പുത്തന്‍ സാന്‍ട്രോ അവതരിപ്പിച്ച് ഹ്യുണ്ടായ്; ബുക്കിംഗ് ഓണ്‍ലൈനില്‍ മാത്രം

News18 Malayalam
Updated: October 11, 2018, 4:30 PM IST
പുത്തന്‍ സാന്‍ട്രോ അവതരിപ്പിച്ച് ഹ്യുണ്ടായ്; ബുക്കിംഗ് ഓണ്‍ലൈനില്‍ മാത്രം
  • Share this:
കാത്തിരുപ്പിനൊടുവില്‍ പുതിയ സാന്‍ട്രോ അവതരിപ്പിച്ച് ഹ്യുണ്ടായ് മോട്ടോഴ്‌സ്. ഒക്ടോബര്‍ 23-ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുത്തന്‍ സാന്‍ട്രോ ഹ്യുണ്ടായ് വിപണിയിലെത്തിക്കും.

ഒറ്റനോട്ടത്തില്‍ ഒരു മിനി ഗ്രാന്റ് ഐ10ന് സമാനമാണ് സാന്‍ട്രോ. ടോള്‍ ബോയ് ഡിസൈനിലാണ് നിര്‍മാണം. മുന്‍ഭാഗത്തെ വലിയ കാസ്‌കാഡ് ഗ്രില്‍, അഗ്രസീവ് ബംമ്പര്‍ എന്നിവയും പ്രത്യേകതയാണ്. വാഹനത്തിന്റെ പിന്‍ഭാഗത്തിന് ഗ്രാന്റ് ഐ10 നുമായി ഏറെ സാമ്യമുണ്ട്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പുത്തന്‍ സാന്‍ട്രോയുടെ പ്രത്യേകതയാണ്.

1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പുത്തന്‍ ഹച്ചാബാക്കിന് കരുത്തേകുന്നത്. 5500 ആര്‍പിഎമ്മില്‍ 69 ബിഎച്ച്പി പവറും 4500 ആര്‍പിഎമ്മില്‍ 99 എന്‍എം ടോര്‍ക്കുംഈ എന്‍ജിനുണ്ട്. 5 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ആണ് ട്രാന്‍സ്മിഷന്‍. 20.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ സി.എന്‍.ജി വകഭേദത്തിലും പുതിയ സാന്‍ട്രോ ലഭ്യമാകും. 5500 ആര്‍പിഎമ്മില്‍ 59 ബി.എച്ച്.പി പവറും 4500 ആര്‍.പി.എമ്മില്‍ 84 എന്‍.എം ടോര്‍ക്കുമാണുള്ളത്. 30.5 കിലോമീറ്റര്‍ മൈലേജാണ് സി.എന്‍.ജിയിലെ വാഗ്ദാനം.

എഎച്ച് 2 എന്ന എന്ന പുതിയ ഹാച്ച്ബാക്കിനു പേരിടാനുള്ള അവസരം വാഹനപ്രേമികള്‍ക്ക് ഹ്യുണ്ടായ് നല്‍കിയിരുന്നു. കൂടുതല്‍ ആളുകളും തെരഞ്ഞെടുത്ത സാന്‍ട്രോ എന്ന പേര് തന്നെ കമ്പനി ഒടുവില്‍ വാഹനത്തിനിടുകയും ചെയ്തു.

വില പുറത്തുവിട്ടിട്ടില്ലെങ്കിലും 3.7 ലക്ഷം മുതലാകുമെന്നാണ് സൂചന. മൂന്നു വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വാറണ്ടിയും റോഡ് സൈഡ് അസിസ്റ്റന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒക്ടോബര്‍ 10 മുതല്‍ 22 വരെ ഓണ്‍ലൈനായി വാഹനം ബുക്ക് ചെയ്യാം. 11,100 രൂപയാണ് ബുക്കിംഗ് അഡ്വാന്‍സ്.
First published: October 9, 2018, 1:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading