പതിനഞ്ചുകാരൻ സ്കൂട്ടി വാങ്ങിയത് 56000 രൂപയ്ക്ക്; ഇപ്പോൾ പിഴ 42000 രൂപയ്ക്ക്!

ലൈസൻസില്ലാതെ വാഹനമോടിച്ചു, രജിസ്ട്രേഷനില്ലാത്ത വാഹനം നിരത്തിലിറക്കി തുടങ്ങി ആറ് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്

news18-malayalam
Updated: September 9, 2019, 3:47 PM IST
പതിനഞ്ചുകാരൻ സ്കൂട്ടി വാങ്ങിയത് 56000 രൂപയ്ക്ക്; ഇപ്പോൾ പിഴ 42000 രൂപയ്ക്ക്!
ലൈസൻസില്ലാതെ വാഹനമോടിച്ചു, രജിസ്ട്രേഷനില്ലാത്ത വാഹനം നിരത്തിലിറക്കി തുടങ്ങി ആറ് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്
  • Share this:
പുതിയ മോട്ടോർ വാഹനനിയമഭേദഗതി നിലവിൽ വന്നതോടെ എട്ടിന്‍റെ പണിയാണ് പലർക്കും ലഭിക്കുന്നത്. നിയമം കൂടുതൽ കർക്കശമാക്കിയപ്പോൾ, വാഹനമോടിക്കാൻ അനുമതിയില്ലാത്തയാൾ സ്കൂട്ടി വാങ്ങിയാൽ എങ്ങനെയിരിക്കും? ഡൽഹി ചാണക്യ വിഹാർ കോളനി സ്വദേശിയായ 15-കാരനാണ് സ്കൂട്ടി വാങ്ങി കുടുങ്ങിയത്. 56000 രൂപ നൽകി 15 ദിവസം മുമ്പാണ് ഇയാൾ സ്കൂട്ടി വാങ്ങിയത്. എന്നാൽ ഇയാൾക്കെതിരെ ആറ് നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ 42000 രൂപയാണ് പിഴയായി അധികൃതർ ഈടാക്കുന്നത്. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച വിനയ് ശങ്കർ തിവാരി എന്നയാളെ മോട്ടോർ വാഹനവകുപ്പ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനമോടിച്ചു, രജിസ്ട്രേഷനില്ലാത്ത വാഹനം നിരത്തിലിറക്കി തുടങ്ങി ആറ് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. എല്ലാത്തിനുകൂടിയാണ് 42000 രൂപ പിഴ ഈടാക്കിക്കൊണ്ടുള്ള ചെല്ലാൻ നൽകിയത്. സ്കൂട്ടി മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.

വിനയ് ശങ്കറിനെതിരെ ചുമത്തിയ പിഴയുടെ വിശദാംശങ്ങൾ ഇങ്ങനെ


  • പ്രായപൂർത്തിയാകാതെ വാഹനം ഉപയോഗിച്ചതിന്- 25000 രൂപ

  • പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചതിന്- 5000 രൂപ അധികം

  • ലൈസൻസില്ലാതെ വാഹനമോടിച്ചതിന്- 5000 രൂപ

  • രജിസ്ട്രേഷനില്ലാത്ത വാഹനം നിരത്തിലറക്കിയതിന്- 5000 രൂപ

  • ഹെൽമെറ്റ് ധരിക്കാത്തതിന്- 1000 രൂപ

  • മൂന്നുപേരെ കയറ്റിയതിന്- 1000 രൂപ


പുതിയ നിയമപ്രകാരം പ്രായപൂർത്തിയാകാതെ വാഹനമോടിച്ചാൽ 25000 രൂപ പിഴയും മൂന്നുവർഷത്തെ തടവുശിക്ഷയും ലഭിക്കും. കൂടാതെ വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്യും. വാഹനത്തിന്‍റെ ഉടമയും വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത ആളുടെ രക്ഷിതാവും ശിക്ഷ അനുഭവിക്കേണ്ടിവരും. കൂടാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത ആൾക്ക് 25 വയസ് വരെ ലൈസൻസ് നൽകുകയുമില്ല.
First published: September 9, 2019, 3:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading