• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇന്ധനവില റോക്കറ്റ് പോലെ; പൊതുഗതാഗതം വൈദ്യുതീകരിക്കാൻ സമയമായി

news18india
Updated: May 22, 2018, 5:08 PM IST
ഇന്ധനവില റോക്കറ്റ് പോലെ; പൊതുഗതാഗതം വൈദ്യുതീകരിക്കാൻ സമയമായി
news18india
Updated: May 22, 2018, 5:08 PM IST
ന്യൂഡൽഹി: ഇന്ധനവില സർവകാല റെക്കോർഡിലാണ്. വരുംദിവസങ്ങളിലും വില വർധിക്കുമെന്നു തന്നെയാണ് സൂചനകൾ . പൊതുഗതാഗതം എത്രയും പെട്ടെന്ന് വൈദ്യുതീകരിക്കേണ്ടതുണ്ടെന്നാണ് നിലവിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യയിൽ 66 ശതമാനം പൊതുഗതാഗതം. അതിൽ 90 ശതമാനവും ബസുകളാണ്. 40,000 ബസുകളാണ് ഇന്ത്യയിൽ സർവീസ് നടത്തുന്നത്. ഇതിൽ 80 ശതമാനത്തോളവും വൻകിട നഗരങ്ങളിലാണ്.

ഇലക്ട്രിക് ബസുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണ് ടാറ്റ മോട്ടോഴ്സ് വക്താവ് ന്യൂസ് 18നോട് പറഞ്ഞത്. ബസുകൾ പുറത്തിറക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും ജോലി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറയുന്നു. പരമ്പരാഗതമായ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് പകരം വയ്ക്കാൻ കഴിയുന്ന പുതിയ കാലത്തിന്റെ ഗതാഗത സംവിധാനമാണ് ഇലക്ട്രോണിക് ബസുകൾ എന്നാണ് അദ്ദേഹം പറയുന്നത്.

ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ജയ്പൂർ, ലക്നൗ, ഹൈദരാബാദ്, ഇൻഡോർ, കൊൽക്കത്ത, ജമ്മു, ഗുവാഹത്തി എന്നിവിടങ്ങളിൽ പൊതുഗതാഗതത്തിന് ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവരുമെന്ന് കഴിഞ്ഞ വർഷം ഡിസംബർ 28ന് വൻകിട വ്യവസായ മന്ത്രാലയം അറിയിച്ചിരുന്നു.

ഇക്കാര്യത്തിൽ സർക്കാരിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് മന്ത്രി ആനന്ദ് ഗീതെ പറഞ്ഞു. 21 സംസ്ഥാനങ്ങളിലെ 44 നഗരങ്ങൾ ഇലക്ട്രോണിക് വാഹനങ്ങൾ കൊണ്ടുവരാൻ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബസുകൾക്കു പുറമെ ടാക്സി കാറുകളും ഓട്ടോറിക്ഷകളും ഇതിൽ ഉൾപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിലെ ആഗോള ഉടമ്പടി പ്രകാരം ഹരിത ഗൃഹവാതകത്തിന്റെ അളവ് കുറയ്ക്കുന്നതിനുമായി 2030ഓടെ ഡീസൽ, പെട്രോൾ വാഹനങ്ങൾ മാറ്റി ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇലക്ട്രിക് ബസുകളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് മഹിന്ദ്ര ആൻഡ് മഹിന്ദ്രയിലെ ഉദ്യോഗസ്ഥൻ ന്യൂസ്18നോട് പറഞ്ഞു. നിർമാണ പ്രക്രിയ പുരോഗമിക്കുന്നുണ്ടെങ്കിലും വേണ്ടത്ര പ്രോത്സാഹനം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Loading...

ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ഇന്‍ ഇന്ത്യ (ഫെയിം) സ്കീമിനു കീഴിലെ ഫണ്ടിന്റെ അഭാവം മൂലം 11 നഗരങ്ങളെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഗീതെ പറഞ്ഞു. അടുത്ത വർഷം ഫെയിം2ന് കീഴിൽ കൂടുതൽ നഗരങ്ങളെ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ടെൻഡറിംഗ് നടപടികളും വിതരണത്തിനുള്ള ഓർഡറും ഈ വർഷം ഫെബ്രുവരി 28ന് മുമ്പ് പൂർത്തിയാക്കാൻ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

3144 ഇലക്ട്രിക് ബസിനും 2430 ടാക്സി കാറിനും 21545 ഓട്ടോറിക്ഷകൾക്കുമുള്ള അപേക്ഷയാണ് 21 സംസ്ഥാനങ്ങളിലെ 44 നഗരങ്ങളിൽ നിന്ന് ലഭിച്ച 47 പ്രൊപ്പോസലുകളിലുള്ളതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

2025 ഓടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽക്കപ്പെടുന്ന ആറ് കാറുകളിൽ ഒരെണ്ണം ഇലക്ട്രിക് കാർ ആയിരിക്കുമെന്നാണ് ഗ്ലോബൽ ഫിനാൻഷ്യൽ സർവീസ് കമ്പനിയായ യുബിഎസിന്റെ റിപ്പോർട്ട്. കൂടാതെ ഇലക്ട്രിസിറ്റി ബസുകൾക്കുള്ള ഇലക്ട്രിക് നികുതി ഡീസൽ നികുതിയെക്കാൾ വളരെ കുറവുമാണ്.
First published: May 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626