയർ സ്പേസിൽ മാറ്റമില്ല. ഫോക്‌സ്‌വാഗൺ അതിന്റെ അടിസ്ഥാന മോഡൽ ഒഴികെ ടിഗുവാനിലെ മറ്റെല്ലാ മോഡലുകളിലും ക്ലൈമാട്രോണിക് ടച്ച് ക്ലൈമറ്റ് കോൺട്രോൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

   കോവിഡ് ബാധിതനായ പിതാവിനെ ചികിത്സിക്കാൻ MBA ബിരുദധാരി ആശുപത്രിയിൽ തൂപ്പുകാരനായി

   ഇന്ത്യയിൽ, ടിഗുവാന് നിലവിൽ പെട്രോൾ എഞ്ചിൻ മാത്രമാണ് ലഭിക്കുക. നിലവിൽ ഇന്ത്യയിൽ വില്പനയിലുള്ള ടിഗുവാന്റെ ഏഴ് സീറ്റുകളുള്ള പതിപ്പാണ് ഓൾസ്‌പേസ്. 2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ടിഗുവാൻ ഓൾസ്‌പെയ്‌സിന് കരുത്ത് പകരുന്നത്.
   Published by:Joys Joy
   First published: