സർക്കാരിനെതിരായ വിമർശനം; രാഹുൽ ബജാജിനോട് വിയോജിച്ച് മകൻ രാജീവ് ബജാജ്

അച്ഛൻ ധൈര്യമുള്ളയാളാണെന്ന് അംഗീകരിച്ച രാജീവ്, ആളുകൾ അദ്ദേഹത്തിന്റെ ആ ഗുണത്തെ പുകഴ്ത്താറുണ്ടെന്നും പറഞ്ഞു.

News18 Malayalam | news18-malayalam
Updated: December 3, 2019, 5:18 PM IST
സർക്കാരിനെതിരായ വിമർശനം; രാഹുൽ ബജാജിനോട് വിയോജിച്ച് മകൻ രാജീവ് ബജാജ്
rajiv bajaj
  • Share this:
രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുള്ള വ്യവസായി രാഹുൽ ബജാജിന്റെ വിമർശനത്തോട് വിയോജിച്ച് മകനും ബജാജ് ഓട്ടോ എംഡിയുമായ രാജീവ് ബജാജ്. ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് രാജീവ് ബജാജ് ഇക്കാര്യം വ്യക്തമാക്കിയത്. കാളയ്ക്ക് ചുവന്ന പരവതാനിപോലെയാണ് അച്ഛന് ദർബാറെന്ന് രാജീവ് പറയുന്നു.

also read:സർക്കാരിനെ വിമർശിക്കാൻ ഭയമെന്ന് രാഹുൽ ബജാജ്; അങ്ങനെയില്ലെന്നതിന്‍റെ തെളിവല്ലേ ഈ ചോദ്യമെന്ന് അമിത് ഷാ; സോഷ്യൽമീഡിയയിൽ വാദപ്രതിവാദം

അച്ഛൻ ധൈര്യമുള്ളയാളാണെന്ന് അംഗീകരിച്ച രാജീവ്, ആളുകൾ അദ്ദേഹത്തിന്റെ ആ ഗുണത്തെ പുകഴ്ത്താറുണ്ടെന്നും പറഞ്ഞു. കോർപ്പറേറ്റ് എക്സലൻസ് ആഘോഷിക്കുന്ന പൊതുപരിപാടിക്കിടെ ഇത്തരത്തിലൊരു സെൻസിറ്റീവായ പ്രശ്നം ഉയർത്തിക്കാണിച്ചതിന് പ്രസക്തിയുള്ളതായി തോന്നുന്നില്ലെന്നാണ് വ്യക്തിപരമായി തന്റെ അഭിപ്രായമെന്നും രാജീവ് പറഞ്ഞു. ഇലക്ട്രിക് വെഹിക്കിൾ പോളിസിയിൽ സർക്കാരുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന് രാജീവ് പറഞ്ഞു.

രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമുണ്ടെന്നും സർക്കാരിനെ വിമർശിക്കാൻ ജനങ്ങൾ ഭയപ്പെടുന്നുവെന്നും ശനിയാഴ്ച ഇക്കണോമിക്സ് ടൈംസിന്റെ ഒരു പരിപാടിക്കിടെ രാഹുൽ ബജാജ് വിമർശിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത്ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിലായിരുന്നു വിമർശനം.

എന്നാൽ അത്തരമൊരു ഭയത്തിന്‍റെ ആവശ്യമില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി. അങ്ങനെയൊരു സാഹചര്യം ഇല്ലെന്നതിന്‍റെ തെളിവല്ലേ ഇത്തരമൊരു ചോദ്യം ഉന്നയിക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പിന്നാലെ രാഹുൽ ബജാജിന്‍റെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി. #RahulBajaj എന്ന ഹാഷ്‌ടാഗ് ഞായറാഴ്ച ട്വിറ്ററിലെ പ്രധാന ട്രെൻഡുകളിൽ ഒന്നായി മാറിയിരുന്നു.
First published: December 3, 2019, 5:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading