നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Watch Video | ബൈക്കിൽ 300 കിലോമീറ്റർ സ്പീഡിൽ പറന്നത് വൈറലായി; പിന്നാലെ അറസ്റ്റും!

  Watch Video | ബൈക്കിൽ 300 കിലോമീറ്റർ സ്പീഡിൽ പറന്നത് വൈറലായി; പിന്നാലെ അറസ്റ്റും!

  ഫ്ലൈഓവറിലൂടെ 299 കിലോമീറ്റർ വേഗതയിൽ മോട്ടോർ സൈക്കിൾ പറക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായിരുന്നു

  yamaha-r1-overspeeding

  yamaha-r1-overspeeding

  • Share this:
   ബംഗളുരു: ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ അപകടകരമായ വാഹനമോടിച്ചതിനും അമിത വേഗതയ്ക്കും മോട്ടോർ സൈക്കിൾ യാത്രികനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഫ്ലൈഓവറിലൂടെ 299 കിലോമീറ്റർ വേഗതയിൽ മോട്ടോർ സൈക്കിൾ പറക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായിരുന്നു. യമഹ ആർ 1 ബൈക്കിലാണ് ഇത്രയും വേഗതയിൽ പറന്നത്. വീഡിയോ വൈറലായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ബൈക്ക് ഓടിച്ചയാളെ കണ്ടെത്തി അറസ്റ്റുചെയ്തതും ബൈക്ക് പിടിച്ചെടുത്തതും.

   വീഡിയോയിൽ കാണപ്പെട്ട മോട്ടോർസൈക്കിൾ യമഹ ആർ 1 ആണ്. 2018 ൽ പുറത്തിറക്കിയ ഏറ്റവും പുതിയ തലമുറ യമഹ ആർ 1 ആണിത്. ആറ് സ്പീഡ് ട്രാൻസ്മിഷനിലൂടെ 197 ബിഎച്ച്പിയും 112 എൻഎം ടോർക്കുമാണ് ഈ ബൈക്കിന്‍റെ കരുത്ത്. 998 സിസി എഞ്ചിനാണ് ഈ മോട്ടോർസൈക്കിളിനുള്ളത്. പരിശോധനയിൽ രൂപമാറ്റം വരുത്തിയ ബൈക്കാണിതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് ഷോറൂമിൽനിന്ന് പുറത്തിറങ്ങുന്നത് ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റുമായാണെങ്കിലും അക്രപോവിക് യൂണിറ്റ് ഉപയോഗിച്ച് ഇത് ആൾട്ടർ ചെയ്തിട്ടുണ്ട്.

   ക്വിക്ക് ഷിഫ്റ്റർ, അപ്‌ഡേറ്റ് ചെയ്ത വീലി കൺട്രോൾ സിസ്റ്റം, ലിഫ്റ്റ് കൺട്രോൾ സിസ്റ്റം, സ്ലൈഡ് കൺട്രോൾ സിസ്റ്റം, ലോഞ്ച് കൺട്രോൾ സിസ്റ്റം, യൂണിഫൈഡ് ബ്രേക്കിംഗ് സിസ്റ്റം, ബേക്കിംഗ് സെൻസിറ്റീവ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ യമഹ ആർ 1ന് ഉണ്ട്. യമഹ YZF-R1 ന് 43 എംഎം വിപരീത ഫ്രണ്ട് ഫോർക്കുകളും കെ‌വൈ‌ബിയിൽ നിന്ന് ഒരു റിയർ മോണോഷോക്കും ലഭിക്കുന്നു. എൽ‌ഇഡി ഡി‌ആർ‌എൽ പൂർണ്ണ പ്രൊജക്ടർ ഹെഡ്‌ലാമ്പാണ് മറ്റൊരു സവിശേഷത.
   TRENDING:Coronavirus pandemic | ലോകത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച 10 രാജ്യങ്ങൾ[PHOTOS]അന്ന് അഹാനയെ ട്രോളി; ഇന്ന് ട്രോളിലൂടെ അഹാനയ്ക്ക് അഭിനന്ദനം[PHOTOS]മക്കൾക്ക് മുന്നിൽ വച്ച് മാധ്യമ പ്രവർത്തകനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം; അഞ്ചു പേർ പിടിയിൽ[NEWS]
   കഴിഞ്ഞകാലങ്ങളിൽ ബാംഗ്ലൂർ പോലീസ് പിടിച്ചെടുത്ത ഇത്തരം സൂപ്പർ ബൈക്കുകളിലെ ലക്ഷക്കണക്കിന് രൂപയുടെ എക്‌സ്‌ഹോസ്റ്റ് നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഇപ്പോൾ പിടിച്ചെടുത്ത ബൈക്കിന്‍റെ ഉടമയ്ക്കുമേൽ ഏതൊക്കെ കേസുകൾ ചാർജ് ചെയ്യുമെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
   Published by:Anuraj GR
   First published:
   )}