ചെന്നൈ: വാഹന നിര്‍മ്മാണശാലകള്‍ക്ക് അവധി നല്കി ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്ലന്ഡ്. വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് സെപ്തംബറില്‍ നിര്‍മ്മാണശാലകള്‍ക്ക് അവധി നല്‍കിയിരിക്കുന്നതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. ചെന്നൈയിലെ പ്രധാന പ്ലാന്റിന് 16 ദിവസമാണ് അവധി നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഹൊസൂറിലെ പ്ലാന്റ് അഞ്ചും രാജസ്ഥാനിലെ ആല്‍വാര്‍, മഹാരാഷ്ട്രയിലെ ബന്ദാരാ പ്ലാന്റുകള്‍10 ദിവസം വീതവുമാണ് അടച്ചിടുന്നത്. ഇതുകൂടാതെ ഉത്തരാഖണ്ഡിലെ പത്താന്നഗര് പ്ലാന്റിന് 18 ദിവസം അവധി നല്‍കിയിട്ടുണ്ട്. വാഹന വില്പനയില് ഇടിവുണ്ടായതിനെ തുടര്‍ന്ന് മാരുതി- സുസുക്കി, ടി.വി.എസ്, ഹീറോ മോട്ടോകോര്‍പ്പ് കമ്പനികളും കഴിഞ്ഞ മാസം ഉല്പാദനം നിര്‍ത്തിവച്ചിരുന്നു. ആവശ്യം അനുസരിച്ചു മാത്രമെ വാഹനങ്ങള്‍ നിര്‍മ്മിക്കൂവെന്ന് മഹീന്ദ്രയും വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.