Tesla| ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയിൽ; ബെംഗളൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്തു
ടെസ്ലയെയും ഈലൺ മസ്കിനെയും സ്വാഗതം ചെയ്ത് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ

News18 Malayalam
- News18 Malayalam
- Last Updated: January 13, 2021, 8:15 AM IST
ബെംഗളൂരു: ലോകത്തെ പ്രമുഖ ഇലക്ട്രി വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയില് യൂണിറ്റ് ആരംഭിക്കുന്നു. ഇന്ത്യയിൽ ആർഡി യൂണിറ്റും നിർമ്മാണ പ്ലാന്റും സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് ബെംഗളൂരുവിൽ പുതിയ ശാഖ ആരംഭിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ പുതിയ കമ്പനി ഓഫീസും രജിസ്റ്റർ ചെയ്തു.
'' ഹരിത വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ യാത്രക്ക് കർണാടകം നേതൃത്വം നൽകും. ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ബെംഗളൂരു കേന്ദ്രമാക്കി ഇന്ത്യയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഈലൺ മസ്കിനെ ഞാൻ ഇന്ത്യയിലേക്കും കർണാടകത്തിലേക്കും സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു''- കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ട്വീറ്റ് ചെയ്തു. Also Read- ജിയോ മാർട്ട് വഴി ഓർഡർ ചെയ്താൽ കിരാന സ്റ്റോറുകൾ വഴി ഡെലിവറി
മൂന്ന് ഡയറക്ടർമാരോടെ ബെംഗളൂരുവിൽ കമ്പനിയും രജിസ്റ്റർ ചെയ്തതായി അധികൃതർ പറയുന്നു. ടെസ്ലയുടെ സീനിയർ ഡയറക്ടർ ഡേവിഡ് ജോൺ ഫെയ്ൻസ്റ്റൈൻ, ചീഫ് അക്കൗണ്ടിംഗ് ഓഫീസർ വൈഭവ് തനേജ, ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സംരംഭകനായ വെങ്കിട്ടറങ്കം ശ്രീറാം എന്നിവരാണ് ടെസ്ലയുടെ ഇന്ത്യൻ യൂണിറ്റിലെ ബോർഡ് അംഗങ്ങൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി കർണാടകയും മഹാരാഷ്ട്രയും ടെസ്ലയുടെ നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനായി ശ്രമിച്ചുവരികയായിരുന്നു. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി ടെസ്ല അധികൃതർ ചർച്ചകൾ നടത്തിയിരുന്നു.
Also Read- സ്ത്രീ ശക്തി SS-244 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
2021 തുടക്കത്തോടെ ടെസ്ല ഇന്ത്യയിൽ കാർ വിൽപ്പന ആരംഭിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ടെസ്ല മേധാവി ഈലൺ മസ്കും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 2021 ൽ കാർ വിൽപ്പനയിൽ ഇന്ത്യയിൽ സജീവമാകുന്നത് സംബന്ധിച്ചുള്ള സൂചനകൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്. നിരവധി ഇലക്ട്രോണിക് വാഹനപ്രേമികൾ ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ്. മോഡൽ 3 സെഡാനുമായിട്ടായിരിക്കും ടെസ്ല ഇന്ത്യൻ വിപണിയിലെത്തുക.
'' ഹരിത വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ യാത്രക്ക് കർണാടകം നേതൃത്വം നൽകും. ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ബെംഗളൂരു കേന്ദ്രമാക്കി ഇന്ത്യയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഈലൺ മസ്കിനെ ഞാൻ ഇന്ത്യയിലേക്കും കർണാടകത്തിലേക്കും സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു''- കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.