പെട്രോൾ-ഡീസൽ വാഹനങ്ങൾ നിരോധിച്ച് ഇലക്ട്രിക് കാർ വിപ്ലവം തീർക്കാൻ ഒരു രാജ്യം

News18 Malayalam
Updated: October 3, 2018, 6:41 PM IST
പെട്രോൾ-ഡീസൽ വാഹനങ്ങൾ നിരോധിച്ച് ഇലക്ട്രിക് കാർ വിപ്ലവം തീർക്കാൻ ഒരു രാജ്യം
  • Share this:
പെട്രോളിന്‍റെയും ഡീസലിന്‍റെയും വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ സാധാരണക്കാരന്‍റെ നട്ടെല്ലൊടിയുന്ന അവസ്ഥയാണിവിടെ. എന്നാൽ പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയാലോ? അത്തരമൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഡെൻമാർക്ക്. പെട്രോൾ-ഡീസൽ വാഹനങ്ങൾ നിരോധിച്ച് പകരം ഇലക്ട്രിക് കാറുകൾ പുറത്തിറക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് ഡെൻമാർക്ക്. 2030 മുതൽ 2035 വരെയുള്ള കാലയളവിലായിരിക്കും പദ്ധതി നടപ്പാക്കാൻ ഡെൻമാർക്ക് തയ്യാറെടുക്കുന്നത്.

പൂനെ ഫാക്ടറിയിൽ ഇ- കാർ നിർമിക്കാനൊരുങ്ങി മെഴ്സിഡസ് ബെൻസ്

കാലാവസ്ഥാ വ്യതിയാനത്തെയും അന്തരീക്ഷ മലിനീകരണത്തെയും ചെറുക്കാനായി ആഗോളതലത്തിൽ തന്നെ ഇലക്ട്രിക്-ഹൈബ്രിഡ് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടന്നുവരുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് പെട്രോൾ-ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ ഡെൻമാർക്ക് പദ്ധതിയിടുന്നത്. 2050ഓടെ ജൈവ ഇന്ധന വാഹനങ്ങൾ പൂർണമായും നിരത്തിൽനിന്ന് പിൻവലിക്കുകയാണ് ഡെൻമാർക്കിന്‍റെ ലക്ഷ്യം.ബ്രിട്ടനും ഫ്രാൻസും 2040 മുതൽ പെട്രോൾ-ഡീസൽ കാറുകൾ നിരോധിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വീഡൻ, നോർവേ, ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളും ഇലക്ട്രിക് കാർ വിൽപനയെ പ്രോൽസാഹിപ്പിക്കുന്നുണ്ട്. 2025ഓടെ പാരീസ്, മാഡ്രിഡ്, മെക്സിക്കോ സിറ്റി, ഏഥൻസ് തുടങ്ങിയ നഗരങ്ങളിൽ ഡീസൽ കാറുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് അവിടങ്ങളിലെ മേയർമാർ പ്രഖ്യാപിച്ചിട്ടുണ്ട്.
First published: October 3, 2018, 6:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading