നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Electric Cars | ഇലക്ട്രിക് കാറുകൾ അതിവേഗം നിരത്തുകൾ കീഴടക്കും; എന്തുകൊണ്ട്?

  Electric Cars | ഇലക്ട്രിക് കാറുകൾ അതിവേഗം നിരത്തുകൾ കീഴടക്കും; എന്തുകൊണ്ട്?

  വാഹനവ്യവസായ മേഖല ഒരു വിപ്ലവത്തിനായി കാതോർക്കുകയാണിപ്പോൾ. അതെ, ഇലക്ട്രിക് കാർ നിരത്തുകൾ കീഴടക്കാൻ പോകുന്ന കാലം വിദൂരമല്ല.

  nexon_ev

  nexon_ev

  • Share this:
   പെട്രോളിനും ഡീസലിനും വില റോക്കറ്റ് പോലെ മുകളിലേക്കാണ്. അതുകൊണ്ട് തന്നെ ഒരു കാർ വാങ്ങണമെന്ന് ചിന്തിക്കുമ്പോൾ, ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് ചിന്തിക്കുന്നവരും വളരെ കൂടുതലാണ്. ഇപ്പോൾ മുൻനിര വാഹനനിർമ്മാതാക്കളെല്ലാം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. അവയ്ക്കെല്ലാം മികച്ച വിൽപനയുമുണ്ട്.

   ഒരു ഇലക്ട്രിക് കാർ വാങ്ങാൻ ആലോചിക്കുന്നവരെയെല്ലാം അലട്ടുന്ന പ്രശ്നം, ഒരിക്കൽ പോലും അത്തരം ഒരെണ്ണം ഓടിച്ചു നോക്കിയിട്ടുണ്ടാകില്ല എന്നതായിരിക്കും. 1913ൽ ഹെൻ‌റി ഫോർഡ് വ്യവസായികമായി കാർ നിർമ്മാണം ആരംഭിച്ചതിന് ശേഷം ഇപ്പോൾ 108 വർഷമായിരിക്കുന്നു. വാഹനവ്യവസായ മേഖല ഒരു വിപ്ലവത്തിനായി കാതോർക്കുകയാണിപ്പോൾ. അതെ, ഇലക്ട്രിക് കാർ നിരത്തുകൾ കീഴടക്കാൻ പോകുന്ന കാലം വിദൂരമല്ല.

   നമ്മൾ ഊഹിക്കുന്നതിലും വളരെ വേഗം ഈ വിപ്ലവം നടക്കാൻ പോകുകയാണ്. പല വ്യവസായ നിരീക്ഷകരും വിശ്വസിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വിൽപ്പന പെട്രോൾ, ഡീസൽ കാറുകളെ അതിവേഗം മറികടക്കുമെന്ന് തന്നെയാണ്. ലോകത്തിലെ വൻകിട കാർ നിർമ്മാതാക്കൾ ചിന്തിക്കുന്നത് തീർച്ചയായും ഇതാണ്.

   2025 മുതൽ ഇലക്ട്രിക് കാറുകൾ സർവ്വസാധാരണമായി മാറിയേക്കാം. 2030 ആകുമ്പോഴേക്കും ലോകത്തെ മുൻനിര കാർനിർമ്മാതാക്കളായ വോൾവോ, ജഗ്വാർ, ലോട്ടസ് എന്നിവയൊക്കെ പൂർണമായും ഇലക്ട്രിക് ആയി മാറിയാലും അത്ഭുതപ്പെടേണ്ടതില്ല. 2035 ഓടെ ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ നിർമ്മിക്കുകയുള്ളൂവെന്ന് ജനറൽ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പിൽ വിൽക്കുന്ന എല്ലാ വാഹനങ്ങളും 2030 ഓടെ ഇലക്ട്രിക് ആക്കുമെന്ന് ഫോർഡ് പറയുന്നു. 2030 ഓടെ വിൽപ്പനയുടെ 70 ശതമാനവും ഇലക്ട്രിക് ആകുമെന്ന് ഫോക്സ് വാഗനും പറയുന്നു.

   Also Read- വിമാനയാത്ര 'സൂപ്പർസോണിക്' ആകുന്നു; 15 വിമാനങ്ങൾ വാങ്ങാനൊരുങ്ങി യുണൈറ്റഡ് എയർലൈൻസ്

   അതെ, ലോകമെമ്പാടുമുള്ള പല സർക്കാരുകളും പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കാനുള്ള അണിയറനീക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഇതും ഇലക്ട്രിക് വാഹന വിപ്ലവത്തിന് ഗതിവേഗം പകരും. എന്നാൽ ആന്തരിക ജ്വലന എഞ്ചിന്റെ അവസാനം അനിവാര്യമാക്കുന്നത് ഒരു സാങ്കേതിക വിപ്ലവമാണ്. സാങ്കേതിക വിപ്ലവങ്ങൾ വളരെ വേഗത്തിൽ സംഭവിക്കുന്നു.
   ഈ വിപ്ലവം ശരിക്കും കറണ്ട് അടിപ്പിക്കുന്നതുപോലെയാകുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

   ഇൻ‌വെസ്റ്റ്മെൻറ് ബാങ്ക് യു‌ബി‌എസിന്റെ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച് 2025 ഓടെ ആഗോളതലത്തിൽ വിൽക്കുന്ന എല്ലാ പുതിയ കാറുകളിലും 20% ഇലക്ട്രിക് ആയിരിക്കും. 2030 ഓടെ അത് 40 ശതമാനത്തിലേക്ക് കുതിക്കും, 2040 ഓടെ ആഗോളതലത്തിൽ വിൽക്കുന്ന എല്ലാ പുതിയ കാറുകളും ഇലക്ട്രിക് ആയിരിക്കും,- യുബിഎസ് പറയുന്നു.

   നമ്മൾ ഒരു പ്രത്യേക പോയിന്‍റിലാണെന്ന് കാലിഫോർണിയയിലെ സിംഗുലാരിറ്റി സർവകലാശാലയിലെ ഭൌതികശാസ്ത്ര-പരിസ്ഥിതി വിഭാഗം സഹ ചെയർ റമീസ് നാം പറയുന്നു. ഫോസിൽ ഇന്ധന വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ചെലവ് കുറഞ്ഞാൽ ഉടൻ ഗെയിം മാറുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ബാറ്ററിയുടെ ചെലവ് ഇക്കാലത്ത് ഗണ്യമായി കുറഞ്ഞുവരുന്നതാണ് അദ്ദേഹം ചൂണ്ടികാണിക്കുന്നത്.

   Also Read- ജനപ്രിയമായി രണ്ടാം തലമുറയിലെ മഹീന്ദ്ര ഥാർ; ആവശ്യക്കാർ ഏറെയും ഓട്ടോമാറ്റിക് വേരിയന്റിന്

   ഇലക്ട്രിക് കാർ രംഗത്തെ അതികായരായ ടെസ്‌ല രൂപകൽപ്പന ചെയ്ത ടെക്നോ രാജാവായ എലോൺ മസ്‌ക് വിശ്വസിക്കുന്നത് അതാണ്. ലോകത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം സെഡാനായി മോഡൽ 3 മാറിയെന്നും കഴിഞ്ഞ മാസം അദ്ദേഹം നിക്ഷേപകരോട് പറയുകയായിരുന്നു, ഏറ്റവും പുതിയതും വിലകുറഞ്ഞതുമായ മോഡൽ വൈ ഏത് തരത്തിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറുമെന്ന് അദ്ദേഹം നിക്ഷേപകരുമായി സംവദിക്കവേ പറഞ്ഞു. “ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ധാരണയിൽ ഞങ്ങൾ ഒരു യഥാർത്ഥ മാറ്റം കണ്ടു, അവരുടെ ആവശ്യം ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചതാണ്,” മസ്ക് യോഗത്തിൽ പറഞ്ഞു.

   അതേസമയം ഇലക്ട്രിക് വാഹനങ്ങൾ പെട്രോൾ, ഡീസൽ എതിരാളികളെ റോഡിൽ നിന്ന് തുരത്തുന്നതിന് മുമ്പ് സംഭവിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉപഭോക്താക്കളുടെയെല്ലാം വീടുകളിൽ ചാർജിങ് പോയിന്‍റുകൾ ഒരുങ്ങേണ്ടതുണ്ട്. അതുപോലെ തന്നെ പൊതുവായുള്ള ചാർജിങ് സ്റ്റേഷനുകളും അതിവേഗ ചാർജിങ് സംവിധാനങ്ങലും വ്യാപകമാകണം. കൂടാതെ ചാർജിങ് കൂടുതൽ ചെലവ് കുറഞ്ഞ രീതിയിലേക്ക് മാറേണ്ടതുണ്ട്.

   അതേ, കാലം മാറുകയാണ്. അതിനൊപ്പം നമ്മളും മാറേണ്ടതുണ്ട്. ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിപണിയിലുള്ള ഇലക്ട്രിക് കാറുകളും ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ ഒട്ടും മടി കാണിക്കരുത്. വൈകാതെ നമ്മളെല്ലാം ഇലക്ട്രിക് കാറുകളിലേക്ക് മാറേണ്ടി വരും എന്ന കാര്യം കൂടി മനസിലുണ്ടാകണം
   Published by:Anuraj GR
   First published:
   )}