HOME » NEWS » Money » AUTO COMPACT SUV SALES KIA SONNET SALES FALL BY HALF IN DECEMBER

Car Sale | കോംപാക്ട് SUV വിൽപന: KIA സോണറ്റിന്‍റെ വിൽപന പകുതിയായി ഇടിഞ്ഞു; ഡിസംബറിൽ വെന്യു മുന്നിൽ

നവംബറിൽ വിൽപനയിൽ ഒന്നാമതായിരുന്ന കിയ സോണറ്റ് നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതാണ് കോംപാക്ട് എസ്.യു.വി വിഭാഗത്തിലെ ഏറ്റവും ഞെട്ടിക്കുന്ന വാർത്ത.

News18 Malayalam | news18-malayalam
Updated: January 12, 2021, 4:35 PM IST
Car Sale | കോംപാക്ട് SUV വിൽപന: KIA സോണറ്റിന്‍റെ വിൽപന പകുതിയായി ഇടിഞ്ഞു; ഡിസംബറിൽ വെന്യു മുന്നിൽ
kia-sonet
  • Share this:
ഇന്ത്യൻ വാഹനവിപണിയിലെ ഏറ്റവും ജനപ്രിയ സെഗ്മെന്‍റായ കോംപാക്ട് എസ്.യു.വി വിഭാഗത്തിൽ മത്സരം കടുക്കുന്നു. ഡിസംബറിലെ വിൽപന റിപ്പോർട്ട് പ്രകാരം ഹ്യുണ്ടായ് വെന്യൂ ആണ് മുന്നിൽ. വെന്യുവിന്‍റെ 12,313 യൂണിറ്റുകളാണ് ഡിസംബറിൽ വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 9,521 യൂണിറ്റുകളാണ് വെന്യു വിറ്റത്.

വിൽപനയിൽ കഴിഞ്ഞ മാസം മൂന്നാമതായിരുന്ന മാരുതി സുസുകി വിറ്റാര ബ്രെസയാണ് ഇത്തവണയും വെന്യുവിന് പിന്നിലുള്ളത്. ബ്രെസയുടെ 12253 യൂണിറ്റുകളാണ് ഡിസംബറിൽ വിറ്റത്. എന്നാൽ നവംബറിൽ വിൽപനയിൽ ഒന്നാമതായിരുന്ന കിയ സോണറ്റ് നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതാണ് കോംപാക്ട് എസ്.യു.വി വിഭാഗത്തിലെ ഏറ്റവും ഞെട്ടിക്കുന്ന വാർത്ത. നവംബറിൽ 11417 യൂണിറ്റുകൾ വിറ്റഴിച്ച സോണറ്റിന് പക്ഷെ ഡിസംബറിൽ 5959 യൂണിറ്റുകൾ മാത്രമാണ് വിൽക്കാനായത്.

Also Read- Kia Sonet| സ്റ്റൈലായി കിയ സോണറ്റ് എത്തി; മികവുകൾ അറിയാം

നവംബറിൽ നാലാം സ്ഥാനത്തായിരുന്ന ടാറ്റ നെക്സോൺ ഡിസംബറിൽ സോണറ്റിനെയും മറികടന്ന് മൂന്നാമതെത്തി. 2020ൽ പരിഷ്ക്കരിച്ച് പുറത്തിറക്കിയ നെക്സോൺ, വിൽപനയിൽ ക്രമാനുഗതമായ വളർച്ച രേഖപ്പെടുത്തുന്നതാണ് ഡിസംബറിലും കാണാനായത്. ഡിസംബറിൽ 6835 യൂണിറ്റ് നെക്സോണുകളാണ് നിരത്തിലിറങ്ങിയത്.

ഡിസംബറിൽ സോണറ്റ് കഴിഞ്ഞാൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഫോർഡ് എക്കോസ്പോർട്ടിനാണ്. 935 യൂണിറ്റുകൾ മാത്രമാണ് എക്കോസ്പോർട്ട് വിറ്റത്. ഏറെ മാസങ്ങൾക്കുശേഷമാണ് എക്കോസ്പോർട്ടിന്‍റെ വിൽപന മൂന്നക്ക യൂണിറ്റുകളിലേക്ക് ചുരുങ്ങുന്നത്. എക്സ്.യു.വി 300 വിൽപനയിൽ അഞ്ചാമതാണ്. 3970 യൂണിറ്റുകളാണ് അവർ ഡിസംബറിൽ വിറ്റത്.

Also Read- KIA SONET | ബ്രെസയും വെന്യുവും നെക്സോണും പിന്നിലായി; ആദ്യമാസം തന്നെ സോണറ്റ് ഒന്നാമത്

ടയോട്ട അർബൻ ക്രൂയിസർ(1765), ഹോണ്ട ഡബ്ല്യൂ ആർ വി(929), നിസാൻ മാഗ്നൈറ്റ്(565) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. 2670 യൂണിറ്റുകൾ വിറ്റഴിച്ച മഹീന്ദ്രയുടെ ഥാറും മികച്ച പ്രകടനമാണ് ഡിസംബറിൽ നടത്തിയത്.
Published by: Anuraj GR
First published: January 12, 2021, 4:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories