പത്ത് ലക്ഷം BMW കാറുകൾ തിരികെ വിളിക്കുന്നു

news18india
Updated: October 23, 2018, 7:47 PM IST
പത്ത് ലക്ഷം BMW കാറുകൾ തിരികെ വിളിക്കുന്നു
  • Share this:
പ്രമുഖ ജർമ്മൻ കാർ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു പത്ത് ലക്ഷത്തിലധികം ഡീസൽ കാറുകൾ തിരികെ വിളിക്കുന്നു. ബിഎംഡബ്ല്യുവിന്റെ ചില മോഡൽ കാറുകളുടെ എക്സ്ഹോസ്റ്റിന് തകരാറുകൾ കണ്ടെത്തിയതിനാൽ ചില സാഹചര്യങ്ങളിൽ ഇത്തരം കാറുകളിൽ തീ പിടിക്കാനുള്ള സാഹചര്യം കൂടുതലാണ്. ഇതേ തുടർന്നാണ് കാറുകള്‍ തിരികെ വിളിക്കാൻ കമ്പനി തീരുമാനിച്ചത്.

പ്രശ്നങ്ങളുള്ള കാറുകളുടെ വില്‍പ്പന നടത്തിയ എല്ലാ ഡീലേഴ്സും കാറുകൾ തിരികെ വിളിച്ച് പ്രശ്നം പരിശോധിക്കാൻ കമ്പനി നിർദേശിച്ചു. എന്തെങ്കിലും പ്രശ്നങ്ങൾ പരിശോധനയിൽ കണ്ടെത്തിയാൽ പാർട്ല് മാറി നൽകുമെന്നും കമ്പനി അറിയിച്ചു. ബിഎംഡബ്ല്യുവിന്റെ ചില കാറുകളിൽ എക്സ്ഹോസ്റ്റ് ഗാസ് കൂളറിൽ നിന്നും ഗ്ലൈക്കോൾ ഫ്യുയിഡ് ചോർന്നുപോകുന്നതിനാൽ പെട്ടെന്ന് തീപിടിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാലാണ് ഇത്തരം കാറുകൾ തിരികെ വിളിക്കുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

ഓട്ടോയുടെ വലുപ്പവും കാറിന്‍റെ സൗകര്യങ്ങളുമായി ക്യൂട്ട് കേരളത്തിൽ

ആഗസ്റ്റ് മാസത്തിൽ യൂറോപ്പിലും ചില ഏഷ്യൻ രാജ്യങ്ങളിലുമായി 4,80,000 കാറുകളാണ് ഇതേ പ്രശ്നങ്ങൾ കാരണം കമ്പനി തിരികെ വിളിച്ചിരുന്നത്. സൗത്ത് കൊറിയയിൽ മുപ്പതോളം വാഹനങ്ങൾ ഇതേ പ്രശ്നം കാരണം തീപിടിച്ചിരുന്നു. ഈ സംഭവത്തിൽ കമ്പനി ഖേദം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലും ചില കാറുകളിൽ അപകടത്തിനുള്ള ചെറിയ സാധ്യതകൾ കണ്ടെത്തിയിരുന്നു. ഇതോടെ ലോകം മുഴുവനായി വിറ്റ ഏകദേശം 16 ലക്ഷത്തോളം വരുന്ന ബിഎംഡബ്ല്യു കാറുകളാണ് കമ്പനി അടുത്ത കാലത്തായി തിരികെവിളിച്ചത്.
First published: October 23, 2018, 7:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading