'കാറിനു മുന്നിൽ പഴം കടിച്ചു നിൽക്കുന്ന പെൺകുഞ്ഞ്'; പരസ്യത്തിനെതിരെ പ്രതിഷേധം; മാപ്പപേക്ഷയുമായി ഓഡി

അതേസമയം, ഓഡിക്കു വേണ്ടി ആരാധകരും സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. പോസ്റ്ററിനെതിരായ വൈറൽ പ്രകോപനങ്ങൾ ഓഡിയുടെ തെറ്റല്ലെന്നും ആളുകളുടെ മനസിന്റെ കുഴപ്പമാണെന്നും ആയിരുന്നു ഇവരുടെ വാദം.

News18 Malayalam | news18
Updated: August 5, 2020, 9:43 PM IST
'കാറിനു മുന്നിൽ പഴം കടിച്ചു നിൽക്കുന്ന പെൺകുഞ്ഞ്'; പരസ്യത്തിനെതിരെ പ്രതിഷേധം; മാപ്പപേക്ഷയുമായി ഓഡി
പരസ്യചിത്രം
  • News18
  • Last Updated: August 5, 2020, 9:43 PM IST
  • Share this:
ജർമൻ കാർ നിർമാതാക്കളായ ഓഡി ഇപ്പോൾ ഒരു മാപ്പപേക്ഷ നടത്തിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ പുറത്തിറക്കിയ പരസ്യത്തിൽ സ്ത്രീകളെ നിന്ദ്യമായ രീതിയിൽ അവതരിപ്പിച്ചെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് ഓഡി മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. പരസ്യത്തിൽ ലൈംഗികത ചുവച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.

ഓഡി കമ്പനി അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഓഡി ആർഎസ് 4 അവന്തിന്റെ പുതിയ പരസ്യം പങ്കുവെച്ചത്. പരസ്യത്തിൽ ഒരു ചെറിയ പെൺകുട്ടി ഇറക്കം കുറഞ്ഞ ഉടുപ്പും ജാക്കറ്റും ധരിച്ച് ഒരു പഴവും കടിച്ചു കൊണ്ട് കാറിന്റെ ബോണറ്റിൽ ചാരി നിൽക്കുകയാണ്. "നിങ്ങളുടെ ഹൃദയം വേഗത്തിൽ മിടിക്കാം - എല്ലാ കാര്യങ്ങളിലും" എന്ന അടിക്കുറിപ്പോടെ ആയിരുന്നു ഓഡി പരസ്യചിത്രം പങ്കുവെച്ചത്.

Lets your heart beat faster – in every aspect. #AudiRS4 pic.twitter.com/14XaKhlRVLഅതേസമയം, സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് പരസ്യത്തിന് നേരിടേണ്ടി വന്നത്. വാഴപ്പഴം കഴിക്കുന്ന രീതിയിൽ കുട്ടിയെ അവതരിപ്പിച്ചതോടെ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി തോന്നിയെന്ന് പലരും അഭിപ്രായപ്പെട്ടു. പോസ്റ്റർ അനുചിതമാണെന്നും മിക്കവരും ചൂണ്ടിക്കാണിച്ചു.

This is terribly suggestive and gross, @AudiOfficial ! What are you promoting here?! 🤮🤮🤮#SaveTheChildrenWorldWide #ChildTrafficking #StopChildTrafficking https://t.co/OH0t9iM7Foസോഷ്യൽ മീഡിയയിൽ വ്യാപക പ്രകോപനം ഉയർന്നതിനെ തുടർന്ന് മാപ്പ് അപേക്ഷിക്കാൻ ഓഡി തയ്യാറായി. കുട്ടിയെ മോശമായി കാണിക്കാൻ ആയിരുന്നില്ല പരസ്യത്തിലൂടെ ഉദ്ദേശിച്ചതെന്നും ഒരു കുട്ടിക്ക് പോലും പുതിയ ഓഡി കാറിനൊപ്പം വിശ്രമിക്കാൻ കഴിയുമെന്ന് ഊന്നിപ്പറയുകയായിരുന്നുവെന്നും കമ്പനി അവകാശപ്പെട്ടു. എന്നാൽ, ഇത് തെറ്റായി പോയെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും ഓഡി വ്യക്തമാക്കി.

We hear you and let’s get this straight: We care for children. The Audi RS 4 is a family car with more than thirty driver assistance systems including an emergency break system. That’s why we showcased it with various family members for the campaign. (1/3)അതേസമയം, ഓഡിക്കു വേണ്ടി ആരാധകരും സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. പോസ്റ്ററിനെതിരായ വൈറൽ പ്രകോപനങ്ങൾ ഓഡിയുടെ തെറ്റല്ലെന്നും ആളുകളുടെ മനസിന്റെ കുഴപ്പമാണെന്നും ആയിരുന്നു ഇവരുടെ വാദം.

Dear @AudiOfficial there wasn't anything offensive in the picture this was the shit mentality of the viewers who made it offensive I am sorry you got hatred https://t.co/223ydZ2z6fഇത് ആദ്യമായല്ല ലൈംഗികത ചുവയ്ക്കുന്ന പരസ്യം നൽകി ഓഡി വിവാദത്തിലാകുന്നത്. 2017ൽ ഉപയോഗിച്ച കാറുകളെ സ്ത്രീകളുമായി താരതമ്യം ചെയ്തതിന് ഓഡിയുടെ ചൈന ഓഫീസ് അപലപിക്കപ്പെട്ടിരുന്നു.
Published by: Joys Joy
First published: August 5, 2020, 9:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading