ഇതാണ് പാവങ്ങളുടെ മിനികൂപ്പര്‍; എഞ്ചിന്‍ സ്‌കൂട്ടറിന്‍റെയാണെന്ന് മാത്രം

വീട്ടുമുറ്റത്ത് ഉപയോഗശൂന്യമായ കിടന്ന വസ്തുക്കളും പഴയ സ്‌കൂട്ടറിന്റെ എഞ്ചിനും ഉപയോഗിച്ചാണ് വാഹനം നിർമ്മിച്ചത്

News18 Malayalam | news18-malayalam
Updated: May 7, 2020, 9:06 AM IST
ഇതാണ് പാവങ്ങളുടെ മിനികൂപ്പര്‍; എഞ്ചിന്‍ സ്‌കൂട്ടറിന്‍റെയാണെന്ന് മാത്രം
mini cooper model
  • Share this:
കോഴിക്കോട്: ആഡംബര വാഹനങ്ങളുടെ രാജാവാണല്ലൊ മിനികൂപ്പര്‍. സാധാരണക്കാരന് അപ്രാപ്യമായ വാഹനം നിരത്തുകളിലൂടെ ചീറിപ്പാഞ്ഞ് പോകുമ്പോള്‍ ആരുമൊന്ന് നോക്കിപ്പോകും. എന്നാല്‍ പാവങ്ങള്‍ക്കും ഗമയോടെ യാത്ര ചെയ്യാന്‍ ഇതാ ഒരു മിനികൂപ്പര്‍.

ലോക്ക് ഡൗണ്‍ ദിനങ്ങളെ ആസ്വാദകരമാക്കാന്‍ ഒരു വ്യത്യസ്ത വാഹനം നിർമ്മിച്ചിരിക്കുകയാണ് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ആല്‍ബിന്‍രാജ്. മിനികൂപ്പര്‍ മാതൃകയില്‍ ആല്‍ബിന്‍ തട്ടിക്കൂട്ടിയുണ്ടാക്കിയതാണ് വാഹനം. ലോക്ക് ഡൗണ്‍കാലത്ത് വീട്ടില്‍ വെറുതെയിരുന്ന് ബോറടിച്ചപ്പോള്‍ നേരംപോക്കിനായി നിര്‍മ്മിച്ച് തുടങ്ങിയതാണ്.

TRENDING:പച്ചക്കറി വിൽപ്പനക്കാർക്ക് കോവിഡ്; പാൽ, മരുന്ന് കടകളൊഴികെ അഹമ്മദാബാദിൽ എല്ലാ കടകളും ഒരാഴ്ച അടച്ചിടും [NEWS]കോഴിക്കോട് അസിസ്റ്റന്റ് കലക്ടർ കസേരയിൽ ശ്രീധന്യ; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ആ വീഡിയോ [NEWS]കോവിഡ് 'ബാധിച്ച്' മദ്യം: കര്‍ണാടകയും തമിഴ്നാടും വിലകൂട്ടി; പ്രതിസന്ധി മദ്യവിൽപ്പനയിലുടെ മറികടക്കാൻ സർക്കാരുകൾ [NEWS]
വീട്ടുമുറ്റത്ത് ഉപയോഗശൂന്യമായ കിടന്ന പഴയ സ്‌കൂട്ടറിന്റെ എഞ്ചിന്‍ ആദ്യം അഴിച്ചെടുത്തു. പിന്നെ സൈക്കിളിന്റെ ടയറുകളും സ്‌കൂട്ടറിന്റ ടയറും ലോഹവും ചേര്‍ത്ത് ആഴ്ച്ചകള്‍കൊണ്ട് വാഹനം റെഡി. മുന്നില്‍ രണ്ട് ചക്രം സൈക്കിളിന്റെയും പിന്നിലെ ഒറ്റച്ചക്രം സ്‌കൂട്ടറിന്റേതും. അലുമിനിമയം ഉപയോഗിച്ച് ആകര്‍ഷകമായ ബോഡിയും. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനായ ആല്‍ബിന്‍ രാജിന്റെ കരവിരുതില്‍ സ്വപ്നവാഹനം ഉരുണ്ടുതുടങ്ങിയപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം.

വീട്ടിലെയും അയല്‍പ്പക്കത്തെയുമെല്ലാം കുട്ടികളിപ്പോള്‍ പകല്‍ സമയം മുഴുവന്‍ ഈ മൂന്നുചക്ര വാഹനത്തിലാണ്. ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് രൂപകല്‍പ്പന. ആല്‍ബിന്‍ രാജിന്റെ മിനികൂപ്പറില്‍ കൂരാച്ചുണ്ടിലെ കുട്ടികള്‍ ഗമയോടെ ചുറ്റിക്കറങ്ങുകയാണിപ്പോള്‍. വലിയ റിസ്‌ക്കില്ലാതെ ആര്‍ക്കും നടത്താവുന്നതാണ് ഇത്തരം പരീക്ഷണങ്ങളെന്ന് ആല്‍ബിന്‍ രാജ് പറഞ്ഞു.
First published: May 7, 2020, 9:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading