നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ബെഡ് റൂമും കിച്ചണും മറ്റ് സൗകര്യങ്ങളും; മമ്മൂട്ടിയുടെ പുതിയ കാരവൻ പരിചയപ്പെടാം

  ബെഡ് റൂമും കിച്ചണും മറ്റ് സൗകര്യങ്ങളും; മമ്മൂട്ടിയുടെ പുതിയ കാരവൻ പരിചയപ്പെടാം

  തിയറ്റർ സംവിധാനത്തിനായി സൈനോജ് ടിവികളാണ് ഒരുക്കിയിട്ടുള്ളത്. ആവശ്യമുള്ളപ്പോൾ ഇത് ഉയർന്നുവന്ന് വാഹനത്തിനകം തീയേറ്ററായി മാറും

  mammootty caravan

  mammootty caravan

  • Share this:
   വാഹനങ്ങളോടുള്ള നടൻ മമ്മൂട്ടിയുടെ ഇഷ്ടം ഏവർക്കും അറിയുന്നതാണ്. ഏറ്റവും മികച്ചതാണ് അദ്ദേഹം ഇക്കാര്യങ്ങളിൽ തെരഞ്ഞെടുക്കുന്നത്. ഇപ്പോഴിതാ, ഷൂട്ടിങ് ആവശ്യങ്ങൾക്കായി പുതിയ കാരവൻ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് താരം. ബെഡ് റൂം, കിച്ചൻ, തുടങ്ങിയ സൗകര്യങ്ങളുള്ള കാരവനിൽ ഒട്ടനവധി ആധുനിക സവിശേഷതകളുമുണ്ട്.

   ഓജസ് ഓട്ടോ മൊബൈൽസ് എന്ന പ്രമുഖ വാഹന ബോഡി നിർമ്മാതാക്കളാണ് മമ്മൂട്ടിക്കായി ഈ കാരവൻ തയ്യാറാക്കുന്നത്. ഭാരത് ബെൻസ് കമ്പനിയുടെ ഷാസിയാണ് മമ്മൂട്ടിയുടെ താൽപര്യങ്ങൾക്ക് അനുസൃതമായി ഓജസ് ഓട്ടോ മൊബൈൽസ് കാരവനായി രൂപാന്തരപ്പെടുത്തിയത്. 12 മീറ്റർ നീളമാണ് ഇതിനുള്ളത്.

   Also Read- Mileage | നിങ്ങളുടെ കാറിന്‍റെ മൈലേജ് കൂട്ടാൻ ആറു വഴികൾ

   സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ, പൂർണമായും സൌണ്ട് പ്രൂഫ് എന്നീ പ്രത്യേകതകളും ഈ കാരവനുണ്ട്. കൂടാതെ യാത്രയ്ക്കൊപ്പം വിശ്രമിക്കാനും താമസിക്കാനുമുള്ള സജ്ജീകരണം ഇതിലുണ്ട്. തിയറ്റർ സംവിധാനത്തിനായി സൈനോജ് ടിവികളാണ് ഒരുക്കിയിട്ടുള്ളത്. ആവശ്യമുള്ളപ്പോൾ ഇത് ഉയർന്നുവന്ന് വാഹനത്തിനകം തീയേറ്ററായി മാറും. ഇതിനായി യമഹയുടെ തിയറ്റർ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

   കിടപ്പുമുറി വാഹനത്തിനു പുറത്തേക്കു നീണ്ടുവരുന്ന രീതിയിലാണുള്ളത്. ആകാശം കാണാനാകുന്ന സജ്ജീകരണവുമുണ്ട്. പ്രത്യേകം സജ്ജീകരിച്ച അടുക്കളയിൽ ഒരു അടുപ്പും, ഫ്രിഡ്ജ്, ഓവൻ തുടങ്ങിയ ഉപകരണങ്ങളുമുണ്ട്. മൂന്നു തവണ ഫിൽട്ടർ ചെയ്തുവരുന്ന കുടിവെള്ളവും അടുക്കളയിൽ ലഭ്യമാണ്. ഒറ്റ മോൾഡിലുള്ള ബാത്ത് റൂമാണ് മറ്റൊരു പ്രത്യേകത. ഒരാഴ്ചത്തേക്കുള്ള വെളളം സംഭരിക്കാനും ഇതിൽ സൌകര്യമുണ്ട്.

   Also Read- മമ്മൂട്ടി വീടിന് പുറത്തിറങ്ങിയത് ഒൻപത് മാസത്തെ 'ലോക്ക്ഡൗണിന്' ശേഷം ; ആഘോഷമാക്കി ആരാധകരും

   നിർമ്മാണം പൂർത്തിയായി വരുന്ന കാരവൻ ഓജസ് ഓട്ടോമൊബൈൽസ് ജനുവരി ആദ്യ വാരത്തോടെ മമ്മൂട്ടിക്ക് കൈമാറും. കാരവന്‍റെ നിർമ്മാണം പൂർണമായും മമ്മൂട്ടിയുടെ നിർദേശാനുസരണമാണ് പുരോഗമിക്കുന്നത്. ഡാർക്ക് ബ്ലൂ, വൈറ്റ് നിറങ്ങളാണ് ഇതിനുള്ളത്. കാരവൻ പുതിയതാണെങ്കിലും ഇഷ്ട നമ്പർ പഴയതുതന്നെ. KL 07 CU 369 എന്ന നമ്പരിലാണ് പുതിയ കാരവൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാരവനുകൾ നിർമ്മിക്കാൻ ഇന്ത്യയിൽ ലൈസൻസുള്ള ഏക സ്ഥാപനമാണ് കോതമംഗലത്തുള്ള ഓജസ് ഓട്ടോമൊബൈൽസ്.
   Published by:Anuraj GR
   First published: