• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

എറണാകുളം ഇനി 'എയർഹോൺ' അടിക്കില്ല

news18
Updated: April 19, 2018, 2:08 AM IST
എറണാകുളം ഇനി 'എയർഹോൺ' അടിക്കില്ല
news18
Updated: April 19, 2018, 2:08 AM IST
കൊച്ചി: മെട്രോനഗരമായ എറണാകുളം ഇനി എയർഹോൺ വിമുക്തജില്ല. ഏപ്രിൽ 23നു സെന്‍റ് പോള്‍ കളമശ്ശേരി കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിൽ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ എറണാകുളത്തെ എയര്‍ഹോണ്‍ വിമുക്ത ജില്ലയായി പ്രഖ്യാപിക്കും.

29-ാമത് സംസ്ഥാനതല റോഡ് സുരക്ഷാവാരാചരണ ഉദ്ഘാടനത്തോട് ഒപ്പമായിരിക്കും പ്രഖ്യാപനച്ചടങ്ങ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ 'നോ ഹോണ്‍ സ്റ്റിക്കറിന്‍റെ' പ്രകാശനവും മന്ത്രി നിര്‍വഹിക്കും. നാഷണല്‍ ഹൈവേ ഒഴികെയുള്ള എറണാകുളം ജില്ലയിലെ എല്ലാ റോഡുകളും എയര്‍ഹോണ്‍ പൂർണമായി ഒഴിവാക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ കെഎം ഷാജി അറിയിച്ചു.

ഏപ്രില്‍ 30നുള്ളില്‍ നാഷണല്‍ ഹൈവേയില്‍ എയര്‍ഹോണ്‍ പൂർണമായി ഒഴിവാക്കും. അതിനു ശേഷവും ബസുകള്‍, ടിപ്പറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവ എയര്‍ഹോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാല്‍ അനുവദനീയമായ 92 ഡെസിബലില്‍ കൂടുതല്‍ ശബ്ദമുള്ള എയര്‍ഹോണ്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ പേരില്‍ കേരളാ പോലീസ് ആക്ട് പ്രകാരം നടപടിയെടുക്കാന്‍ പോലീസ് വകുപ്പിനോട് ശുപാര്‍ശ ചെയ്യും.

ജില്ലയെ എയര്‍ഹോണ്‍ വിമുക്തമാക്കുന്നതിന്‍റെ ഭാഗമായി ഏപ്രില്‍ 18ന് മോട്ടോര്‍ വാഹന വകുപ്പും പൊലീസ് വകുപ്പും 3000ഓളം ഹെവി വാഹനങ്ങളില്‍ എയര്‍ഹോണ്‍ പരിശോധന നടത്തി. എയര്‍ഹോണ്‍ ഘടിപ്പിച്ചതായി കണ്ടെത്തിയ 340 ഹെവി വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട ബസ് സ്റ്റാൻഡുകളും റോഡുകളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.

ഇടുക്കി, കോട്ടയം, മേഖലയിലെ മോട്ടോര്‍ വാഹന വകുപ്പ് ഫീല്‍ഡ് സ്റ്റാഫുകള്‍ ചെക്കിങ്ങില്‍ പങ്കെടുത്തു. എയര്‍ഹോണ്‍ ഘടിപ്പിച്ച വാഹനങ്ങളില്‍ അഞ്ച് ശതമാനം പ്രൈവറ്റ് ബസുകളും 15 % ലോറികളുമാണ്. ലോറികളില്‍ ഭൂരിഭാഗവും അന്യസംസ്ഥാന വാഹനങ്ങളാണ്. എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ റെജി പി വര്‍ഗീസും മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ശശികുമാറും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
First published: April 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626