• HOME
  • »
  • NEWS
  • »
  • money
  • »
  • കാറിന്റെ ടയർ മാറ്റി 'ലക്ഷങ്ങൾ' കളയേണ്ട; ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

കാറിന്റെ ടയർ മാറ്റി 'ലക്ഷങ്ങൾ' കളയേണ്ട; ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

വാഹനങ്ങളുടെ ടയറിന്റെ ആയുസ് നിലനിർത്തുന്നതില്‍ ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യമാണ് ടയറിന്റെ മര്‍ദം കൃത്യമായി പരിശോധിക്കേണ്ടത്.

tyres

tyres

  • Share this:
    ഔദ്യോഗിക വാഹനത്തിന്റെ ടയർ മാറ്റി റെക്കോർഡിട്ടിരിക്കുകയാണ് നമ്മുടെ വൈദ്യുത മന്ത്രി മണിയാശാൻ. രണ്ട് വർഷത്തിനിടെ 34 ടയറുകളാണ് മന്ത്രി മാറ്റിയത്. ഇതിനായി മൂന്ന് ലക്ഷത്തി നാൽപ്പതിനായിരം രൂപ ചെലവാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരങ്ങൾ.

    ഇനി കാറിന്റെ ടയർമാറ്റി വെറുതെ കാശ് കളയണ്ട. ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ വാഹനത്തിന്റെ ടയറിന്റെ ആയുസ് വര്‍ധിപ്പിക്കാം.

    also read:IS തലവൻ ബാഗ്ദാദിയുടെ താവളത്തിലേക്ക് നടന്നടുത്ത് അമേരിക്കൻ സൈന്യം; സൈനിക നടപടിയുടെ വീഡിയോയും ചിത്രങ്ങളും

    • ടയറിന്റെ മർദം കൃത്യമായി പരിശോധിക്കുക


    വാഹനങ്ങളുടെ ടയറിന്റെ ആയുസ് നിലനിർത്തുന്നതില്‍ ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യമാണ് ടയറിന്റെ മര്‍ദം കൃത്യമായി പരിശോധിക്കേണ്ടത്. സുരക്ഷയുടെ കാര്യത്തിൽ കൂടി പ്രാധാന്യം നൽകുന്നതാണ് ഇത്. ടയറുകൾക്ക് ഉണ്ടാകുന്ന അനാവശ്യ തകർച്ചകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. ഇടയ്ക്കിടെയുളള ആഴ്ചകളിലും ദൂര യാത്രകൾക്ക് മുമ്പും ടയറുകളുടെ മർദം പരിശോധിക്കണം. ടയറുകളുടെ കൃത്യമായ മർദം നിലനിർത്തുന്നത് ഇന്ധനക്ഷമത വർധിപ്പിക്കുകയും ഇതിലൂടെ പമ്പുകളിൽ ചെലവാക്കുന്ന പണത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

    • ടയറുകളുടെ വിന്യാസം കൃത്യമാണെന്ന് ഉറപ്പുവരുത്തുക


    ടയറുകളുടെ വിന്യാസം തെറ്റാണെങ്കിൽ അവയ്ക്ക് പെട്ടെന്നു തന്നെ നാശം സംഭവിക്കും. അതിനാൽ നിങ്ങളുടെ വാഹനത്തിന് ഈ പ്രശ്നം ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വാഹനത്തിന്റെ ടയറിന്റെ ഡയറക്ഷനും ആങ്കിളുമാണ് ടയറുകളുടെ വിന്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മികച്ചതും സുരക്ഷിതമായ ഡ്രൈവിംഗിന് ടയറുകൾ പരസ്പരം നേരെയും സമാന്തരവുമായി വരേണ്ടതുണ്ട്. ടയർ ഫിറ്റ് ചെയ്തു നൽകുന്ന വിദഗ്ധരുടെ സഹായത്തോടെ ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്.

    • ഡ്രൈവിംഗ് രീതി പരിശോധിക്കുക


    ടയറിന്റെ ആയുസ് നിശ്ചയിക്കുന്നതിന് നിങ്ങളുടെ ഡ്രൈവിംഗ് രീതിക്കും പ്രധാന പങ്കുണ്ട്. ഹാർഡ് ബ്രേക്കിംഗ് ടയറുകൾ നശിക്കുന്നതിന് കാരണമാകും. അമിതവേഗവും ടയറുകളുടെ ആയുസ് കുറയ്ക്കുന്നുണ്ട്. അതിനാൽ നിങ്ങളുടെ ഡ്രൈവിംഗ് രീതി ശ്രദ്ധിച്ചാൽ ഇടയ്ക്കിടെ ടയറുകൾ മാറ്റേണ്ടി വരുന്നത് ഒഴിവാക്കാം.

    • അമിത ഭാരം ഒഴിവാക്കാം


    സ്ഥിരമായി വാഹനങ്ങളില്‍ അമിത ഭാരം കയറ്റുന്നത് ടയറുകൾക്ക് തകരാർ ഉണ്ടാക്കുന്നു. അതിനാൽ വാഹനങ്ങളിൽ മിനിമം ഭാരം കയറ്റാൻ ശ്രദ്ധിക്കണം. അമിത ഭാരം ഉണ്ടായിരിക്കുന്ന സമയം നിങ്ങൾക്ക് ടയറിന്റെ മർദം അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. ഒന്ന് പതിവ് ഉപയോഗത്തിനു വേണ്ടിയുള്ളതും രണ്ടാമത്തേത് ഫുൾ ലോഡുകൾക്കായി ഉദ്ദേശിച്ചുള്ളതുമാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിങ്ങളുടെ വാഹനത്തിന്റെ ഹാൻഡ്ബുക്കിൽ ഉണ്ടായിരിക്കും.

    • പാർക്ക് ചെയ്യുമ്പോൾ കവർ ചെയ്യാൻ ശ്രദ്ധിക്കുക


    വാഹനങ്ങളുടെ ടയറിന്റെ ആയുസ് നിശ്ചയ്ക്കുന്നതിൽ കാലാവസ്ഥയും പ്രധാനഘടകമാണ്. മഴ, വെയിൽ, ചൂട്, അൾട്രാവയലറ്റ് രശ്മികൾ എന്നിവ ടയറുകൾക്ക് കേടുപാടുകൾ ഉണ്ടാക്കുന്നുണ്ട്. അതിനാൽ വാഹനം പാർക്ക് ചെയ്യുമ്പോൾ കവർ ചെയ്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
    First published: