പട്ടാള കാന്റീനുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കാർ വാങ്ങാൻ പ്ലാനുണ്ടോ? ജൂൺ ഒന്നുമുതൽ വരുന്ന മാറ്റങ്ങൾ ഇവയാണ്

വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഇടവേള നാലുവർഷത്തിൽ നിന്ന് എട്ടുവർഷമായി ഉയര്‍ത്തി

news18
Updated: May 30, 2019, 9:33 AM IST
പട്ടാള കാന്റീനുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കാർ വാങ്ങാൻ പ്ലാനുണ്ടോ? ജൂൺ ഒന്നുമുതൽ വരുന്ന മാറ്റങ്ങൾ ഇവയാണ്
വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഇടവേള നാലുവർഷത്തിൽ നിന്ന് എട്ടുവർഷമായി ഉയര്‍ത്തി
  • News18
  • Last Updated: May 30, 2019, 9:33 AM IST IST
  • Share this:
ന്യൂഡൽഹി: ജൂൺ ഒന്നു മുതൽ സൈനിക കാന്റീൻ സ്റ്റോറുകളിൽ നിന്ന് 12 ലക്ഷം രൂപയിൽ കുറവുള്ളതും 2500 സിസിയിൽ താഴെയുള്ളതുമായ വാഹനങ്ങളെ ലഭിക്കൂവെന്ന് അധിക‍ൃതർ അറിയിച്ചു. വാഹനങ്ങൾ‌ വാങ്ങുന്നതിനുള്ള ഇടവേള നാലുവർഷത്തിൽ നിന്ന് എട്ടുവർഷമായും ഉയർത്തിയിട്ടുണ്ട്. ആർമിയുടെ ക്വാർട്ടർ ജനറൽ ബ്രാഞ്ചാണ് ഇതു സംബന്ധിച്ച് നിർദേശം പുറത്തിറക്കിയത്.

3A മുതൽ 9വരെ ശമ്പള സ്കെയിലിൽ ഉൾപ്പെടുന്നവർക്ക് 1400 സിസി വരെയുള്ളതും അഞ്ച് ലക്ഷം രൂപവരെ വിലവരുന്നതുമായ വാഹനങ്ങൾ വാങ്ങാം. പുതിയ തീരുമാനത്തോടെ എസ് യു വികൾ കാന്റീന് പുറത്താകും. കാരണം മിക്ക എസ് യു വികൾക്കും 12 ലക്ഷം രൂപയിൽ അധികം വിലയുണ്ട്. മാത്രമല്ല, 2500 സിസിക്ക് പുറത്തായതിനാൽ പല എസ് യു വികളും ഇനി കാന്റീനിൽ നിന്ന് വാങ്ങാൻ സാധിക്കില്ല.

ജി എസ് ടി ഒഴിവാക്കിയതുകൊണ്ടുതന്നെ സൈനികർക്ക് പട്ടാള കാന്റീനുകളിൽ നിന്ന് താരതമ്യേന കുറഞ്ഞ വിലയ്ക്ക് കാറുകൾ ലഭ്യമായിരുന്നു. വിമുക്ത ഭടന്മാർക്കും ഈ സേവനം ലഭ്യമായിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 30, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍