നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഒട്ടേറെ സവിശേഷതകളുമായി ഹ്യൂണ്ടായിയുടെ പുതിയ ഐ20; സവിശേഷതകളും വിലയും അറിയാം

  ഒട്ടേറെ സവിശേഷതകളുമായി ഹ്യൂണ്ടായിയുടെ പുതിയ ഐ20; സവിശേഷതകളും വിലയും അറിയാം

  ഹ്യൂണ്ടായ് ബ്ലൂ ലിങ്ക് കണക്റ്റിവിറ്റി സംവിധാനത്തോടുകൂടിയ ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജിംഗ് പാഡ് എന്നിവയും ആകർഷകമായ മറ്റ് സവിശേഷതകളാണ്. കൂടാതെ സൺറൂഫും പുതിയ മോഡലിലുണ്ട്.

  hyundai-i20

  hyundai-i20

  • Share this:
   ഹ്യൂണ്ടായിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ഐ20യുടെ പരിഷ്ക്കരിച്ച പതിപ്പ് വിൽപനയ്ക്ക് തയ്യാറായി. ഇതുവെര എലൈറ്റ് എന്ന് പേരിന് മുമ്പിൽ ചേർത്തിരുന്നെങ്കിൽ പുതിയ ഐ20യുടെ വിശേഷണം All New എന്നാണ്. സവിശേഷതകളിലും രൂപകൽപനയിലും ഒട്ടേറെ മാറ്റങ്ങളുമായാണ് All New ഐ20യുടെ വരവ്. മുൻ മോഡലുകളെ അപേക്ഷിച്ച് കുറച്ചുകൂടി സ്പോർട്ടി ലുക്കുമായാണ് പുതിയ ഐ20 രംഗപ്രവേശം ചെയ്തിരിക്കുന്നത്.   വലുപ്പമേറിയ പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെയും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെയും രൂപത്തിൽ രണ്ട് വലിയ ഡിജിറ്റൽ ഡിസ്‌പ്ലേകൾ ഉൾപ്പെടുന്ന പുതിയ ഡാഷ് ബോർഡ് ആരെയും ആകർഷിക്കുന്നതാണ്. രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം, എസി വെന്റ് ലൈനുകൾ ഡാഷിന്റെ വീതിയിലൂടെ സഞ്ചരിക്കുന്നു, കൂടാതെ ഹ്യുണ്ടായിയിൽ നിന്നും ഏറ്റവും പുതിയ തലമുറ സ്റ്റിയറിംഗും പുതിയ ഐ20ക്ക് നൽകിയിട്ടുണ്ട്. ഹ്യൂണ്ടായ് ബ്ലൂ ലിങ്ക് കണക്റ്റിവിറ്റി സംവിധാനത്തോടുകൂടിയ ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജിംഗ് പാഡ് എന്നിവയും ആകർഷകമായ മറ്റ് സവിശേഷതകളാണ്. കൂടാതെ സൺറൂഫും പുതിയ മോഡലിലുണ്ട്.   നാലു വ്യത്യസ്ത മോഡലുകളിലാണ് പുതിയ കാർ വരുന്നത്. മാഗ്ന, സ്പോർട്സ്, അസ്ത, ടോപ്പ്-സ്പെക്ക് അസ്ത (ഒ), എന്നിവയാണ് അത്. ഇതുകൂടാതെ പെട്രോൾ, ഡീസൽ എന്നിവയിലായി എഞ്ചിൻ, ഗിയർബോക്സ് എന്നിവയുടെ അടിസ്ഥാനത്തിലും വിവിധ മോഡലുകളുണ്ട്. ആകെ 24 തരം മോഡലുകളാണുള്ളത്.   1.2 ലിറ്റർ ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെ മാനുവൽ ഗിയർബോക്സ്, സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിങ്ങനെ രണ്ടുതരം വേരിയന്‍റിൽ ലഭ്യമാണ്. 1.5 ലിറ്റർ ഡീസൽ എഞ്ചിനിൽ ഒരു മാനുവൽ ഗിയർ‌ബോക്സിൽ മാത്രമാണ് ലഭ്യമാകുന്നത്. ഇതിൽ ഓട്ടോമാറ്റിക് ഓപ്ഷൻ ലഭ്യമല്ല. പെട്രോൾ എഞ്ചിന്റെ രണ്ടാമതൊരു വേരിയന്‍റ് കൂടി ഹ്യൂണ്ടായ് പുറത്തിറക്കിയിട്ടുണ്ട് - 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, ഇത് ഒരു സ്പോർട്ടി ഡിസിടി ഗിയർബോക്സ്, വെന്യൂവിൽ ഉള്ളതുപോലെ പുതിയ ഐഎംടി ട്രാൻസ്മിഷൻ എന്നിങ്ങനെ രണ്ടു വേരിയന്‍റുകളിൽ ലഭ്യമാണ്.   എല്ലാം കൂടി, പുതിയ ഐ 20 അത്യാധുനിക സവിശേഷതകളും ആകർഷകമായ ഡിസൈനുംകൊണ്ട് വാഹനപ്രേമികളുടെ പ്രിയം നേടിയെടുക്കുമെന്നാണ് ഹ്യൂണ്ടായിയുടെ പ്രതീക്ഷ. മാത്രമല്ല ഇത് വാങ്ങുന്നവർക്ക് തിരഞ്ഞെടുക്കാൻ ധാരാളം ഡ്രൈവ്ട്രെയിൻ ഓപ്ഷനുകൾ ഉണ്ടാകും.   പുതിയ ഹ്യൂണ്ടായ് ഐ20 വിവിധ മോഡലുകലുടെ വില ഇങ്ങനെ

   ഹ്യുണ്ടായ് ഐ 20 1.2 പി എംടി മാഗ്ന - 6,79,900 രൂപ

   ഹ്യുണ്ടായ് ഐ 20 1.2 പി എംടി സ്‌പോർട്‌സ് - 7,59,900 രൂപ

   ഹ്യുണ്ടായ് ഐ 20 1.2 പി എം ടി അസ്ത - 8,69,900 രൂപ

   ഹ്യുണ്ടായ് ഐ 20 1.2 പി എം ടി അസ്ത (ഒ) - 9,19,900 രൂപ

   ഹ്യുണ്ടായ് ഐ 20 1.2 പി ഐവിടി സ്‌പോർട്‌സ് - 8,59,900 രൂപ

   ഹ്യുണ്ടായ് ഐ 20 1.2 പി ഐവിടി അസ്ത - 9,69,900 രൂപ

   ഹ്യുണ്ടായ് ഐ 20 1.0 ടർബോ ഐഎംടി സ്‌പോർട്‌സ് - 8,79,900 രൂപ

   ഹ്യുണ്ടായ് ഐ 20 1.0 ടർബോ ഐഎംടി അസ്ത- 9,89,900 രൂപ

   ഹ്യുണ്ടായ് ഐ 20 1.0 ടർബോ ഡിസിടി അസ്ത- 10,66,900 രൂപ

   ഹ്യുണ്ടായ് ഐ 20 1.0 ടർബോ ഡിസിടി അസ്ത (ഒ) - 11,17,900 രൂപ

   ഹ്യുണ്ടായ് ഐ 20 1.5 ഡി എംടി മാഗ്ന - 8,19,900 രൂപ

   ഹ്യുണ്ടായ് ഐ 20 1.5 ഡി എംടി സ്‌പോർട്‌സ്- 8,99,900 രൂപ

   ഹ്യുണ്ടായ് ഐ 20 1.5 ഡി എംടി അസ്ത (ഒ) - 10,59,900 രൂപ   All-New Hyundai i20, All-New Hyundai i20 Review, All-New Hyundai i20 Price, All-New Hyundai i20 Variants, All-New Hyundai i20 specifications, ഹ്യുണ്ടായ് ഐ20, ഹ്യുണ്ടായ് ഐ20 വില
   hyundai-i20
   Published by:Anuraj GR
   First published:
   )}