• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദുബായില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് സ്മാര്‍ട്ടാക്കുന്നു

news18
Updated: April 11, 2018, 9:55 PM IST
ദുബായില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് സ്മാര്‍ട്ടാക്കുന്നു
news18
Updated: April 11, 2018, 9:55 PM IST
എല്ലാം സ്മാര്‍ട്ട് ആകുന്ന കാലമാണല്ലോ ഇത്. അങ്ങനെയെങ്കില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും സ്മാര്‍ട്ട് ആയാലെന്താ? ദുബായിലാണ് വാഹനങ്ങളിൽ ഡിജിറ്റൽ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്നത്. അടുത്ത മാസം നടത്തുന്ന ട്രയലിൽ ഡിജിറ്റൽ സ്ക്രീനുകൾ, ജി പി എസ്, ട്രാൻസ്മിറ്റർ എന്നിവ ഉപയോഗിച്ച് വാഹനങ്ങളിൽ സ്മാർട്ട് പ്ലേറ്റുകൾ സ്ഥാപിക്കും. ഇപ്പോഴുള്ള ലോഹ പ്ലേറ്റുകൾ നീക്കിയാണ് ഇവ സ്ഥാപിക്കുക. വാഹനത്തിന്റെ ഡ്രൈവർ അപകടത്തിൽപ്പെട്ടാൽ പുതിയ പ്ലേറ്റുകളിലെ സംവിധാനം അടിയന്തര സേവനങ്ങൾക്കായുള്ള വിവരം നൽകും.

ദുബായ് അടുത്തിടെ നിരവധി അന്താരാഷ്ട്ര ഗതാഗത സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. വാഹന ലൈസന്‍സിങ് വിഭാഗം തലവന്‍ സുൽത്താൻ അബ്ദുല്ല അൽ മഴ്സൂക്കി നൽകുന്ന വിശദീകരണം അനുസരിച്ച് ആഗോള സാങ്കേതിക വിദ്യാകേന്ദ്രമായി മാറാനുള്ള പദ്ധതി പ്രകാരം ദുബായിലെ ഡ്രൈവർമാരുടെ ജീവിതം കുറച്ചുകൂടി ലളിതമാക്കാനാണ് ഇത്.

വാഹനം കൂട്ടിയിടിച്ചാൽ പോലീസും ആംബുലൻസ് സേവനവും ബന്ധിപ്പിക്കുന്നതിന് പുറമെ, തത്സമയ ആശയവിനിമയം നടത്താനും ഈ സാങ്കേതികവിദ്യ അവയരമൊരുക്കുന്നു. മാത്രമല്ല വാഹന‌മോ ഡിജിറ്റൽ പ്ലേറ്റോ മോഷണം പോയാൽ നമ്പർ പ്ലേറ്റുകൾക്ക് അലേർട്ട് നൽകാനും കഴിയും. ജി.പി.എസ്, മൈക്രോ പ്രോസസര്‍ ചിപ്പ് തുടങ്ങിയ സാങ്കേതികതകളോടെയാണ് സ്മാര്‍ട്ട് പ്ലേറ്റുകള്‍ തയ്യാറാകുന്നത്. വാഹന ലൈസന്‍സിങ് ആപ്ലിക്കേഷനോ വെബ്സൈറ്റോ ഉപയോഗിച്ച് നമ്പർ പ്ലേറ്റുകളും മാറ്റാവുന്നതാണ്.

സുൽത്താൻ അബ്ദുള്ള പറയുന്നതനുസരിച്ച്, ദുബൈയ് മരുഭൂമി പ്രദേശമായതിനാൽ ഇവിടുത്തെ കാലാവസ്ഥാ വ്യതിയാനത്തിൽ ഡിജിറ്റൽ നമ്പർ പ്ലേറ്റുകൾ എങ്ങനെ പ്രവർത്തിക്കുമെന്ന് പരിശോധനയ്ക്ക് വിധേയമാക്കും. അതിനുശേഷമാകും മുന്നോട്ടുള്ള നടപടി. പ്ലേറ്റുകൾക്ക് എത്രമാത്രം ചെലവ് ഉണ്ടാകുമെന്നതും വ്യക്തമല്ല. പദ്ധതിയുടെ അന്തിമ ചർച്ച നവംബർ അവസാനം വിചാരണ തീരുമ്പോൾ മാത്രമേ അറിയപ്പെടുകയുള്ളൂ.
First published: April 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍