• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

റോഡ് സുരക്ഷ; ഗതാഗത മന്ത്രാലയത്തിനൊപ്പം കൈകോർത്ത് അക്ഷയ് കുമാറും

news18india
Updated: June 5, 2018, 6:06 PM IST
റോഡ് സുരക്ഷ; ഗതാഗത മന്ത്രാലയത്തിനൊപ്പം കൈകോർത്ത് അക്ഷയ് കുമാറും
news18india
Updated: June 5, 2018, 6:06 PM IST
മുംബൈ: കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ റോഡ് സുരക്ഷ കാംപെയ്നിന്റെ ഭാഗമായി ബോളിവുഡ് താരം അക്ഷയ് കുമാറും. ഇതിന്റെ ഭാഗമായി യഥാർഥ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനൊപ്പം ട്രാഫിക് കോൺസ്റ്റബിളിന്റെ വേഷത്തിലുള്ള തന്റെ ഫോട്ടോ അക്ഷയ് കുമാർ പുറത്തുവിട്ടു. സർക്കാരിന്റെ ഇത്തരം പ്രചരണ പരിപാടികൾ റോഡ് സുരക്ഷയെപ്പറ്റി ജനങ്ങളിൽ കൂടുതൽ അവബോധം ഉണ്ടാക്കുമെന്ന് കരുതുന്നതായി അക്ഷയ് കുമാർ വ്യക്തമാക്കി.

സർക്കാരിന്റെ റോഡ് സുരക്ഷ പ്രചരണ പരിപാടിയായ മോർത്ത് റോഡ് സേഫ്റ്റിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അക്ഷയ് കുമാർ പറഞ്ഞു. സർക്കാരിന്റെ ഈ പരിപാടിയിലൂടെ ജനങ്ങൾക്ക് ഗതാഗതത്തോടും റോഡ് സുരക്ഷയോടുമുള്ള മനോഭാവത്തിൽ മാറ്റം വരുത്താൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
First published: June 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍