നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Cars Under 10 Lakh | പത്തു ലക്ഷം രൂപയിൽ താഴെയുള്ള മികച്ച അഞ്ചു കാറുകൾ ഏതൊക്കെയെന്ന് അറിയാം

  Cars Under 10 Lakh | പത്തു ലക്ഷം രൂപയിൽ താഴെയുള്ള മികച്ച അഞ്ചു കാറുകൾ ഏതൊക്കെയെന്ന് അറിയാം

  Cars Under 10 Lakh | കാറുകൾ വാങ്ങാൻ തയ്യാറെടുക്കുന്നവരാണെങ്കിൽ ഓട്ടോമാറ്റിക് ഗിയർ ബോക്‌സിന് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. മാനുവൽ കാറുകളേക്കാൾ അൽപ്പം പണക്കൂടുതൽ ഓട്ടോമാറ്റിക്കിന് ഉണ്ടെങ്കിലും സ്‌ത്രീകൾക്കും പുരുഷന്മാർക്കും ഈ കാറുകൾ ഒരുപോലെ ഉപയോഗിക്കാൻ കഴിയും.

  Automatic_gear_car

  Automatic_gear_car

  • Share this:
   Cars Under 10 Lakh | സ്വന്തമായി ഒരു വാഹനം എല്ലാവരുടേയും ഒരു സ്വപ്‌നം ആണ്. ഒരു കാർ വാങ്ങാൻ നാം ചിന്തിക്കുന്നത് മുതൽ ആ സ്വപ്‌നം നേടിയെടുക്കുന്നത് വരെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുമുണ്ട്. വളരെ ചിന്തിച്ച് സമയമെടുത്ത് കുറഞ്ഞ ചിലവിൽ തങ്ങളുടെ സ്വപ്‌നം സ്വന്തമാക്കാനാണ് എല്ലാവരും ശ്രമിക്കുക. ഇന്നത്തെ കാലത്ത് എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള കാറുകളും മറ്റും വിപണിയിൽ ഉണ്ട്. അതിൽ പ്രധാനമാണ് ഓട്ടോമാറ്റിക് കാറുകൾ. കാറുകൾ വാങ്ങാൻ തയ്യാറെടുക്കുന്നവരാണെങ്കിൽ ഓട്ടോമാറ്റിക് ഗിയർ ബോക്‌സിന് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. മാനുവൽ കാറുകളേക്കാൾ അൽപ്പം വിലക്കൂടുതൽ ഓട്ടോമാറ്റിക്കിന് ഉണ്ടെങ്കിലും സ്‌ത്രീകൾക്കും പുരുഷന്മാർക്കും ഈ കാറുകൾ ഒരുപോലെ ഉപയോഗിക്കാൻ കഴിയും.

   എന്നാൽ പത്ത് ലക്ഷത്തിൽ നിങ്ങൾക്ക് ഓട്ടോമാറ്റിക് കാറുകൾ വാങ്ങാൻ കഴിയും. അത്തരത്തിലുള്ള മികച്ച ബ്രാൻഡുകളാണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

   മാരുതി സുസുകി ബലേനോ

   രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയാണ് മാരുതി സുസുകി. മാരുതിയുടെ, ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ബലേനോ. മാരുതിയുടെ നെക്‌സാ സീരീസിലെ വാഹനങ്ങളിൽ ഒന്നായ ബലേനോ ഇപ്പോൾ ജനപ്രീതി നേടിയെടുത്ത് കഴിഞ്ഞു. 5.94 ലക്ഷം രൂപ മുതലാണ് ബലേനോയുടെ ഷോറൂം വില ആരംഭിക്കുന്നത്. ഏറ്റവും ടോപ് മോഡലായ ബലേനോ ആല്‍ഫ ഓട്ടോമാറ്റിക്കിന് ഓണ്‍റോഡ് പ്രൈസ് 10.54 ലക്ഷം രൂപ വില വരും. പ്രീമിയം ഹാച്ച്ബാക്ക് കാര്‍ ആയതുകൊണ്ട് തന്നെ ഇത് മികച്ച ഒരു പ്രീമിയം അനുഭവം പ്രദാനം ചെയ്യും. കാറിന്‍റെ മറ്റ് സവിശേഷതകളും ജനപ്രീതി നേടിയെടുത്തിട്ടുണ്ട്.

   ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ്

   ഹ്യുണ്ടായ്‌-യുടെ ചെറിയ കാറായ ഗ്രാൻഡ് ഐ10ന്റെ പുതിയ മോഡലാണ് നിയോസ്. ചെറിയതാണെന്ന് പറഞ്ഞതുകൊണ്ട് തെറ്റുദ്ധരിക്കേണ്ട, മികച്ച സവിശേഷതകൾ തന്നെയാണ് കാറിന് ഇത്രയും ജനപ്രീതി നേടാൻ കാരണമായത്. കാറിന്റെ വില 4.99 ലക്ഷം മുതൽ 7.99 ലക്ഷം രൂപ വരെയാണ്. പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ നിയോസ് മോഡലുകൾ ലഭ്യമാണ്.

   Also Read- ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ അഞ്ച് മികച്ച ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡുകൾ

   ന്യൂ ഹ്യുണ്ടായ് ഐ 20

   സ്‌റ്റൈലിന്റെയും സവിശേഷതകളുടേയും കാര്യത്തിൽ ദക്ഷിണ കൊറിയൻ വാഹന കമ്പനിയായ ഹ്യുണ്ടായ് എന്നും മുൻനിരയിൽ തന്നെയുണ്ടെന്ന് എല്ലാവർക്കും അറിയാം. പുതിയ ഐ 20 വാഗ്ദാനം ചെയ്യുന്നത് സുഗമമായ മികച്ച ഡ്രൈവിംഗ് അനുഭവം ആണ്. 6.80 ലക്ഷം മുതൽ 11.33 ലക്ഷം വരെയാണ് ഇതിന് വില ഉണ്ടായിരുന്നത്. അത് 2020 ഡിസംബർ 31 വരെ മാത്രമേ ബാധകമായിരിക്കൂ എന്ന് കമ്പനി അറിയിച്ചിരുന്നെങ്കിലും ഇപ്പോഴും ഇതേ വിലയ്‌ക്ക് ലഭ്യമാകുന്നുണ്ട്. ഈ കാറുകൾക്ക് നിരവധി വേരിയന്റുകൾ ലഭ്യമാണ്. ഓട്ടോമേറ്റഡ് മാനുവൽ ഓപ്‌ഷൻ, ഡ്യുവൽ ക്ലച്ച് ഓട്ടോ പതിപ്പ് എന്നിവ ലഭ്യമാണ്. ഡ്യുവൽ ക്ലച്ച് ഗിയർ ബോക്‌സ് ഓപ്‌ഷൻ വൻ വില വർദ്ധനവോടെ ആയിരിക്കും വിപണിയിൽ എത്തുക.

   ഫോക്‌സ്‌വാഗൻ പോളോ

   വളരെക്കാലമായി വിപണിയിൽ ഉണ്ടായിരുന്നിട്ടും ഫോക്‌സ്‌വാഗൻ പോളോയ്‌ക്ക് അതിന്റെതിളക്കം മാർക്കറ്റിൽ നഷ്ടമായിട്ടില്ല. വില സ്ഥിരതയും ഗുണ നിലവാരവും തന്നെയാണ് ഇതിന്റെ പ്രധാന ഘടകം. രൂപത്തേക്കാൾ ഏറെ ഭാവത്തിലാണ് പുതിയ ഫോക്‌സ്‌വാഗൻ പോളോയുടെ മിടുക്ക്. വലുപ്പവും വിലയും കൂടുതലുള്ള മറ്റ് വാഹനങ്ങളിൽ ലഭ്യമാകുന്ന എല്ലാ തരത്തിലുള്ള സംവിധാനങ്ങളും ഈ കാറിലും ലഭ്യമാകും.

   മാരുതി സുസുകി സ്വിഫ്റ്റ്

   ഡിസൈനിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തി മികച്ച ഫീച്ചറുകൾ കൂട്ടിച്ചേർത്തുകൊണ്ടാണ് മാരുതി സുസുകി സ്വിഫ്റ്റ് ഇപ്പോൾ വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നത്. 5.49 ലക്ഷം മുതൽ 8.02 ലക്ഷം വരെയായിരുന്നു ഇതുവരെ വിപണിയിലുണ്ടായിരുന്ന സ്വിഫ്റ്റിന്റെ എക്‌സ്-ഷോറൂം വില എങ്കിൽ പുത്തൻ മോഡലിന്റെ വില 15,000 രൂപ മുതൽ 24,000 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്.

   KeyWords- മാരുതി സുസുകി സ്വിഫ്റ്റ്, ഫോക്‌സ്‌വാഗൻ പോളോ, ന്യൂ ഹ്യുണ്ടായ് ഐ 20, ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ്, മാരുതി സുസുകി ബലേനോ, വാഹനങ്ങൾ, വാഹന പ്രേമി, Maruti Suzuki Swift, Volkswagen Polo, New Hyundai i20, Hyundai Grand i10 Nios, Maruti Suzuki Baleno, Automatic Cars
   Published by:Anuraj GR
   First published: