• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

വാഹനം ഓടിക്കുമ്പോൾ ഹാൻഡ്സ് ഫ്രീ മോഡിൽ ഫോൺ ഉപയോഗിച്ചാൽ...!

ഡ്രൈവ് ചെയ്യുന്ന സമയത്ത് ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് അപകടം ഉണ്ടാകുന്നില്ലെങ്കിൽ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്.

news18india
Updated: March 14, 2019, 9:59 AM IST
വാഹനം ഓടിക്കുമ്പോൾ ഹാൻഡ്സ് ഫ്രീ മോഡിൽ ഫോൺ ഉപയോഗിച്ചാൽ...!
‍ഡോ. റോബിൻ മാത്യു
news18india
Updated: March 14, 2019, 9:59 AM IST
ഡോ. റോബിൻ മാത്യു (സൈക്കോളജിസ്റ്റ്)

നമ്മുടെ നാട്ടിൽ ഇറങ്ങുന്ന മിക്ക കാറുകളിലും ബ്ലൂടൂത്ത് സംവിധാനമുണ്ട്. അതായത് നിങ്ങളുടെ സെൽ ഫോണിൽ വരുന്ന കോളുകൾ ബ്ലൂടൂത്ത് വഴി കാറിന്റെ സ്പീക്കറിലേയ്ക്ക് ഓട്ടോമാറ്റിക് ആയി കണക്ട് ചെയ്ത് നിങ്ങൾക്ക് യഥേഷ്ടം സംസാരിക്കാം. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോഴുള്ള മുഷിപ്പും ഒഴിവാക്കാം, പൊലീസ് പിടിക്കുകയുമില്ല.

അപ്പോൾ അതാ വേറൊരു പൊല്ലാപ്പ്. ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് അപകടം ഉണ്ടാകുന്നില്ലെങ്കിൽ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് കോടതി അഭിപ്രായപ്പെടുന്നു. എന്നാൽ ഡ്രൈവ് ചെയ്യുമ്പോൾ ബ്ലൂടൂത്ത് വഴി സംസാരിച്ചാലും കേസെടുക്കുമെന്ന് കേരള പൊലീസ്.

വാസ്തവത്തിൽ ഡ്രൈവ് ചെയ്യുമ്പോൾ ഹാൻസ് ഫ്രീ മോഡിൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ? ഉണ്ട് എന്നതാണ് വാസ്തവം.

എനിക്ക് ഒരേ സമയം പല കാര്യങ്ങളും ചെയ്യുവാൻ സാധിക്കും .. ഞാൻ മൾട്ടി ടാസ്ക്ക് (Multitasking) ചെയ്യുവാൻ സമർഥനാണെന്നു കരുതന്നവാരാണ് നമ്മളിൽ പലരും. പക്ഷെ സത്യം അങ്ങനെയല്ല. നമ്മുടെ മസ്തിഷ്ക്കത്തിന് ഒരു സമയം ഒരു കാര്യം മാത്രമേ ചെയ്യുവാൻ സാധിക്കുകയുള്ളൂ.

കമ്പ്യൂട്ടർ ഭാഷയിൽ പറഞ്ഞാൽ നമ്മുടെ മസ്തിഷ്കം ബാച്ച് പ്രോസസ്സിംഗ്(Batch processing) ആണ് ചെയ്യുന്നത്. അതായത് ഒരേ സമയം പല കാര്യങ്ങളും ചെയ്യാൻ സാധിക്കുമെങ്കിലും, അവിടെ നമ്മുടെ പൂർണമായ ശ്രദ്ധ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് ഇടവിട്ട് കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ബ്രയിൻ എന്ന മൈക്രോ പ്രോസസറിന് multitasking (ഒരേ സമയത്ത് പല കാര്യങ്ങൾ ചെയ്യുവാനുള്ള കഴിവ്) ഇല്ലേയില്ല.

വാഹനം ഓടിച്ചു കൊണ്ട് ഫോണിൽ സംസാരിക്കുമ്പോൾ സംസാരിക്കുന്ന കാര്യങ്ങളിലുള്ള ശ്രദ്ധയും വണ്ടിയോടിക്കാനുള്ള ശ്രദ്ധയും ഒരേ സമയം നമുക്ക് കിട്ടുന്നില്ല എന്നർത്ഥം. ഈ രണ്ടു കാര്യങ്ങൾക്കും വേണ്ട ശ്രദ്ധ നമ്മുടെ മസ്തിഷ്ക്കം മാറിമാറി അലോട്ട്‌ ചെയ്യുകയാണ് ചെയ്യുന്നത്. നിങ്ങൾ ഫോണിൽ സംസാരിചു കൊണ്ട് വാഹനം ഓടിക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ സംസാരത്തിലും ഡ്രൈവിംഗിലുമായി മാറി മാറി ചാഞ്ചാടുകയാണ് ചെയ്യുന്നത്.
Loading...

പ്രധാനമായ മറ്റൊരു കാര്യം നോക്കാം. നമ്മുടെ കൺമുൻപിൽ ഒരു വസ്തു പതിയുന്നത് കൊണ്ട് മാത്രം നമ്മൾ അത് കാണണംമെന്നില്ല. അത് മസ്തിഷ്ക്കം പ്രോസസ് ചെയ്താൽ മാത്രമേ അത് കാഴ്ച എന്ന അനുഭമാകൂ. നിരവധി പ്രോസസ്സുകളുടെ ആകെത്തുകയാണ് നമ്മൾ ഒരു വസ്തുവിനെ കണ്ടു മനസിലാക്കുന്നത്. കാഴ്ച എന്നത് വാസ്തവത്തിൽ ഒരു താക്കോൽ ദ്വാര വീക്ഷണം മാത്രമാണ്. പ്രത്യേകിച്ചും നിങ്ങൾ ഒരു കാര്യത്തിൽ തന്നെ ഏകാഗ്രൻ ആയിരിക്കുമ്പോൾ. അതിന്റെ അർഥം തികച്ചും റിലാക്സ് ആയിരിക്കുമ്പോൾ നിങ്ങൾ എല്ലാം കാണുന്നുവെന്നല്ല.
പല കാര്യങ്ങളും നമ്മുടെ കാഴ്ചയ്ക്ക് മുൻപിൽ വരികയും നോട്ടം അതിൽ പതിയുകയും ചെയ്തിട്ടുണ്ടാവും. പക്ഷെ ഇതിൽ പല കാര്യങ്ങളും നമ്മുടെ ഓർമ്മയുടെ തലംവരെ എത്താതെ പോകുന്നു. പക്ഷേ എപ്പോഴും ഈ അരിച്ചു മാറ്റൽ പ്രക്രിയ നടക്കുന്നുണ്ട്.

നിങ്ങൾ ഫോണിൽ സംസാരിച്ചു കൊണ്ട് വണ്ടി ഓടിക്കുകയാണ്. ഫോണിന്റെ അങ്ങേത്തലയ്ക്കലുള്ള ആൾ പറയുന്ന കാര്യങ്ങൾ മനസിലാക്കാനും അത് ആസ്വദിക്കാനും അതിന് മറുപടി പറയുവാനും ഒരുപാട് മസ്തിഷ്ക്ക ഊർജം ആവശ്യമാണ്. ഇതിനിടെ നിങ്ങളുടെ വണ്ടിക്ക് കുറകെ ഒരു ഒരു കുട്ടി ചാടുന്നു. നിർഭാഗ്യവശാൽ ആ മൈക്രോ സെക്കന്റിൽ നിങ്ങളുടെ മസ്തിഷ്ക്കം സംസാരത്തിന്റെ ശ്രദ്ധയിലോ,ഫോണിൽ നിന്ന് റോഡിലേയ്ക്ക് ശ്രദ്ധ മാറ്റുന്ന നിമിഷത്തിലോ ആണെങ്കിൽ ആ കുട്ടി നിങ്ങളുടെ കൺ മുന്നിൽപ്പെട്ടാലും നിങ്ങൾ കാണില്ല. അപകടം ഉറപ്പുമാണ്. ഇതിനാണ് Inattentional Blindness എന്ന് പറയുന്നത്.

വാഹനം ഓടിക്കുമ്പോൾ മുൻ സീറ്റിൽ ഇരിക്കുന്നവർ പലപ്പോഴും ഒരു സഹായമാണ്. അയാളുടെ രണ്ടു രണ്ടു കണ്ണുകളുടെ ആനുകൂല്യം കൂടി നിങ്ങൾക്ക് ലഭിക്കും. പക്ഷെ പിന്നിലുള്ളവരോട്  സമരിക്കുമ്പോൾ ശ്രദ്ധ പകറാനുള്ള സാധ്യത കൂടുതലാണ്.
പാട്ടു കേട്ട് വണ്ടി ഓടിക്കുമ്പോഴും പ്രശ്നമുണ്ട്. വളരെ ത്വരിത ഗതിയിലുള്ള സംഗീതം നിങ്ങൾക്ക് അമിത് ആവേശം നൽകുകയും അമിത വേഗം കൈകൊള്ളുാൻ പ്രേരിപ്പിക്കുകയും ചെയ്യും.

ഓരോ വ്യക്തിയും കരുതുക ആര് സൂക്ഷിച്ചില്ലെങ്കിലും ഞാൻ സൂക്ഷിക്കും. കാരണം അപകടങ്ങളിൽ ഭൂരിഭാഗവും ഉണ്ടാകുന്നത് ഒരു സെക്കന്റോ അതിൽ താഴെയോ ഉള്ള സമയമോ കൊണ്ടാണ്.

First published: March 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626