HOME /NEWS /money / ഓടിയത് വെറും നൂറ് കിലോമീറ്റർ; പുത്തൻ എംജി ഹെക്ടർ ഒഎൽഎക്സിൽ വിൽപ്പനയ്ക്കിട്ട് മലയാളി

ഓടിയത് വെറും നൂറ് കിലോമീറ്റർ; പുത്തൻ എംജി ഹെക്ടർ ഒഎൽഎക്സിൽ വിൽപ്പനയ്ക്കിട്ട് മലയാളി

Used-MG-Hector

Used-MG-Hector

താല്‍ക്കാലിക നമ്പര്‍ പ്ലേറ്റ് പോലും മാറ്റാതെയാണ് വെള്ള നിറത്തിലുള്ള ഹെക്ടർ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കൊച്ചി: എംജി ഹെക്ടർ ഒന്ന് കൈപ്പിടിയിലൊതുക്കാൻ വാഹനപ്രേമികൾ കാത്തിരിക്കുമ്പോൾ കൈയ്യിലുള്ളത് ഒഎൽഎക്സിലൂടെ മറിച്ച് വിറ്റ് ലാഭം കൊയ്യാനിറങ്ങിയിരിക്കുകയാണ് ഒരു മലയാളി.

    കൊച്ചി എടപ്പള്ളി സ്വദേശിയുടെ പേരിലുള്ള ഒഎല്‍എക്സ് അക്കൗണ്ടിലാണ് പുത്തന്‍ ഹെക്ടര്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ഇരുപത്തിമൂന്ന് ലക്ഷം രൂപയാണ് വില. 2019 മോഡല്‍ ഡീസല്‍ ഷാര്‍പ് ഹെക്ടർ വെറും നൂറ് കിലോമീറ്റര്‍ മാത്രമാണ് ഓടിയിരിക്കുന്നത്.

    also read: ഇഷ്ട വാഹനത്തിന് ഇഷ്ടനമ്പർ; മുതലാളി ചെലവാക്കിയത് ലക്ഷങ്ങൾ

    ഇന്ത്യയില്‍ പുറത്തിറങ്ങി 22 ദിവസങ്ങള്‍ക്കുള്ളില്‍ 21000 ബുക്കിംഗുകളാണ് എംജി ഹെക്ടര്‍ നേടിയത്. ബുക്കിംഗുകള്‍ ഇനിയും തുടർന്നാൽ ഉപഭോക്താക്കൾക്ക് പത്തു മാസത്തിലധികം കാത്തിരിപ്പ് തുടരേണ്ടി വരുമെന്ന അവസ്ഥയെത്തിയതോടെ എംജി മോട്ടോഴ്സ് ബുക്കിംഗുകള്‍ ഇന്ത്യയില്‍ നിര്‍ത്തി വച്ചിരുന്നു. ഇതോടെയാണ് സ്വന്തം കൈവശമുള്ള ഹെക്ടർ മറിച്ച് വിറ്റ് ലാഭമുണ്ടാക്കാൻ മലയാളി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

    താല്‍ക്കാലിക നമ്പര്‍ പ്ലേറ്റ് പോലും മാറ്റാതെയാണ് വെള്ള നിറത്തിലുള്ള ഹെക്ടർ വില്‍പനയ്ക്ക് വച്ചിരുന്നത്. ഇരുപത് ലക്ഷം രൂപയ്ക്ക് വാങ്ങിയ കാര്‍ മൂന്നുലക്ഷം രൂപ ലാഭത്തിനാണ് വില്‍പനയ്ക്ക് വച്ചിരുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ഇത് പോസ്റ്റ് ചെയ്തത്. എന്നാൽ ഇപ്പോൾ പോസ്റ്റ് ഒഎൽഎക്സിൽ ഇല്ല.  ഇത് വിറ്റ് പോയിട്ടുണ്ടെന്നാണ് സൂചന.

    അടുത്തിടെ മുംബൈയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് അഞ്ചു സീറ്റര്‍ ഹെക്ടറിനെ എം ജി മോട്ടോര്‍ ഇന്ത്യ പ്രദര്‍ശിപ്പിച്ചത്. പിന്നാലെ ജൂണ്‍ നാലു മുതല്‍ ഡീലര്‍ഷിപ്പുകളും ബുക്കിങ് കേന്ദ്രങ്ങളും ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മുഖേനയും വാഹനത്തിന്‍റെ പ്രീബുക്കിംഗും എംജി ഔദ്യോഗികമായി തുടങ്ങിയിരുന്നു.

    അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ എംജി നൽകുന്നുണ്ട്.

    1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍ ഹെക്ടറിലുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമായിരിക്കും.

    പെട്രോള്‍ പതിപ്പുകളില്‍ ഹൈബ്രിഡ് ടെക്‌നോളജി പിന്തുണയുമുണ്ടാകും. മുന്‍ വീല്‍ ഡ്രൈവായാണ് ഹെക്ടര്‍ മോഡലുകള്‍ വിപണിയിലെത്തിയത്. പെട്രോള്‍ ഓട്ടോമാറ്റിക് മോഡല്‍ 13.9 കിലോമീറ്ററും ഡീസല്‍ മാനുവല്‍ മോഡല്‍ 17.4 കിലോമീറ്ററുമാവും ഇന്ധനക്ഷമത.

    First published:

    Tags: Car, Kochi, MG Hector, OLX