നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ലോകത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് ഇരുചക്ര വാഹനവുമായി ഡെറ്റൽ

  ലോകത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് ഇരുചക്ര വാഹനവുമായി ഡെറ്റൽ

  ഈ വരുന്ന ഏപ്രിലിൽ പുറത്തിറങ്ങുന്ന ഡെറ്റൽ ഈസി പ്ലസ് ഇന്ത്യയിലെ റോഡുകൾക്ക് ഏറ്റവും മികച്ചതാണെന്ന് കമ്പനി അപകാശപ്പെടുന്നു

  detel-easy-plus

  detel-easy-plus

  • Share this:
   ലോകത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് ഇരുചക്ര വാഹനവുമായി വന്നിരിക്കുകയാണ് ഡെറ്റൽ കമ്പനി. ഡെറ്റൽ ഈസി പ്ലസ് സ്കൂട്ടർ മുംബൈയിൽ വെച്ചു നടക്കുന്ന ഇന്ത്യ ഓട്ടോ ഷോ 2021 ലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഈ വരുന്ന ഏപ്രിലിൽ പുറത്തിറങ്ങുന്ന ഡെറ്റൽ ഈസി പ്ലസ് ഇന്ത്യയിലെ റോഡുകൾക്ക് ഏറ്റവും മികച്ചതാണെന്ന് കമ്പനി അപകാശപ്പെടുന്നു. താരതമ്യേന കുറഞ്ഞ വില മാത്രമുള്ള ഡെറ്റൽ മഞ്ഞ, ചുവപ്പ്, ടീ ബ്ലൂ, റോയൽ ബ്ലൂ എന്നീ നാല് കളർ വേരിയന്റുകളിൽ ലഭ്യമാണ്.

   ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപ്ലവം സൃഷ്ടിക്കാനുള്ള എല്ലാ ശ്രമത്തിലുമാണ് തങ്ങളെന്ന് ഡെറ്റൽ സ്ഥാപനകനായ യോഗേഷ് ഭാട്ടിയ പറഞ്ഞു. ഡെറ്റലിന്റെ ത്രസിപ്പിക്കുന്ന നിർമ്മിതികൾ പ്രദർശിപ്പിക്കാ൯ വേദിയായി മുംബൈ ഓട്ടോ ഷോ എന്നു പറഞ്ഞ ഭാട്ടിയ ഡൽഹി സർക്കാറിന്റെ സ്വിച്ച് ഡൽഹി ക്യാപെയ്നുമായി സഹകരിക്കുന്നുവെന്നും പറഞ്ഞു.

   വായു മലിനീകരണം പ്രതിരോധിക്കാ൯ എല്ലാവരും മുന്നിട്ടു വരണം എന്ന് അഭ്യർത്ഥിച്ച ഡെറ്റൽ സ്ഥാപക൯ വൈദ്യുതി വാഹനങ്ങൾ പ്രൊമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി തങ്ങളുടെ പ്രൊഡക്റ്റുകൾ വർദ്ധിപ്പിച്ചെന്നും അറിയിച്ചു.

   You May Also Like- Tesla| ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയിൽ; ബെംഗളൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്തു

   ഈയിടെ, കേന്ദ്ര സർക്കാർ വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായി ജനങ്ങളിൽ ഇലക്ട്രിക്ക് വാഹനം ഉപയോഗിക്കാനുള്ള ബോധവൽക്കരണം നടത്തിയിരുന്നു. സർക്കാറിന്റെ ഇത്തരം ക്യാപെയ്നുകൾ വരും വർഷങ്ങളിൽ കന്പനികൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാഹനങ്ങൾ നിർമ്മിക്കാനും വിൽക്കാനും പ്രചോദമനായിട്ടുണ്ട്.

   നിരവധി ഇന്ത്യ൯ ഇ വി കന്പനികൾ സർക്കാറിന്റെ ആത്മ നിർഭർ ഭാരത് പദ്ധതിയുമായി സഹകരിച്ചു വരുന്നുണ്ട്. ഇന്ത്യയിൽ കൂടുതൽ ഇ വി വാഹനങ്ങൾ നിർമ്മിക്കുന്നതിനു വേണ്ടി ഡെറ്റലും തങ്ങളുടെ പോർട്ഫോളിയോ വിസകിപ്പിച്ചിട്ടുണ്ട്.

   You May Also Like- കുഞ്ഞൻ ഇലക്ട്രിക് കാറുമായി ടൊയോട്ട എത്തുന്നു; 150 കിലോമീറ്റർ മൈലേജ്, രണ്ടുപേർക്ക് സുഖയാത്ര വാഗ്ദാനം

   മലിനീകരണം തടയുന്നതിന്റെ ഭാഗമായി കേരള സർക്കാറും ഇലക്ട്രിക് വാഹങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ വേണ്ടി ഗതാഗത വകുപ്പിന് 65 ടാറ്റാ നെക്സോൺ കാറുകൾ വാടകയ്ക്കെടുത്തിരുന്നു. ട്രാഫിക് നിയമലംഘനങ്ങൾ തടയാനുള്ള സേഫ് കേരള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഈ തീരുമാനം. നെക്സോണിന്റെ ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് വാടകയ്ക്കെടുത്തത്. ഗതാഗത മലിനീകരണം കുറയ്ക്കാനുള്ള ഇലക്ട്രിക് വാഹന നയത്തിന്റെ കൂടി ഭാഗമായായിരുന്നു തീരുമാനം.   കേന്ദ്ര ഏജന്സിയായ എനര്ജി എഫിഷ്യന്സി സർവീസ് വഴിയാണ് അനെർട് കാറുകൾ വാടകയ്ക്കെടുക്കുന്നത്. എട്ടു വര്ഷത്തേക്കാണ് അനെർട്ടുമായി കരാർ. 35,000 രൂപയും ജി എസ് ടിയുമാണ് ഒരു കാറിന്റെ പ്രതിമാസ വാടക. ഇതിൽ പ്രതിവർഷം 10 ശതമാനം വർധനയുണ്ടാകും.
   Published by:Anuraj GR
   First published: