അപകടങ്ങൾ കുറയ്ക്കാൻ ടയറുകളിൽ നൈട്രജൻ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ

റോഡപകടങ്ങൾ കുറയ്ക്കാനായി 14000 കോടി രൂപയുടെ പദ്ധതിയും കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്.

news18
Updated: July 9, 2019, 9:26 AM IST
അപകടങ്ങൾ കുറയ്ക്കാൻ ടയറുകളിൽ നൈട്രജൻ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ
tyre
  • News18
  • Last Updated: July 9, 2019, 9:26 AM IST
  • Share this:
ന്യൂഡൽഹി: ടയറുകളിൽ നൈട്രജൻ നിർബന്ധമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാർ. അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിയെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയെ അറിയിച്ചത്.

Also Read-Economic Survey 2019: ഇന്ധനവില കുറയുമെന്ന് സാമ്പത്തിക സര്‍വെ

ഇതിന് പുറമെ ടയർ നിർ‌മിക്കാൻ ഉപയോഗിക്കുന്ന റബറിൽ സിലിക്കൺ കലർത്താനും നിർമാതാക്കളോട് ആവശ്യപ്പെട്ടതായി ഗഡ്കരി അറിയിച്ചിട്ടുണ്ട്. സിലിക്കൺ മിശ്രിത ടയറിൽ വായുവിന് പകരം നൈട്രജൻ നിറച്ചാൽ ചൂടു കൂടി ടയറുകൾ പൊട്ടി അപകടമുണ്ടാകുന്നത് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇതിന് പുറമെ റോഡപകടങ്ങൾ കുറയ്ക്കാനായി 14000 കോടി രൂപയുടെ പദ്ധതിയും കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്.

First published: July 9, 2019, 9:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading