വോട്ട് ചെയ്യുന്നവ‍ക്ക് സർവീസ് ഓഫറുമായി ഇരുചക്ര നി‍‍ര്‍മാതാക്കൾ

വോട്ട് ചെയ്ത ശേഷം ഹീറോ മോട്ടോകോർപിന്‍റെ സർവീസ് സെന്‍ററിലോ വർക്ക് ഷോപ്പിലെ എത്തി മഷി പുരട്ടിയ കൈ കാണിച്ചാൽ ഓഫർ നേടാം

news18
Updated: April 15, 2019, 11:01 AM IST
വോട്ട് ചെയ്യുന്നവ‍ക്ക് സർവീസ് ഓഫറുമായി ഇരുചക്ര നി‍‍ര്‍മാതാക്കൾ
Hero-Xtreme-200R
  • News18
  • Last Updated: April 15, 2019, 11:01 AM IST
  • Share this:
സമ്മതിദാന അവകാശം പ്രോൽസാഹിപ്പിക്കാൻ സൗജന്യ വാഷും കുറഞ്ഞ നിരക്കിൽ സര്‍വീസുമായി ഇരുചക്ര വാഹനനിർമാതാക്കളായ ഹീറോ മോട്ടോകോർപ്. തങ്ങളുടെ എട്ടു കോടിയോളം ഉപഭോക്താക്കൾക്കായാണ് പുതിയ പദ്ധതി. ഉപഭോക്താക്കളെ വോട്ട് ചെയ്യാൻ പ്രോൽസാഹിപ്പിക്കാനാണ് ഈ പദ്ധതിയെന്ന് കമ്പനി വക്താവ് പറയുന്നു.

വോട്ട് ചെയ്ത ശേഷം ഹീറോ മോട്ടോകോർപിന്‍റെ സർവീസ് സെന്‍ററിലോ വർക്ക് ഷോപ്പിലെ എത്തി മഷി പുരട്ടിയ കൈ കാണിച്ചാൽ ഓഫർ നേടാം. ഓഫർ പ്രകാരം ഉപഭോക്താക്കളുടെ ഇരുചക്രവാഹനം സൌജന്യമായി വാഷ് ചെയ്യുകയും 199 രൂപയ്ക്ക് സർവ്വീസ് ചെയ്തു നൽകുമെന്നുമാണ് കമ്പനി ഓഫർ. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും വോട്ടെടുപ്പ് കഴിഞ്ഞ രണ്ടുദിവസത്തിനകമാണ് ഈ ഓഫർ ലഭ്യമാകുക.

First published: April 15, 2019, 11:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading