ഇന്റർഫേസ് /വാർത്ത /Money / Amazon | സ്വയം ഡ്രൈവിംഗ് സാങ്കേതികവിദ്യ: സൂക്സിനെ ഏറ്റെടുക്കാനൊരുങ്ങി ആമസോൺ

Amazon | സ്വയം ഡ്രൈവിംഗ് സാങ്കേതികവിദ്യ: സൂക്സിനെ ഏറ്റെടുക്കാനൊരുങ്ങി ആമസോൺ

News18 Malayalam

News18 Malayalam

സ്വയം ഡ്രൈവിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ സാന്നിധ്യം ഉറപ്പിക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ ആമസോണ്‍

  • moneycontrol
  • 1-MIN READ
  • Last Updated :
  • Share this:

ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ കാലിഫോർണിയ ആസ്ഥാനമായ കമ്പനി സൂക്സിനെ ഏറ്റെടുക്കാനൊരുങ്ങുന്നു.സ്വയം ഡ്രൈവിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ സാന്നിധ്യം ഉറപ്പിക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ ആമസോണ്‍  ലക്ഷ്യമിടുന്നത്. 7562 കോടി രൂപയ്ക്കാണ് ആറുവർഷം മാത്രം പ്രായമുള്ള സ്വയം ഡ്രൈവിംഗ് സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പ് കമ്പനിയായ സൂക്സിനെ ആമസോൺ ഏറ്റെടുക്കുന്നത്.

'സ്വയം ഡ്രൈവിംഗ് നിയന്ത്രണ സംവിധാനങ്ങളുള്ള ലോകോത്തര രൂപകൽപന തയാറാക്കാനാണ് സൂക്സ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്'' ആമസോൺ സിഇഒ ജെഫ് വിൽകെ പറഞ്ഞു. ആമസോണിനെ പോലെ തന്നെ സൂക്സും നൂതന ആശയങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കുന്നതിൽ വ്യാപൃതരാണെന്നും അദ്ദേഹം പറഞ്ഞു. കഴിവാർന്ന സൂക്സ് ടീമിന് അവരുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് സഹായം നൽകാൻ ഞങ്ങൾ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ഏറ്റെടുക്കൽ സ്വയം ഡ്രൈവിംഗ് മേഖലയില്‍ സൂക്സിന്റെ സ്വാധീനം വർധിപ്പിക്കുമെന്ന് സൂക്സ് സിഇഒ ഐച ഇവാൻസ് പറഞ്ഞു. സുരക്ഷിതവും സ്വയം നിയന്ത്രിതവുമായ യാത്ര യാഥാർത്ഥ്യമാക്കുന്നതിന് മികച്ച ചില മുന്നേറ്റങ്ങൾ തങ്ങളുടെ മികവാർന്ന ടീം നടത്തിയിട്ടുണ്ടെന്നും ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് നല്ലൊരു അവസരമായിരിക്കും ഉണ്ടാവുകയെന്നും ഐച്ച് ഇവാൻസ് പറഞ്ഞു.

TRENDING:HBD Suresh Gopi | നീ ഒടുക്കത്തെ ഗ്‌ളാമറാടാ; സുരേഷ് ഗോപിക്ക് വ്യത്യസ്ത പിറന്നാൾ ആശംസയുമായി ലാൽ [NEWS]HBD Suresh Gopi | യാദൃശ്ചികമായി കണ്ടയാൾക്ക് കൃത്രിമക്കാൽ വയ്ക്കാൻ സുരേഷ് ഗോപി നൽകിയത് ഒരുലക്ഷം; ആലപ്പി അഷറഫ് [NEWS]ആദ്യത്തെ കുഞ്ഞിന്റെ മുഖം പോലും കാണാൻ കഴിഞ്ഞില്ല; ജീവിതത്തിലെ ആ ഘട്ടം മറികടന്നതിനെപ്പറ്റി താരപത്നി [PHOTOS]

ഇവാൻസും സൂക്സ് സഹസ്ഥാപകനായ ജെസ്സെ ലെവിൻസനും പുതിയ സംരംഭത്തെ നയിക്കുമെന്ന് ആമസോൺ വാർത്താക്കുറിപ്പിൽ അറിയിച്ചു. നാലായിരം കോടിയുടെ ഫണ്ടുമായാണ് കാർവിപണിയിലേക്ക് കഴിഞ്ഞ വർഷമാദ്യം ആമസോൺ ചുവടുവെച്ചത്.

‘This article first appeared on Moneycontrol, read the original article here’

First published:

Tags: Amazon, Money news, Moneycontrol.com